Posts

Showing posts from February 10, 2017
Image
ഇന്ന് ഉച്ചയ്ക്കു തന്നെ സ്ക്കൂള്‍ വിട്ടു. വല്ലാത്ത ചൂട്. രണ്ട് ബസ്സ് കേറിയിറങ്ങണം. പിന്നെ ഒരു മൂന്ന് കിലോമീറ്റര്‍ നടക്കേം വേണം. ചുറ്റും എവടേം വെള്ളമില്ല. ചുവന്നുതുടുത്ത മരങ്ങളും, കറുത്ത മണ്ണും. ഉള്ളില്‍ പുകയുന്ന തീയാണ്, പുറത്തെ ചൂടിന്റെ കനലാകാം. നടന്ന് വീടെത്തുമ്പോഴേക്കും കനല്‍ കരിക്കട്ടയായി. വീട്ടിനുള്ളിലേക്ക് കയറിയപ്പോഴായിരുന്നു അല്‍പ്പം ആശ്വാസം ലഭിച്ചത്. വിശപ്പൊന്നുമുണ്ടായിരുന്നില്ല, കുറേ വെള്ളംകുടിക്കണം. ഒരു ഭ്രാന്തനെപ്പോലെ ഗ്ലാസ്സിന്റെ അടുത്തേക്ക് പോയി. ഒരു ഭിക്ഷാടനെപ്പോലെ കുടിച്ചു. പുറത്ത് അപ്പോഴും വെയില്‍ കാറ്റ് ആഞ്ഞടിക്കുകയാണ്. തിളച്ചുമറിയുന്ന ഭൂമിയുടെ കണ്ണുനീര്‍. പക്ഷെ ഈ ഭൂമിയില്‍ നമ്മള്‍ മാത്രമല്ലല്ലോ ഈ ചൂടും,വെയിലും താങ്ങികൊണ്ട് എത്രയോ സഹജീവികളും കൂടെയുണ്ട്. അവരൊക്കേയും, വരള്‍ച്ചയില്‍ വേരുകള്‍ പോലെ അലയുന്നുണ്ടാകാം. പുറത്ത്, മുറ്റത്ത് ഒരു പാത്രത്തില്‍ വെള്ളം വച്ചിട്ടുണ്ട്. വെള്ളത്തിനായി അലയുന്ന ആ സഹജീവികള്‍ക്കുവേണ്ടി. ഇന്ന് അവിടേക്ക് കുറേയധികം പക്ഷികളെത്തി. അണ്ണാന്മാരും, ഇഴജന്തുക്കളുമെത്തി. മൊത്തത്തില്‍ ഒരു കുടുംബം പോലെ, ജലം എല്ലാ ബാഹ്യ മതിലുകളേയും, മുറിച്