പുസ്തകത്തിന് പേരിടാന്‍ കുറേ നോക്കിയതായിരുന്നു.
അവസാനം സി.വി.ആര്‍ മാമന്‍ തന്നെ CV Radhakrishnan ഒരു പേരിട്ടു.
പേരില്ലാ പുസ്തകം.
ക്രിയേറ്റീവ് കോമണ്‍സിന്റെ അടിസ്ഥാനത്തില്‍ ,
ഇ-പതിപ്പ്(ഇലക്ട്രോണിക്ക് പതിപ്പ്) ആര്‍ക്കും സൗജന്യമായ ഡൗണ്‍ലോഡ് ചെയ്യാവുന്ന,
''പേരില്ലാ പുസ്തകം'' ഇന്ന് പ്രകാശിപ്പിക്കുകയാണ്.
എന്റെ സുനന്ദന്‍മാഷിന്റെ Sunu Azhakathഓര്‍മകളുടെ യാത്രയില്‍ ഈ പുസ്തകം മാഷിനായി സമര്‍പ്പിക്കുന്നു.
സി.വി.ആര്‍ മാമന്റെ നേതൃത്വത്തില്‍ സായാഹ്നയാണ് പുസ്തകം പുറത്തിറക്കുന്നത്.
ഹുസൈന്‍ മാഷ് തയ്യാറാക്കിയ 'രചന' എന്ന ഫോണ്ടാണ് പുസ്തകത്തിന്റേയും, രചനക്കായി ഉപയോഗിച്ചിരിക്കുന്നത്.
നാരായണന്‍ മാഷാണ് narayanan pm തെറ്റൊക്കെ തിരുത്തിയത്.
ഞാന്‍ പഠിച്ചുവളര്‍ന്ന എന്റെ കുഞ്ഞുസ്ക്കൂളിന്റെ ചരിത്രത്തെ പറഞ്ഞു പഠിപ്പിക്കുകയല്ല.
പക്ഷെ അതേ സ്ക്കൂളിന്റെ മണി നാദത്തില്‍ , നിശബ്ദരായി പോകേണ്ടി വന്ന ഒരു കൂട്ടം ശബദ്മില്ലാത്തവരുടെ കഥയാണ് പുസ്തകം.
നായാടിയുടേയും, ചെറമന്റേയും , പറയന്റേയും, കറുത്തവന്റേയും, നായരുടേയും, നമ്പൂരിയുടേയും കഥ.
ഇ-പുസ്തകം എന്നെ സ്നേഹിക്കുന്ന, മനസ്സിലൊരിടം തന്ന,
എന്നെ ഞാനാക്കിയ എല്ലാവര്‍ക്കുമായി സമര്‍‍പ്പിക്കുന്നു.
പുസ്തകം എല്ലാവര്‍ക്കുമായി പങ്കുവെക്കണേ............
ഇവിടെ നിന്ന് പുസ്തകം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
സ്നേഹപൂര്‍വ്വം അഭിജിത്ത്.
പുസ്തകത്തിന്റെ വിക്കി പേജ്.
http://ml.sayahna.org/…/%E0%B4%AA%E0%B5%87%E0%B4%B0%E0%B4%B…
സായാഹ്ന ഫൗണ്ടേഷന്റെ പ്രധാന താള്‍.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand