സ്വപ്നങ്ങളാണ് ഹാലൂസിനേഷന്‍, ചിലര്‍ എഞ്ചിനീയറാകുന്നതിനെകുറിച്ച് ഹാലൂസിനേഷൻ നടത്തുന്നു. മറ്റുചിലര്‍ പൈലറ്റാകാനും. നമ്മളാണ് ദൈവത്തെ ഉണ്ടാക്കിയത്. നമ്മൂടെ നിര്‍മ്മാതാക്കള്‍ക്കുവേണ്ടി നാം നിര്‍മ്മിക്കുന്നു, അതൊക്കെ ഹാലൂസിനേഷന്‍ തന്നെ. അപ്പോള്‍ ഒന്നും തന്നെ സത്യമല്ല, എപ്പോഴാണ് നമുക്ക് ഹാലൂസിനേഷനെവിട്ട് യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നുവരുവാന്‍ കഴിയുക. അതിനൊരേയൊരു വഴി മരണം മാത്രമാണ്. ഹാലൂസിനേഷൻ ചെയ്യുന്നു എന്ന് നമുക്കറിയാം, പക്ഷെ അതില്‍ നിന്നും രക്ഷപ്പെടാനാകില്ല. ചുറ്റുപാടിനെകുറിച്ചറിയുന്നത് മൊത്തം ഒന്നും സത്യമല്ല, അവയൊക്കെ നമ്മുടെ ചിന്തകളും, നിര്‍മ്മാണങ്ങളുമാണ്. നിങ്ങള്‍ക്കാവശ്യമായതൊക്കെ നിര്‍മ്മിക്കൂ, അതിനുള്ള ശക്തി നിങ്ങള്‍ക്കുണ്ട്, നിങ്ങളുടെ വെളുത്ത, ശൂന്യമായ കാന്‍വാസില്‍ എല്ലാം എഴുതാം, വരക്കാം. ചിലപ്പോള്‍ അത് ചെയ്യാന്‍ അറിയില്ലായിരിക്കാം, ചിലപ്പോള്‍ പരിശീലനത്തിലൂടെ ബുദ്ധനോ, ക്രിഷ്ണനോ ആകാം. പക്ഷെ നാമവരെ ദൈവങ്ങളെന്നാണ് വിളിക്കുന്നത്. കലാകാരന്മാരും ദൈവങ്ങള്‍തന്നെ. ആ ദൈവങ്ങള്‍ മനുഷ്യരായിരുന്നു. ഹാലൂസിനേഷന്‍ ചെയ്യുന്നവര്‍, പക്ഷെ സത്യത്തെക്കുറിച്ചറിയുന്നവരും.... നമ്മുടെ ചിന്തയോ, ആഗ്രങ്ങളോ ആണ് ...
Posts
Showing posts from January 20, 2016
- Get link
- X
- Other Apps
യാത്രക്ക് കണ്ണ് കാണാനില്ല, പോയ വഴിത്താരകള്‍ ,കണ്ട മുഖങ്ങള്‍ ഒന്നുമോര്‍മ്മയില്ല, പിന്നില്‍ നിന്നാരെക്കോയോ വിളിക്കുന്നുണ്ട്. പക്ഷെ അത് കേള്‍ക്കാനില്ല. കാലത്തിന്റെ ഒടിഞ്ഞ ചക്രം തിരിയുന്നതു കാണാം, ആ ചക്രത്തിന്റെ കണ്ണുനീരില്‍ വിരിഞ്ഞ മരത്തിന്റെ അവസാന ഇലയും കൊഴിഞ്ഞിരിക്കുന്നു. ഇനി മയക്കത്തിലേക്കാണ്. ആ യാത്ര അവസാനിച്ചിരിക്കുന്നു. പക്ഷെ അപ്പോഴും ചക്രം കറങ്ങികൊണ്ടിരിക്കുകയാണ്. എണ്ണമറ്റ പക്ഷികള്‍ അതിന്‍ മീതെ പറന്നുപോയി. ജീവന്റെ പൂക്കള്‍ ഇല്ലായ്മയിലേക്ക് വിരിഞ്ഞതാണ്. ഇനി യാത്ര ചെയ്യാന്‍ ഇടങ്ങളില്ല, നേരങ്ങളില്ല. ഒരേയൊരു വഴിമാത്രം ഇരുട്ടിലൂടെ, ഇരുണ്ട വെളിച്ചം തൂകി വന്നു. അത് മരണമാണ്. ഇനി തിരിഞ്ഞുനോക്കലില്ല... ഓര്‍ക്കപ്പെടലുകള്‍മാത്രം,..... കാഴ്ചയില്ല, സംഗീതം മാത്രം.... കാല്‍പ്പാദങ്ങളില്ല, കാലിടറലുകള്‍ മാത്രം... # വരി # വര
- Get link
- X
- Other Apps
ഇന്ന് വായിച്ചത് ഒരു സംശയമായിരുന്നു, കൂടെ ഉത്തരവും, ആ ചോദ്യം എന്റെ മനസ്സിലും അന്ന് മൂളികൊണ്ടിരിന്നിട്ടുണ്ടായിരുന്നു, അതിനെക്കുറിച്ചാലോചിച്ച് ശബ്ദവും കേള്‍ക്കാതായിട്ടുണ്ട്. ചോദ്യമിതാണ്. ചെവി കേള്‍ക്കാത്തവര്‍ ചിന്തിക്കുന്നതെങ്ങനെയാണ്, അവരേത് ഭാഷയാണ് ഉപയോഗിക്കുന്നത്... ഉത്തരം ഇതായിരുന്നു. മനുഷ്യന്‍ ചിന്തിക്കുന്നത് അവരുടെ മാതൃഭാഷയിലോ, അവന്‍ കൂടുതല്‍ ഉപയോഗിച്ച ഭാഷയിലോ ആണ്. പക്ഷെ അതളക്കാന്‍ ഇന്നേവരെ ഒരു യന്ത്രവും കണ്ടെത്തിയിട്ടില്ല. ശബ്ദം കേള്‍ക്കാനാവാത്തവന്റെ ആശയവിനിമയത്തെക്കുറിച്ചറിയണമെങ്കില്‍ നിത്യജീവിതത്തിലെ അതിന്റെ താഴ്ന്ന വിതാനങ്ങളെക്കുറിച്ചറിയണം. ജനിച്ച കുഞ്ഞ് ആശയവിനിമയം നടത്തുന്നത് കരച്ചിലിലൂടെയാണ്. ആ ഉപാദി ആ കുഞ്ഞെങ്ങനെ നേടി.... പിന്നീടാണ് അമ്മയുടെ ശബ്ദം തിരിച്ചറിയുകയും, ഭാഷയുടെ അംശബന്ധത്തില്‍ ഏറ്റ കുറവുകള്‍ നടത്തി സംസാരിക്കുന്നതും. പക്ഷെ ഭാഷയറിയാത്ത ശബ്ദം കേള്‍ക്കാത്തയാള്‍ എങ്ങനെയാകും ചിന്തിക്കുക. കണ്ടമുഖങ്ങളോ, ഇടങ്ങളോ അയാളുടെ മനസ്സിലുണ്ടാവും, പക്ഷെ അതുവഴി ചിന്തിക്കുന്നതിനും കുറേ പരിമിതികളുണ്ട്. മെറ്റാ ലിങ്ക്വിസ്റ്റിക്കിലൂടെ (ഉയര്‍ന്ന ഭാഷാ വൈജ്ഞാനം) സംഖ്യകളാലും, ചിഹ്നങ്ങളാലും...
- Get link
- X
- Other Apps
കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളിലെ ശൗചാലയങ്ങളുടെ മോശമായ അവസ്ഥയെ കുറിച്ചാണ് ഇന്ന് വായിച്ചത്. തിരുവനന്തപുരത്തെ ആമി ചേച്ചിയുടെ ഒരനുഭവം... ചേച്ചി പഠിക്കുന്നത് പതിനൊന്നാം തരത്തിലാണ്. മാതൃകാപരമായ സൗകര്യങ്ങളുള്ള ഒരു സര്‍ക്കാര്‍ സ്ക്കൂളിലാണ് ചേച്ചി പഠിക്കുന്നത്. പക്ഷെ നല്ല സൗകര്യമുള്ള മാതൃകാപരമായ ആ സ്ക്കൂളിലും ശൗചാലയങ്ങള്‍ക്ക് വൃത്തിയില്ല. പക്ഷെ അതൊക്കെ വൃത്തിയേക്കേണ്ടത് വിദ്യാര്‍ത്ഥികളല്ലേ, എന്തുചെയ്യാനാ, അതിനാവശ്യമായ വെള്ളമോ സൗകര്യങ്ങളോ ഇല്ല... സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണിതെങ്കിലും, ഇക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ സ്ക്കൂളുകള്‍ക്കും, സമൂഹത്തിനും കഴിഞ്ഞിട്ടില്ല. ഒരു സര്‍ക്കാര്‍ സ്ക്കൂളിന്റെ മുഖം മാത്രമല്ലിത്, കേരളത്തിലെ മിക്ക സ്ക്കൂളുകളുടേയും മുഖങ്ങളാണ്, ആ മുഖങ്ങള്‍, വലിയ കെട്ടിടങ്ങളും, സ്മാര്‍ട്ട് റൂമുകളും, കളിസ്ഥലങ്ങളും, ഇരുപ്പിടങ്ങളും കാട്ടി ചിരിക്കുന്നുണ്ടാകാം. പക്ഷെ ആ ചിരിയില്‍ മൂത്രമൊഴിക്കാന്‍ കഴിയില്ലല്ലോ.... ശൗചാലയങ്ങളുടെ എണ്ണത്തിനല്ല കുഴപ്പം, അതിന്റെ കാല്‍വെയ്പ്പ്പുകള്‍ക്കാണ്, ഇതൊക്കെ കൊണ്ട് ആമി ചേച്ചി ആ സര്‍ക്കാര്‍ സ്ക്കൂളില്‍ നിന്ന് പുറത്തിറങ്ങുക...
- Get link
- X
- Other Apps
ഇടയ്ക്ക് പൊന്തിയും, ഇടയ്ക്ക് താണുമാണ് തോമസ് ആല്‍വ എഡിസന്റെ വിക്കി ലേഖനം ഇന്ന് പൂര്‍ത്തിയാക്കിയത്.അതൊക്കെ എഴുതികഴിഞ്ഞിട്ടായിരുന്നു അദ്ദേഹവും കച്ചവടക്കാരനാണെന്നും, കച്ചവടതന്ത്രങ്ങള്‍ പലവിധത്തിലും പയറ്റിയ ആളാണെന്നും മനസ്സിലായത്. പക്ഷെ അദ്ദേഹം ലോകത്തിന് നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തെ അദ്ദേഹമാക്കിയത്. അത് വിസ്മരിക്കാനാവില്ല. ലോകത്തിലേക്ക് വെളിച്ചം കൊണ്ടുവന്ന എഡിസണ്‍ മുതുമുത്തച്ഛന്റെ വിക്കി ലേഖനം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഒരു കുഞ്ഞു സമ്മാനമായാണ് ഞാന്‍ സമര്‍പ്പിക്കുന്നത്. വിക്കിക്ക് പിറന്നാളാശംസസകള്‍.. https://ml.wikipedia.org/w/index.php…
- Get link
- X
- Other Apps
2015-ല്‍ മഹാരാഷ്ട്ര കേട്ടുകൊണ്ടിരുന്നത് കര്‍ഷകരുടെ നിലവിളികളായിരുന്നു. കണ്ടുകൊണ്ടിരുന്നത് കര്‍ഷകരുടെ മരണങ്ങളായിരുന്നു. പുതുവര്‍ഷം പിറക്കുമ്പോള്‍ ആ ഓര്‍മകളേയൊക്കെ കാലം മാറ്റിവച്ചിട്ടുണ്ടാകാം,,, പിന്നീട് അതില്‍ നിന്നൊരു ഏട് കാറ്റില്‍ പറന്നുചായ്ഞ്ഞപ്പോള്‍ വീണ്ടും ഓര്‍മ്മിച്ചിട്ടുമുണ്ടാകാം. 2001 മുതല്‍ 2015വരെയുള്ള കണക്കുകള്‍ 3228 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും മനുഷ്യന്റെ വേരുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവരെ പിടിച്ചുനിര്‍ത്തുന്ന, വിശപ്പകറ്റുന്ന മരത്തൂണുകളായ കര്‍ഷകര്‍. കാര്‍ഷിക രാജ്യമാണ് ഇന്ത്യയെങ്കിലും ഇവിടെതന്നെയാണ് കാര്‍ഷിക സംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നതും... കാളകളും, കലപ്പകളും കര്‍ഷകന്റെ പണയമായി,മറ്റാരുടേയോ കൈയ്യില്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. അവര്‍ക്ക് നങ്കൂരമിട്ടിരിക്കുന്നു.... കര്‍ഷകന്റെ കൈയ്യില്‍ പണയം വയ്ക്കാന്‍ ഇനിയൊന്നുമില്ല. തന്റെ ചോരയും ഭൂമിയില്‍ പണയം വച്ച് കഴിഞ്ഞിരുന്നു. ഇനി കുറച്ച് മുറിവുകള്‍ മാത്രം.... അത് തീരുമ്പോഴാണ് എല്ലാം നഷ്ടപ്പെട്ട്, തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കര്‍ഷകകുടുംബങ്ങള്‍ ആത്മഹത്യയിലേക്ക് തന്റെ ജീവനും വില്‍ക്കുന്നത്. അവര...