Posts

Showing posts from May 20, 2017
ബംഗാളിലെ ദേശീയപാതയുടെ വികസനത്തിനായി ഏകദേശം നാലായിരത്തോളം മരങ്ങളാണ് മുറിച്ചുമാറ്റാന്‍ ഉത്തരവ് വന്നിരിക്കുന്നത്. ഓരോ മരവും, കാലങ്ങളുടെ പുഞ്ചിരി താങ്ങുന്നവ. ആ ഓരോ മരവും മുറിച്ചു മാറ്റപ്പെടുന്നതോടെ ദേശീയ പാതക്ക് നീളവും, വീതിയുംകൂടും. തിരക്കൊക്കെ കുറയും. ഒപ്പം തണലും. അതിന്റെ ഭാഗമായി ഓരോ മരത്തേയും, ആലിംഗനം ചെയ്തുകൊണ്ടാണ് രാജ്യദ്രോഹികളെല്ലാവരും ദേശീയ പാതക്ക് എതിരിടുന്നത്. സത്യത്തില്‍ ആരാണ് രാജ്യ സ്നേഹി എന്നറിയില്ല. എന്നിരുന്നാലും ഓരോ മരത്തേയും, മാറോടണച്ചുകൊണ്ട് നമുക്കും, അല്പമെങ്കിലും ഭൂമിയെ ബാക്കിനിര്‍ത്താം.
Image
ശാസ്ത്രത്തേയും, സംഗീതത്തേയും മാഷ് ഒരുപോലെ സ്നേഹിച്ചിരുന്നു. കുട്ടികള്‍ക്കായി സ്ക്കൂളിന്റെ വരാന്തകള്‍ എന്നും തേച്ചുമിനുക്കി. മാഷിന്റെ വീടിന് മതിലുകളുണ്ടായിരുന്നില്ല. മതത്തിന്റെ ചുണ്ണാമ്പും , വേര്‍തിരിവിന്റെ ഇഷ്ടികയും, ചേര്‍ത്ത മതില്‍. വിശപ്പകറ്റാന്‍ എന്നും മാഷിന്റെ ചോറ്റുപാത്രത്തില്‍ ഒരു വറ്റ് ചോറ് ബാക്കിയുണ്ടായിരുന്നു. തന്റെ വയറല്ല. ഇല്ലാത്തവന്റെ വയറ്. വടിയും, ചോക്കുമേന്തി കണ്ണുരുട്ടുന്ന സാറല്ല മാഷ്. അക്ഷരവും, സംഖ്യകളും, ഒരു കണ്ണടയുമായി കുട്ടികളിലൊരാളായി, ഒരു പൊതി സ്നേഹവുമായി, കേറിവരുന്ന മാഷ്. അദ്ദേഹം ഈ നാടിനും, നാട്ടാര്‍ക്കും ആരാണെന്നും, എന്താണെന്നും അറിയില്ല. പക്ഷെ അവര്‍ക്കൊക്കെയായി എന്തൊക്കെയോ നല്‍കിയിട്ടുണ്ടെന്നറിയാം. പണമല്ല. സ്വാര്‍ത്ഥതയല്ല. പക്ഷെ, നല്ലൊരു നാളെതന്നെയാകാം. ഈ വരുന്ന 28, 29 തിയ്യതികള്‍ കുഴല്‍മന്ദത്ത് വച്ച് മാഷിന്റെ അനുസ്മരണമാണ്. ''ഇന്നോര്‍ത്ത് നാളെ മറക്കുകയല്ല. എന്നുമുള്ളിലോര്‍ത്ത്, ത ന്നെതന്നെ മറക്കാതിരിക്കുക എന്നതാണ്''. ഒരുരുള ചോറുരുട്ടി, ബലിയിട്ട്, നദിയിലൊഴുക്കി, അവസാനത്തെ അടിയന്തിരവും കഴിച്ച്, കൈകഴുകി, തിരിച്ച് അതേ കരക്കു തന്നെ വ
 പുസ്തകത്തിന് പേരിടാന്‍ കുറേ നോക്കിയതായിരുന്നു. അവസാനം സി.വി.ആര്‍ മാമന്‍ തന്നെ  CV Radhakrishnan  ഒരു പേരിട്ടു. പേരില്ലാ പുസ്തകം. ക്രിയേറ്റീവ് കോമണ്‍സിന്റെ അടിസ്ഥാനത്തില്‍ , ഇ-പതിപ്പ്(ഇലക്ട്രോണിക്ക് പതിപ്പ്) ആര്‍ക്കും സൗജന്യമായ ഡൗണ്‍ലോഡ് ചെയ്യാവുന്ന, ''പേരില്ലാ പുസ്തകം'' ഇന്ന് പ്രകാശിപ്പിക്കുകയാണ്. എന്റെ സുനന്ദന്‍മാഷിന്റെ  Sunu Azhakath ഓര്‍മകളുടെ യാത്രയില്‍ ഈ പുസ്തകം മാഷിനായി സമര്‍പ്പിക്കുന്നു. സി.വി.ആര്‍ മാമന്റെ നേതൃത്വത്തില്‍ സായാഹ്നയാണ് പുസ്തകം പുറത്തിറക്കുന്നത്. ഹുസൈന്‍ മാഷ് തയ്യാറാക്കിയ 'രചന' എന്ന ഫോണ്ടാണ് പുസ്തകത്തിന്റേയും, രചനക്കായി ഉപയോഗിച്ചിരിക്കുന്നത്. നാരായണന്‍ മാഷാണ് narayanan pm തെറ്റൊക്കെ തിരുത്തിയത്. ഞാന്‍ പഠിച്ചുവളര്‍ന്ന എന്റെ കുഞ്ഞുസ്ക്കൂളിന്റെ ചരിത്രത്തെ പറഞ്ഞു പഠിപ്പിക്കുകയല്ല. പക്ഷെ അതേ സ്ക്കൂളിന്റെ മണി നാദത്തില്‍ , നിശബ്ദരായി പോകേണ്ടി വന്ന ഒരു കൂട്ടം ശബദ്മില്ലാത്തവരുടെ കഥയാണ് പുസ്തകം. നായാടിയുടേയും, ചെറമന്റേയും , പറയന്റേയും, കറുത്തവന്റേയും, നായരുടേയും, നമ്പൂരിയുടേയും കഥ. ഇ-പുസ്തകം എന്നെ സ്നേഹിക്കുന്ന, മനസ്സിലൊരിടം തന്ന, എന്നെ ഞാനാക്കിയ
ഇന്ന് ഉണ്ണിമാഷ് സ്ക്കൂളില്‍ നിന്ന് യാത്ര പറയുകയാണ്. 1987 -ല്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് ഉണ്ണികുമാരന്‍ മാസ്റ്റര്‍ പാടൂര്‍ സ്ക്കൂളിലേക്കെത്തുന്നത്. സ്ക്കൂളിലെ ആദ്യ ദിനങ്ങളായിരുന്നിട്ടും, മാഷ് ഒരുപരിഭ്രമവുമില്ലാതെ തന്റെ മുന്നിലിരിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. ഇന്നത്തെ കഞ്ഞിപ്പെരയിലായിരുന്നു അന്നത്തെ മാഷിന്റെ രണ്ടാം ക്ലാസ്സ്. അന്ന് മുപ്പത്തിരണ്ട് കുട്ടികളായിരുന്നു ക്ലാസ്സിലുണ്ടായിരുന്നത്. ജീവിതത്തിന്റെ കാലത്തിന്റെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന കുഞ്ഞു സ്വപ്നങ്ങള്‍. മാഷ് ഏറ്റവും കൂടുതല്‍ ശിക്ഷിക്കുന്ന ഒരാളായിരുന്നു. ശിക്ഷിക്കുക എന്നാല്‍ ശിക്ഷിക്കുക തന്നെ. അന്ന് ഒരിക്കല്‍ തന്റെ ക്ലാസ്സിലെ മിടുക്കനായി കണക്ക് ചെയ്യുന്ന ഒരു കുട്ടിയുണ്ടായിരുന്നു. പക്ഷെ ഇടയ്ക്കൊക്കെ അവന്‍ കണക്ക് തെറ്റിക്കും. അങ്ങനെയിരിക്കെയാണ് മാഷ് അവനെ വടികൊണ്ട് തല്ലുന്നത്. മനസ്സില്‍ ഒരു വിഷമവും, കൊണ്ടുനടക്കാതെ ആ കുഞ്ഞന്‍ വീട്ടിലേക്ക് പോയി. അടുത്ത ദിവസം അവന്റെ അച്ഛന്‍ നാടുനീളെ ഉണ്ണിമാഷ് മോനെ തല്ലിയെന്ന് പറഞ്ഞുനടന്നു. പക്ഷെ ഇന്ന് ആ കുഞ്ഞന്‍ വലിയ നിലയിലാണ്. ജീവിതത്തിന്റെ ഓരോ താഴ്ചകളിലും നിന്ന് പഠിച്ചെടുത്ത അനുഭ
നിറഞ്ഞ പുഴയില്‍, കടലാസ്സു തോണിയൊഴുക്കി, ബാല്യത്തിന്റെ കരയിലേക്ക് നീന്തി , നീന്തി, കവിഞ്ഞൊഴുകുമ്പോള്‍ ശപിച്ച്, അന്ത്യത്തില്‍ മെലിയുന്ന പുഴയെനോക്കി, എന്റെ പുഴയെന്ന്, ദീര്‍ഘശ്വാസം വിടുന്നു ഓര്‍മ്മകള്‍.
Image
Kp Aravindan writes അങ്ങനെ യുറീക്കയും ഡിജിറ്റലായി  😌 . യുറീക്കയുടെ ഓൺലൈൻ പതിപ്പ് തയ്യാറായികഴിഞ്ഞു.. യുറീക്കാകൂട്ടുകാരൻ അഭിജിത്താണ് കണ്ണൂരിൽ നടന്ന പരിഷത്ത് വാർഷികത്തിൽവെച്ച് ഓൺലൈൻ പതിപ്പ് പ്രകാശിപ്പിച്ചത്. യുറീക്കാമാമൻ സി.എം. മുരളീധരന്റെയും ഐ.ആർ.ടി.സി യിലെ അനസിന്റെയും ശ്രമ ഫലമായാണ് യുറീക്ക ഓൺലൈനിലെത്തുന്നത്. നാളിതുവരെയുള്ള മുഴുവൻ യുറീക്കകളും ഡിജിറ്റൈസ് ചെയ്യണമെന്ന് വിശ്വപ്രഭ മുന്നോട്ട് വെച്ച ആശയവും അതിനെ തുടർന്നുള്ള ഓൺലൈൻ ചർച്ചകളുമാണ് ഈ സംരംഭത്തിന്റെ പ്രചോദനം. യുറീക്ക പ്രസിദ്ധീകരിക്കുന്ന മാസത്തിന് തൊട്ടുമുന്നേ മാസം മുതൽ പുറകിലോട്ട് എന്ന ക്രമത്തിലാണ് ഇപ്പോൾ ഓൺലൈൻ പ്രസാധനം നടത്തിവരുന്നത്. 2017 - ഫെബ്രുവരി മുതൽ 2011 വരെയുള്ള യുറീക്കകൾ ഇങ്ങനെ ഓൺലൈൻ വായനയ്ക് ലഭ്യമാണ്. ഡിജിറ്റൈസേഷന് ആവശ്യമായ കമ്പ്യൂട്ടറും ക്യാമറയും സംഭാവന ചെയ്തത് ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി ആണ്. പ്രത്യേകമായി റിസർവ്വ് ചെയ്ത കണ്ടന്റ് ഒഴിച്ചാൽ ഓൺലൈൻ യുറീക്കയിലെ ഏതാണ്ടെല്ലാ ഉള്ളടക്കവും ക്രിയേറ്റീവ് കോമൺസ് എന്ന പകർപ്പ് ഉപേക്ഷയിലാണ്. ഓൺലൈൻ യുറീക്ക താഴെയുള്ള ലിങ്ക് അമർത്തി വായിക്കുക... http://eurekafortnigh
നിറയെ ചിത്രങ്ങളും, അക്ഷരങ്ങളും, അതിലേറെ നിറങ്ങളുമായിരുന്നു യുറീക്ക. എന്നും വരാന്തകളുടെ കൈപിടിച്ച് ആ കടലാസ്സു കഷ്ണങ്ങള്‍ വീട്ടിനകത്തേക്ക് കേറിവരും. വീട്ടില്‍ മൂന്ന് പത്രങ്ങളുണ്ടായിരുന്നു. മൂന്ന് ദിനപത്രങ്ങള്‍. രണ്ട് ഇംഗ്ലീഷും, ഒരു മലയാളവും. അതെല്ലാം വായിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അതൊക്കെ കഴിഞ്ഞ്, പിന്നൊരു മഴക്കാറ്, അത് യുറീക്കയുടേതായിരുന്നു. കോരിചൊരിയുന്ന മഴപോലെ ഉള്ളിലോട്ട് പോകുന്ന ചിറകടികള്‍. നിറങ്ങളുടെ, കമിഴ്ന്ന് വീഴുന്ന മഴചാറ്റലുകള്‍. ആദ്യമൊക്കെ കുഞ്ഞന്‍ യുറീക്കയായിരുന്നു. പക്ഷെ ഞാന്‍ വലുതാവും മുമ്പെ യുറീക്കയും വലുതായി. എന്നോടൊപ്പം തന്നെ ജനിച്ച്, കാലത്തോടൊപ്പം ഒരുമിച്ച് കൈകോര്‍ക്കുന്ന സഹോദരനായിരുന്നു യുറീക്ക. അന്ന് ഇടയ്ക്കൊക്കെ തോന്നാറുണ്ടായിരുന്നു. യുറീക്കയുടെ അച്ഛനുമമ്മയും ആരാണെന്ന്. അക്ഷരങ്ങളെ മറിച്ച് മറിച്ച് പോകുമ്പോള്‍ വരികള്‍ക്കിടയിലെ ചിത്രങ്ങളെ കാണാം. മനസ്സിലെ യുറീക്കയാവാം അത്. എന്നും മുടങ്ങാതെ തന്നെ അച്ഛന്‍ യുറീക്ക വാങ്ങി തന്നു. പക്ഷെ സ്ക്കൂളില്‍ പറഞ്ഞത്, യുറീക്ക എല്‍.പി ക്കും, ശാസ്ത്രകേരളം ഹൈസ്ക്കൂളിനും, ശാസ്ത്രഗതി മറ്റാര്‍ക്കോ ആണെന്നായിരുന്നു. യുറീക്കയെ വിട്ടുപ
Image
Ranjith Antony  writes മീറ്റ്  Abijith Ka  . 16 വയസ്സേ ഉള്ളു. എൻറെ മൂത്ത മകനേക്കാളും രണ്ട് വയസ്സു മൂത്തത്. വേറിട്ട റെസ്യുമെ ( http://bit.ly/2p1y4w3 ) എങ്ങനെ ഉണ്ടാക്കും എന്ന് ഒരു പിടീമില്ലാതിരിക്കുന്നവർ അഭിജിത്തിനെ ഫോളോ ചെയ്യണം. ഒരു പതിനൊന്നാം ക്ലാസ്സുകാരന് ചെയ്യാൻ പറ്റുന്നതൊക്കെ അഭിജിത് ചെയ്യുന്നുണ്ട്. ടെഡ് ടോക്കുകൾ തർജ്ജമ ചെയ്ത് മലയാളം സബ്ടൈറ്റിൽ ഉണ്ടാക്കൽ, വിക്കിപീഢിയ എഡിറ്റർ, എഴുത്ത്, വര തുടങ്ങി പുള്ളി ചെയ്യുന്ന സർവ്വ പരിപാടികളും പബ്ലിക് ഓഡിറ്റിന് വിധേയമാക്കി കൊണ്ടിരിക്കുന്നു. ഇങ്ങനെ പരസ്യമായി വിമർ ശനത്തിനു വിധേയനാകുന്നതിൻറെ ഗുണം, ഭാവിയിൽ എന്ത് തുടങ്ങാനും പേടിയില്ലാതാകും എന്നതാണ്. ( http://bit.ly/2prRlKz ) ദാ ഇപ്പൊ ഒരു ബുക്കും പ്രസ്‌‌ദ്ധീകരിച്ചിരിക്കുന്നു. എല്ലാവരും ഡൌണ് ലോഡ് ചെയ്ത് വായിക്കുക. വാൽ: അഭിജിത്തിനെ ആദ്യം പരിചയപ്പെട്ടപ്പോൾ ആദ്യം കേറി എന്നെ "മാമാ" ന്ന് വിളിച്ചു. ലേശം ചൊറിഞ്ഞ് വന്നു. പിന്നെ പ്രൊഫൈലിൽ കയറി നോക്കിയപ്പഴാണ് നമ്മുടെ പാലക്കാട് കാരനാന്ന് മനസ്സിലായത്. അവിടെ എല്ലാവരും ഒന്നുകിൽ "യേട്ടൻ", അല്ലേൽ "മാമൻ". അത് കൊണ്ട് പാലക്കാട് കാര
Image
ചൂട്ടില്‍ നിന്ന് ചൂട്ടിലേക്കുതന്നെ പെയ്ത മഴയായിരുന്നു ഖസാക്കിന്റെ ഇതിഹാസം. ഇന്നലെ ഖസാക്കിന്റെ ഇതിഹാസം നാടകം കണ്ടു. തസ്രാക്കിലേക്ക് വാക്കുകള്‍കൊണ്ട് വലിച്ചിഴക്കുന്ന ആ സാഹിത്യത്തെ ഞാന്‍ വായിച്ചിട്ടില്ല. അപൂര്‍ണ്ണമായും, പൂര്‍ണ്ണമായും കുറേ അക്ഷരതെറ്റുകള്‍ ബാക്കി നില്‍ക്കുംപോലെ നാടകം കണ്ടവസാനിച്ചു. കുറേയധികം സാങ്കല്‍പ്പികതയും, കുറേയധികം യാഥാര്‍ത്ഥ്യവും, ഉപബോധ മനസ്സിന്റെ ഇല്ലായ്മകളുമായി, ഓരോ കഥാപാത്രത്തേയും അതിന്റെ ഉന്നതിയിലേക്കെത്തിക്കാന്‍ സംവിധായകന്‍ ദീപന്‍ ശിവരാമന് കഴിഞ്ഞിട്ടുണ്ട്. "ഇന്ന് മനുഷ്യനോര്‍ക്കേണ്ട മാനവികതയുടെ കൂട്ടം കൂടി നില്‍ക്കുന്ന അകല്‍ച്ചയാണ് ഖസാക്ക്." നാടകത്തിലെ മൊല്ലാക്കയും, രവിയും, ഷെയ്ക്കും, ജിന്നുമെല്ലാം അതേ അകല്‍ച്ചയിലേക്ക് മാജിക്കല്‍ റിയലിസത്തെ ആവിഷ്കരിക്കുന്നെന്ന് മാത്രം. കഥയില്‍ ജിന്നുകളെല്ലാം സത്യമായിരുന്നോ. അതോ നമ്മളുള്‍പ്പെടുന്ന ഈ സമൂഹംതന്നെയായിരിക്കുമോ ജിന്നുകള്‍. പക്ഷെ ജിന്നുകള്‍ ഉപദ്രവകാരികളായിരുന്നില്ല. കുറേയധികം മനുഷ്യരുടെ കഥപറച്ചിലിനൊടുവില്‍ അതേ കഥയുടെ പുനരാവിഷ്കാരമായി ജിന്നുകളെ കാണാം. ഏകാധ്യാപകനായി എത്തുന്ന രവിയും, ജിന്നില്‍ നിന്ന് ജിന്നില
) പണ്ട് പണ്ട്, പാലക്കാട്ടില്‍ മെച്ചോട് എന്ന് സ്ഥലമുണ്ടായിരുന്നു. കുറേ മരങ്ങളും, അതിലേറെ കുന്നും, നിറഞ്ഞ മെച്ചോട്. 2) ഒരിക്കല്‍ അവിടേക്ക് കുറച്ച് വീട്ടുകാര്‍ വന്നു. അവരവിടെ താമസമാക്കി. ചുറ്റും, കാടും, മേടും, വെളിച്ചവുമുള്ളൊരിടം. വീണ്ടും അവിടേക്ക് കുറച്ചുകൂടി താമസക്കാരെത്തി. 3)അങ്ങനെ പതിനൊന്ന് വീട്ടുകാര്‍. അരികിലെ പുഴ നിറഞ്ഞൊഴുകുന്നുണ്ട്. അപ്പുറത്തെ കിണര്‍ കവിഞ്ഞും. 4)വര്‍ഷങ്ങള്‍ കടന്നു. 5)താമസക്കാരുടെ എണ്ണം കൂടി. മുത്തശ്ശി,മുത്തച്ഛനും, അച്ഛനും, അമ്മയും, മക്കളും, പേരക്കുട്ടികളും അങ്ങനെ മെച്ചോട്ടിന് താങ്ങാവുന്നതിലും അപ്പുറം. 6)അവിടെ വലിയൊരു റോഡ് വന്നു. അടുത്ത് വലിയൊരു ആശുപത്രി, ഷോപ്പിംഗ് മാള്‍, പിന്നെ ഒരു റിസോര്‍ട്ടും. ഇപ്പോള്‍ മരങ്ങളേയും, കുന്നുകളേയും, എങ്ങും കാണാനില്ല. 7)ഓടകള്‍ നിറഞ്ഞു, മാലിന്യങ്ങള്‍ കുന്നുകൂടി. മഴകിട്ടാതായി. പുഴ വറ്റി. കിണറും. 8)മെച്ചോട്ടിലെ പത്തു വീട്ടുകാരും പുറത്തേക്ക് നഗരത്തിലേക്ക് പോയി. ഒരൊറ്റ വീട്ടുകാര്‍ മാത്രം അവിടംതന്നെ ഇരുന്നു. 9)പുറത്ത് ചൂട് അസഹനീയമായിരുന്നു. തിരക്കും കൂടുതലാണ്. ആകാശമില്ലായിരുന്നു, പുകകൊണ്ട് മറ‍ഞ്ഞിരുന്നു. 10)വെള്ളമില്
ഇന്ന് രാവിലെയായിരുന്നു തിരക്കിട്ട് ഉണ്ണിക്കുട്ടനും, കൂട്ടുകാരും എത്തിയത്. പത്തിന്റെ റിസല്‍ട്ട് നോക്കാനായിരുന്നു. എല്ലാരുടേയും, കണ്ണുകളൊക്കെ ഉരുണ്ടുരുണ്ട് സ്ക്രീനിലോട്ട്. സൈറ്റ് കറങ്ങാന്‍ തുടങ്ങീട്ടേയൊള്ളു.... ക്ഷമകെട്ട് എല്ലാരും തലങ്ങും വെലങ്ങും നടപ്പായി. ഹാ... അങ്ങനെ റിസല്‍റ്റെത്തി. ഓരോരുത്തരുടേയായി..... ചിലമുഖങ്ങള്‍ക്ക് മാര്‍ക്ക് താങ്ങാനായില്ല. മറ്റും ചിലരുടേത് നിരാശയോടെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. പത്താം ക്ലാസ്സ് പരീക്ഷയൊക്കെ ഇങ്ങനെയാ.... എല്ലാ പ്രാവിശ്യവും കുറേ ഫുള്‍ഏപ്ലസ്സുകാര്‍ സമ്മാനവേദികളില്‍ ഇരിക്കുന്നുണ്ടാവും. അവരുടെ വിജയത്തിന്റെ ആരവങ്ങള്‍ക്ക് കൈയ്യടിക്കാനുള്ളത് പത്തിലെ തോറ്റവരായിരുന്നു. ഉയര്‍ന്നുനില്‍ക്കുന്ന മാളികകളുടേയെല്ലാം കരുത്ത് താഴെ കിടക്കുന്ന മണ്ണുതന്നെയാണ്. ചുരുക്കത്തില്‍ തോറ്റവരുടെ ലോകം. ഇപ്പോളെഴുതുന്നത് അവര്‍ക്ക് വേണ്ടിയാണ്. കുറ്റപ്പെടുത്തലുകളേറ്റുവാങ്ങി, താഴ്ത്തിക്കെട്ടുകളില്‍ കഴുത്ത് ഞ്ഞെരിയുന്നവര്‍ക്കായി. തോറ്റവര്‍ക്ക് ആശംസകള്‍.
വികസനം, മണ്ണ് മാന്തിയും, കുഞ്ഞന്‍ ‍മലകളെ കുത്തിമറിച്ചും, ഭ്രാന്തിന്റെ ചങ്ങലപൊട്ടിക്കുകയാണ്. വഴി നീളെ പൈപ്പും, കനാലുകളും, മലതുരക്കുന്ന യന്ത്രങ്ങളും. വെള്ളമില്ല. മണ്ണില്‍ നനവില്ല. ഇങ്ങനെയൊക്കെ വികസനം കണ്ണുരുട്ടുമ്പോഴാണ് പൂക്കോട്ടുകാവ് പഞ്ചായത്തും, പഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവനും, അവിടത്തെ ജനങ്ങളുമെല്ലാം വ്യത്യസ്ഥരാകുന്നത്. മാനവികതയ്ക്കായി ഒരു വികസനം. മണ്ണിനായി, മരങ്ങള്‍ക്കായി. സ്ത്രീകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള നൂറുദിന പരിപാടികള്‍പോലെ ഓരോ വളപ്പിലും, കിണര്‍ കുത്തുന്ന സ്ത്രീ ഐക്യമാണ് പൂക്കോടിന്റെ പ്രതേകത. പുരുഷന് മാത്രമേ കഴിയു എന്ന് കാലം പറഞ്ഞിരുന്ന കിണര്‍ നിര്‍മ്മിക്കലാണ് 300 പേരടങ്ങുന്ന സ്ത്രീ തൊഴിലാളികള്‍ നിര്‍വഹിക്കുന്നത്. 190-ഓളം കിണറുകള്‍ നിര്‍മ്മിച്ചുകഴിയുമ്പോള്‍ അവരിപ്പോള്‍ അതിന്റെ വിദഗ്ധരാണ്. ഓരോ കുഴിക്കലും, പാറകള്‍ താണ്ടി വെള്ളത്തിനായുള്ള സ്ത്രീകളുടെ ഉത്തരം. ഇന്നത്തെ സമൂഹത്തിനുനേര്‍ക്കു കൂടിയാണത്. അതുകൊണ്ടുതന്നെ ഈ വേനലില്‍ പൂക്കോട്ടുകാര്‍ക്ക് ഒരു പരിധിവരെത്തന്നെ ജലക്ഷാമത്തെ നേരിടാന്‍ കഴിഞ്ഞിട്ടുണ്ട്. വഴിനീളെ, ചിതലരിക്കാത്ത പ്ലാസ്റ്റിക്കുകളുടെ നിര്‍മ്മാര്‍ജ്ജനം,
അടച്ചിട്ട ചവര്‍ക്കുന്ന കുപ്പിവെള്ളം. തിരയടിക്കുന്ന വാഹനങ്ങള്‍, അലതല്ലുന്ന ശബ്ദം. നഗരത്തെ കാണാനും കേള്‍ക്കാനും, പച്ചപ്പെന്നപോലെ നന്മയുണ്ടായിരുന്നില്ല. കൊച്ചിയില്‍ നിന്ന്, അതുകൊണ്ടുതന്നെ ഉള്ളിലോട്ട് യാത്രയായി. കടവൂരിലേക്ക്. കാടിന്റെ ഏകാന്തതയോടെ നന്മമരങ്ങളിലേക്ക്, ഒരൂഞ്ഞാല്‍ കെട്ടിയപോലെ. ആ ഊഞ്ഞാല്‍ ആടിതീര്‍ന്നത് ജീവന്‍ ജോസ് മാമന്റെ വീട്ടിലായിരുന്നു. അവിടെ മഴയാണ്. തോരാത്ത മഴ. മാമന്‍ ഞങ്ങള്‍ക്ക് വേണ്ടി മുറ്റത്തുതന്നെ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ ആദ്യമായാണ് മാമനെ കാണുന്നത്. പക്ഷെ അന്നുതൊട്ടെ അറിയാമായിരുന്നു. സ്പെയിന്‍ രാജകുടുംബം വിക്കീപീഡിയക്ക് നല്‍കിയ ആസ്റ്റൂറിയസ് അവാര്‍ഡ് സ്വീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ മാമനായിരുന്നു. ഒരു വീക്കീപീഡിയന്‍. തണുത്ത മരങ്ങളും, അലിഞ്ഞുചേരുന്ന മണ്ണുമെല്ലാം ഒരല്‍പ്പനേരത്തേക്ക് എല്ലാം മറന്നുപറക്കാന്‍ ഒന്ന് കൊതിപ്പിച്ചു. വീടും, നാടുമെല്ലാം അപ്പുറത്തെ വരമ്പത്ത്, കിളച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് പൂമ്പാറ്റയും, തുമ്പിയുമെല്ലാം പെയ്ത മഴയെ കാത്ത്, പറക്കാനൊരുങ്ങുന്നു. മാമന്റെ അച്ഛനും, അമ്മയും, എന്തെന്നില്ലാതെ ചിരിച്ചു. നേരത്തിന്റെ ഒരുപാട് പരിചയത്തോടെ. പുല്
പേരില്ലാ പുസ്തകം 4331 ഡൗണ്‍ലോഡുകളായി. http://books.sayahna.org/ml/pdf/Perilla.pdf