Posts

Showing posts from May 4, 2016
ഒരുകൂട്ടം പൂമ്പാറ്റകൾ ഒരു പൂമൊട്ടിൽ നിന്ന് ഒരു പൂവിലേക്ക് യാത്രയായി. ചിറകടിച്ചടിച്ചുയർന്ന് അവർ പൂവിലെത്തി, തേൻ നുക‍ർന്നുകൊണ്ടിരുന്നു. പൂവിൽ മധുരിക്കുന്ന തേനുണ്ടായിരുന്നു. പൂമൊട്ടിൽ കാലത്തിന്റെ, തേനൂറുന്ന, ഒരുപറ്റം ആട്ടിൻപറ്റങ്ങളെപ്പോലെ ഒഴുകിനടക്കുന്ന ഓർമകളും. ആ പൂമ്പാറ്റകൾ ഞങ്ങളായിരുന്നു. പൂമൊട്ട്, ആട്ടിൻപറ്റങ്ങളെപ്പേറുന്ന കുഞ്ഞു വീടും, പൂവ് പുതുതായി വിടർന്ന വലിയ വീടും. പൂമൊട്ടിൽ നിന്ന് തേനും വയമ്പുമൊക്കെ മെല്ലെമെല്ലെ പൂവിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ അവ അവിടവിടെയായി പറ്റിപ്പിടിച്ചിരുന്നു, ഓ‍ർമകളുടെ വാറാമാലയിൽ തൂങ്ങിയിരുന്നു. കാറ്റാടി പോലെ ഇടയ്ക്ക് കറങ്ങി, ഇടയ്ക്ക് നിന്ന് വീണ്ടും കറങ്ങിനിൽക്കുന്ന പോലെ പൂമൊട്ട് പൂവിലേക്കും, ആ പൂമ്പാറ്റകൂട്ടത്തിലേക്കും മാറിമാറിനോക്കിക്കൊണ്ടിരുന്നു. അച്ഛാച്ചനും, അച്ഛമ്മയും, അച്ഛന്റെ കുട്ടിക്കാലവുമൊക്കെ പാറിനടന്ന പ്രായമേറിയ ഒരു കാറ്റാടി മൊട്ട്. പക്ഷെ പൂവിലേക്ക് തേൻനുകരാനെത്തിയപ്പോഴും, നാവിൽ പൂമൊട്ടിന്റെ ഗന്ധം മാഞ്ഞില്ല. ആ ഗന്ധം ശലഭങ്ങളുടെ ചിറകടിനാദത്തിൽ മൂളിക്കൊണ്ടിരുന്നു, ആ പൂവും, പൂമൊട്ടും, ഞങ്ങൾതന്നെ. അതായത് ഞങ്ങൾ ...