മലയാള ഭാഷയുടെ വ്യാകരണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഒരു ഗ്രന്ഥമാണ് കേരളപാണിനീയം.
1917-ല്‍ എ.ആര്‍ രാജരാജവര്‍മ്മയാണ് പാണിനീയം എഴുതിയത്.
ഇന്ന് കേരളപാണിനീയത്തിന്റെ സ്വതന്ത്രവും, ലിപി വിന്യാസാത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ തനതു ശൈലിയിലുള്ള ഡിജിറ്റല്‍ രൂപം പുറത്തിറങ്ങിയിരിക്കുകയാണ്.
സി.വി.ആര്‍ മാമന്റെ നേതൃത്വത്തില്‍ സായാഹ്നയാണ് പാണിനീയം പുറത്തിറക്കുന്നത്.
സ്വതന്ത്രമായതുകൊണ്ടുതന്നെ, വര്‍ഷങ്ങളോളം, കേരളപാണിനീയം എന്ന മലയാളത്തിന്റെ ചരിത്രം , ചരിത്രമായിതന്നെ സായാഹ്നയുടെ ആര്‍ക്കൈവില്‍കിടപ്പുണ്ടാവും.
ഡിജിറ്റല്‍ ടൈപ് സെറ്റിംഗ് ലാങ്ക്വേചായ 'ലാടെക് '(LaTeX) -ലാണ് പുസ്തകം നിര്‍മ്മിച്ചിരിക്കുന്നത്. യൂണിക്കോഡ് പതിപ്പായതിനാല്‍ അതിന്റെ പി.ഡി.എഫ് രൂപം ആര്‍ക്കും സ്വതന്ത്രമായി ഡൗണ്‍ലോഡ് ചെയ്യാം.
അച്ചടിപതിപ്പിന് പക്ഷെ വിലയുണ്ടാകും.
കുത്തക കെട്ടിടങ്ങള്‍ മലയാളത്തേയും, അതിന്റെ തനിമയേയുമൊക്കെ വില്‍ക്കുമ്പോള്‍ സി.വി.ആര്‍ മാമനും, സ്വാതന്ത്രവും, സായാഹ്നയുമൊക്കെ ഇവിടെ വ്യത്യസ്ഥരാണ്.
അതിലുപരി എന്നും നിലനില്‍ക്കുന്നതുമാണ്.
380 പുറങ്ങളുള്ള കേരളപാണിനീയത്തിന്റെ വില 220 രൂപയാണു്. ഇതിന്റെ ഓരോ പ്രതിയും വില്ക്കുമ്പോൾ കിട്ടുന്ന തുക താഴെപറയുന്ന രീതിയിൽ വിഭജിക്കപ്പെടുന്നു:
അച്ചടിക്കൂലി: 105 ക
വിദ്യാർത്ഥികൾക്കുള്ള കിഴിവു്: 20 ക
ഗ്രന്ഥകർത്താവിന്റെ പ്രതിഫലം: 50 ക (പകർപ്പവകാശപരിധി കഴിഞ്ഞതിനാൽ സായാഹ്നയിൽ നിക്ഷിപ്തം)
ഗ്രന്ഥപരിശോധന, പത്രാധിപകർമ്മം (വി കെ സുബൈദ): 10 ക
തെറ്റുതിരുത്തൽ, പാഠവിന്യാസം (സായാഹ്ന പ്രവർത്തകർ): 10 ക
സോഫ്റ്റ്‌‌വെയറിന്റെ സംരക്ഷകർ (ടെക് യൂസേഴ്സ് ഗ്രൂപ്): 5 ക
പ്രവർത്തകത്തിന്റെ സംരക്ഷകർ (ഫ്രീ സോഫ്റ്റ്‌‌വെയർ ഫൗണ്ടേഷൻ): 5 ക
ലിപിസഞ്ചയത്തിന്റെ രചയിതാവു് (കെ എച് ഹുസൈൻ): 5 ക
ലിപിസഞ്ചയത്തിന്റെ സംരക്ഷകർ (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്): 5 ക
പാഠത്തിന്റെ സ്രോതസ്സ് (വിക്കിഗ്രന്ഥശാല): 5 ക
കവർ ചിത്രം (വിക്കിമീഡിയ കോമൺസ്): 5 ക
ഇവിടെ നിന്ന് കേരള പാണിനീയം ഡൗണ്‍ലോഡ് ചെയ്യാം.
ചിത്രം കടപ്പാട് ഹുസൈന്‍ മാഷ്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand