തിരഞ്ഞെടുപ്പിന്റെ വര്‍ണ്ണകടലാസുകള്‍ വീഥികള്‍ തോറും, വാഗ്ദാനങ്ങള്‍ മുഴക്കുകയാണ്.
അപ്പുറത്ത് ഓടകള്‍ നിറഞ്ഞുകൊണ്ടിരുന്നു.
ഇപ്പുറത്തെ കിണര്‍ വറ്റി.
പക്ഷെ അവിടെ തന്റെ കൂട്ടൂകാരെ അക്ഷരം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പതിനാറുകാരിയുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ അമര എന്ന ഗ്രാമത്തിലെ കവിതയായിരുന്നു അത്.
തന്റെ സ്ക്കൂളു കഴിഞ്ഞ് മൂന്ന് മണിക്ക് കവിതയുടെ ക്ലാസ്സ് തുടങ്ങും.
തനിക്ക് ചുറ്റുമുള്ള സ്ക്കൂളിലേക്ക് പോകാന്‍ കഴിയാത്ത കൂട്ടുകാര്‍ക്കാണ് ഈ ചോക്കും, ബോര്‍ഡും.
കവിതയുടെ അമ്മ അവിടത്തെ അമര ഗ്രാമത്തിന്റെ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നവരായിരുന്നു.
അമ്മയാണ് കവിതയുടെ പ്രചോദനം.
തുടക്കത്തില്‍ സ്ക്കൂളോ, അക്ഷരങ്ങളോ പഠിക്കാന്‍ കഴിയാതിരുന്ന വല്ല്യേമ്മമാര്‍ക്കും, അമ്മായിമാര്‍ക്കുമായിരുന്നു കവിതയുടെ സ്ക്കൂള്‍ തുറന്നിരുന്നത്.
ഇംഗ്ലീഷില്‍ അവരവരുടെ പേരുകള്‍ എഴുതാന്‍ പഠിപ്പിച്ചു.
ഒപ്പം തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പേരും.
ഇന്നവര്‍ക്ക് വായിക്കാന്‍ കഴിയുന്നു.
എഴുതാനും.
ഈവര്‍ഷത്തെ എ.എസ്.എല്‍.സി എഴുതാന്‍ പോകുകയാണ് കവിത.
ഒമ്പതാം തരത്തില്‍ 600-ല്‍ 556 മാര്‍ക്കാണ് നേടിയത്.
കവിതയുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമം മുഴുവനും അതിന്റേതായ ശബ്ദങ്ങള്‍ ഉയര്‍ത്തിതുടങ്ങി.
നേരത്തേ തന്നെ വിവാഹം കഴിക്കപ്പെടേണ്ടി വന്ന പെണ്‍കുട്ടികള്‍ അതോടെ സ്ക്കൂളിലേക്ക് പോകാന്‍ തുടങ്ങി.
ഇന്നവര്‍ ബിരുദധാരികളാണ്.

ഇന്ന് ഹോളി ദിനത്തില്‍ നിറങ്ങള്‍ വാനോളമുയരുമ്പോള്‍
കാണപ്പെടാത്ത, വായിക്കപ്പെടാത്ത ഇന്ത്യ
ഭൂമിയോളം നിറയുന്നു.
ഒരു ഗ്രാമത്തിന്റേതന്നെ വയലുകള്‍ക്ക് അക്ഷരത്തിന്റെ നിറങ്ങള്‍ നല്‍കിയ കവിതയേപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍
ഇനിയും അതേ വരണ്ട മണ്ണിന് നനവാകണം.
അന്തകാരത്തിന്റെ ഇരുട്ടില്‍ ബാക്കിവരുന്ന ഗ്രാമങ്ങള്‍ അതേ വര്‍ണത്തില്‍ നിറയട്ടെ........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand