Posts

Showing posts from March 16, 2017
അണ്ണാ ഉങ്ക്ളടെ പേരെന്നാ, പേരാ..... പളനിച്ഛാമി..... ഊര്...... സൂലൂര്‍.... ....... ഇങ്കെ....... ആട് മേക്കര്‍ത്ക്കാകെ വന്തിറ്ക്കെ........ കൊഞ്ചും തണ്ണിതറുവീങ്ക്ളാ......
Image
Tomorrow can't promise, today cannot have memories and yesterday won't be the destiny.
ഓരോ ഹൃദയവും ആകാശത്തേക്കാണ് ചിരിക്കുന്നത്.
Image
നെയ്യപ്പം കട്ടോണ്ടുപോയവനായിരുന്നു ആദ്യത്തെ കാക്ക കഥ. ഉണ്ണികുട്ടനില്‍ നിന്ന് തട്ടിയെടുത്ത ഒരു കുറുമ്പന്‍. കൂടുതേടി പോകുന്നതായിരുന്നു ആദ്യത്ത കാക്ക കവിത. കുഞ്ഞുങ്ങള്‍ക്ക് വയറുനിറയ്ക്കുന്ന അമ്മ കാക്ക. വൈകുന്നേരങ്ങളില്‍ ചെമ്മാനം അകലേക്ക് നീട്ടുന്ന ചിറകടിയായിരുന്നു ആദ്യത്തെ വൈകുന്നേരം. പിന്നെ, അന്ത്യത്തില്‍ കരണ്ടു കമ്പിയില്‍ വിറങ്ങലിച്ച് ആദ്യത്തെയും അവസാനത്തേയും കാക്കമ്മ.
Image
ഗുണ്ടല്‍പേട്ട് താലൂക്കിലെ കമരഹല്ലി ഗ്രാമത്തിലെ പതിനൊന്നുകാരിയായ സുചിത്രയെക്കുറിച്ചായിരുന്നു ഇന്ന് വായിച്ചത്. കമരഹല്ലിയിലെ 300 വീടുകളില്‍ 80 വീടുകളില്‍ മാത്രമേ മൂത്രപ്പുരകളുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ സുചിത്ര അസംബ്ലിയില്‍ വച്ച് തന്റെ കൂട്ടുകാരിലേക്ക് മൂത്രപുരയുടെ ആവശ്യകതയുടെ ബോധവല്‍കരണം നടത്തി. തന്റെ വീട്ടിലും മൂത്ര പുരയില്ലെങ്കില്‍ സ്ക്കൂളിലേക്ക് പോകില്ല എന്ന കുട്ടികള്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷെ വരള്‍ച്ചയും, പട്ടിണിയുമൊക്കെ അവരെ ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയായിരുന്നു. വിശപ്പിനേക്കാള്‍ വലുതല്ലായിരുന്നു മൂത്രപ്പുരകള്‍. പക്ഷെ സ്ക്കൂളിന്റെ സഹായത്തോടെ അവരെല്ലാവരും ചേര്‍ന്ന് വീഥികള്‍ തോറും ഒരു റാലി നടത്തി. രണ്ട് മാസങ്ങളുടെ പ്രവര്‍ത്തനം ഫലമായി ഇന്ന് കമരഹല്ലിയിലെല 300 ഓളം വീടുകളില്‍ മൂത്രപ്പുരകള്‍ ഉണ്ട്. നാളെ പരീക്ഷയാണ്. പരീക്ഷണത്തിനൊക്കെയായി ഒരു പരീക്ഷണം. പക്ഷെ ഇന്ത്യയുടെ അടച്ചിട്ട കൂരകളില്‍ ഇന്നും മൂത്രപ്പുരകളില്ല. ഒരു പതിനൊന്നുകാരി ലോകത്തിനോട് ഇന്ന് കാണിക്കുന്നത് പ്രതീക്ഷയുടേയും, ഉയരങ്ങള്‍ക്കൊപ്പം,കൂടെ കൈപിടിക്കേണ്ടവരുടേയും, മുഖങ്ങളാണ്. ഒരു നാടിന്റേതന്നെ ശാക്തീകരണത്തിനാ...
Image
കറുത്തവന് .
Image
അമ്മയുടെ ഒരു ദിവസം. രാവിലെ അഞ്ചു മുതൽ രാത്രി പതിനൊന്നുവരെ .
"കുട്ടികളുടെ മനസ്സില്‍ മാഷുണ്ട്. അവരുടെ സ്വപ്നങ്ങള്‍ വായിക്കുന്ന ഒരു പുസ്തകം."
Image
തിരഞ്ഞെടുപ്പിന്റെ വര്‍ണ്ണകടലാസുകള്‍ വീഥികള്‍ തോറും, വാഗ്ദാനങ്ങള്‍ മുഴക്കുകയാണ്. അപ്പുറത്ത് ഓടകള്‍ നിറഞ്ഞുകൊണ്ടിരുന്നു. ഇപ്പുറത്തെ കിണര്‍ വറ്റി. പക്ഷെ അവിടെ തന്റെ കൂട്ടൂകാരെ അക്ഷരം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന  ഒരു പതിനാറുകാരിയുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ അമര എന്ന ഗ്രാമത്തിലെ കവിതയായിരുന്നു അത്. തന്റെ സ്ക്കൂളു കഴിഞ്ഞ് മൂന്ന് മണിക്ക് കവിതയുടെ ക്ലാസ്സ് തുടങ്ങും. തനിക്ക് ചുറ്റുമുള്ള സ്ക്കൂളിലേക്ക് പോകാന്‍ കഴിയാത്ത കൂട്ടുകാര്‍ക്കാണ് ഈ ചോക്കും, ബോര്‍ഡും. കവിതയുടെ അമ്മ അവിടത്തെ അമര ഗ്രാമത്തിന്റെ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നവരായിരുന ്നു. അമ്മയാണ് കവിതയുടെ പ്രചോദനം. തുടക്കത്തില്‍ സ്ക്കൂളോ, അക്ഷരങ്ങളോ പഠിക്കാന്‍ കഴിയാതിരുന്ന വല്ല്യേമ്മമാര്‍ക്കും, അമ്മായിമാര്‍ക്കുമായിരുന്നു  കവിതയുടെ സ്ക്കൂള്‍ തുറന്നിരുന്നത്. ഇംഗ്ലീഷില്‍ അവരവരുടെ പേരുകള്‍ എഴുതാന്‍ പഠിപ്പിച്ചു. ഒപ്പം തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പേരും. ഇന്നവര്‍ക്ക് വായിക്കാന്‍ കഴിയുന്നു. എഴുതാനും. ഈവര്‍ഷത്തെ എ.എസ്.എല്‍.സി എഴുതാന്‍ പോകുകയാണ് കവിത. ഒമ്പതാം തരത്തില്‍ 600-ല്‍ 556 മാര്‍ക്കാണ് നേടിയത്. കവിതയുടെ പ്രവര്‍ത്തനങ്ങള്...
വൈകുന്നേരം മൂന്ന് മണിക്കുതന്നെ കുഞ്ഞു സ്ക്കൂളിന്റെ മണിനാദം മുഴങ്ങും. എന്തെന്നില്ലാതെ എല്ലാവരും ബാഗും തൂക്കി ഗ്രാമത്തിലേക്കോടും. ഓരോരുത്തരുടേയും വീടെത്തിചേരുക ഗ്രാമത്തിന്റെ വഴിയിലൂടെയാണ്. ചുറ്റും കുറേ പട്ടരുടെ വീടുകള്‍ നിറഞ്ഞ ആ വഴിക്കും പേര് ഗ്രാമം എന്നായിരുന്നു. ഞാനും ഏട്ടനും ആദ്യമൊക്കെ അമ്മമ്മേടെ വീട്ടിലേക്കാണ് സ്ക്കൂള്‍ വിട്ടതും പോകാറ്. പിന്നാലെ സിനു ചേച്ചിയുണ്ടാകും. ചേച്ചിയും അന്ന് അവിടത്തന്നെയായിരുന്നു പഠിച്ചിരുന്നത്. ഞങ്ങളുടെ കൈകള്‍ മുറുക്കെ പിടിച്ച്, രണ്ട് തോളിലും ബാഗുമേന്തി, മെല്ലെ, മെല്ലെ വേഗത്തില്‍ വീട്ടിലെത്തിച്ചിരുന്നത് ചേച്ചിയായിരുന്നു. വൈകുന്നേരമാവുമ്പോള്‍ വീട്ടിലേക്ക് കൂട്ടാന്‍ അച്ഛന്‍ വരും. ചില വെള്ളിയാഴ്ചകളില്‍ ഞങ്ങള്‍ അമ്മമ്മേടെ വീട്ടില്‍ തന്നെ കിടക്കും. അങ്ങനെ ഓരോ നാളുകളുടേയും ഭാരമേന്തി ഞങ്ങടെ ചേച്ചി പിന്നാലെയുണ്ടാകും. കുറച്ച് കാലത്തോളം ചേച്ചി സംസാരിച്ചിട്ടില്ല. നിശബ്ദതയോടെ എന്നും കൈപിടിച്ചുയര്‍ത്തിയെന്നുമാത്രം. ആദ്യമായി കുഞ്ഞു സ്ക്കൂളിന്റെ നേഴ്സറിയിലേക്ക് വരുമ്പോഴും, ചുറ്റും ഉരുണ്ടുകൊണ്ടിരിക്കുന്ന മനസ്സുകളില്‍ പരിചയമുണ്ടായിരുന്നത് സിനു ചേച്ചീടെയായിരുന്നു. ഇട...