ശൈശവ വിവാഹത്തിന്റെ കാര്യത്തില്‍ ഇപ്പോഴും കേരളത്തിന്റെ ദീപ്തി കുറയുന്നു എന്നു പറഞ്ഞാണ് ഹിന്ദു ദിനപത്രം ഇന്ന് കണ്ണുതുറന്നത്. കേരളത്തിലെ 12നും 15നും ഇടയില്‍ പ്രായമുള്ള 38,41,333 പെണ്‍ കുട്ടികളില്‍ 23,183 പെണ്‍കുട്ടികള്‍ 15 വയസ്സിനുള്ളില്‍ തന്നെ വിവാഹിതരായത്രേ. അതിലേറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് മലപ്പുറമാണെന്നാണ് സ്ഥിതിവിവര കണക്കുകള്‍ പറയുന്നത്.ഏറ്റവും കുറവാണെങ്കില്‍ തൃശ്ശൂരിലും. എനിക്കിപ്പോഴും മനസ്സിലാവത്തൊരു കാര്യമുണ്ട്. എന്തിനാണ് ഈ ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടികളെ ക െട്ടിച്ചയച്ചിക്കുന്നത്. നല്ല ആലോചനകള്‍ വന്നുചേരുന്നതിലാണോ.....
Posts
Showing posts from September 25, 2015
- Get link
- X
- Other Apps
ഏട്ടനിലും,എന്നിലും ചിരി വിടരുമ്പോള്‍ അത് പരീക്ഷാക്കാലമായിരിക്കും, ഏട്ടനിലും,എന്നിലും മറ്റൊരു നാള്‍ ചിരി വിടരുമ്പോള്‍ അത് രാത്രിയുടെ ഉറക്കമായിരിക്കും. പിന്നെ, രാത്രിയുടെ മറവില്‍ ഇടയ്ക്കുമാത്രം ഒത്തുചേര്‍ന്നു നടക്കുന്ന, മനുഷ്യ മനസ്സുകള്‍ അലഞ്ഞാടാത്ത വഴിതെരുവുകളിലായിരിക്കും ഏട്ടനിലും എന്നിലും ചിരി വിടരുക. അതുകൊണ്ടാവാം തെരുവുകള്‍ കിളിര്‍ത്തും, പരീക്ഷാക്കാലവും,ഉറക്കവും വാടികരിഞ്ഞുമിരിക്കുന്നത്.
- Get link
- X
- Other Apps
രാത്രി സന്ധ്യ സമയമടുക്കും നേരം ഞാനുറങ്ങി. മിന്നുന്ന താരങ്ങള്‍ വരിവരയായി നിരന്നപ്പോള്‍ ആ താരങ്ങളിലൊന്നില്‍ കയറി ഞാനും യാത്രയായി. ഒരു സ്വപ്നയാത്ര. ആ നക്ഷത്രം എന്നെ കൊണ്ടെത്തിച്ചത് ഒരു സ്വപ്ന നഗരിയിലും. പക്ഷെ എന്റെ സ്വപ്ന നഗരം പ്രകാശീതമല്ലായിരുന്നു. ഒരു ഇരുണ്ടുരുണ്ട കാട്.ഞാന്‍ അവിടെക്കാണെത്തിയത്. എന്റെ പിന്നില്‍/മുന്നില്‍ രണ്ട് പേരുണ്ട്. അതോ മൂന്നോ? മുഖം അറിയാത്ത അവരോടൊപ്പമായിരുന്നു പിന്നീട് എന്റെ യാത്ര. ചിലപ്പോള്‍ അവരും ഉറക്കത്തിലെ സ്വപ്നസഞ്ചാരികളായിരിക്കാം. ഞാനും അവരും യാത്ര തുടങ്ങി, കാടിന്റെ തുടക്കം ഒരു കുഞ്ഞു കുളമായിരുന്നു,എന്നാല്‍ മുങ്ങാനത്രയൊന്നും വെള്ളമില്ല. സ്വപ്നമാണെങ്കില്‍ അത് ഞങ്ങള്‍ക്ക് ഒരു മെഴുകുതിരി പോലും തന്നില്ല. പക്ഷെ ഞാനറിയാതെ എന്റെ കുഞ്ഞു കരങ്ങളില്‍ നിന്ന് വലിയൊരു പ്രകാശമെത്തി. എന്നാല്‍ അതുകണ്ടാരും അതിശയിച്ചില്ല.എനിക്കുപോലും അതിശയമുണ്ടായില്ല. ആ പ്രകാശം ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ജലത്തില്‍ തട്ടി പ്രതിഫലിച്ച് ആ കാടിന്റെ തുടക്കത്തില്‍ അതിനെ രണ്ടായി പിരിക്കുന്ന ഒരു പടുകൂറ്റന്‍ മരത്തെകാണിച്ചു. പിന്നെ വെളിച്ചം കുറഞ്ഞ് കുറഞ്ഞ് കാടിന്റെ ഉള്‍ഭാഗവും. രണ്ടുവഴികളും ഞങ്ങളെ മാടി...
- Get link
- X
- Other Apps
പരീക്ഷക്കെപ്പോഴും വിശപ്പായിരിക്കാം, അതിനാവും അവന്‍ ഞങ്ങളെയൊക്കെ വിഴുങ്ങികൊണ്ടിരിക്കുന്നത്. ഒരിക്കല്‍ ഞാന്‍ അതവനോടുതന്നെ ചോദിച്ചു. പരീക്ഷ, ചോദ്യചിഹ്നങ്ങളിട്ട്,നിബന്ധനകള്‍ തന്ന്,ക്രമ നമ്പറിട്ട് ഇങ്ങനെ പറഞ്ഞു. എന്റെ വീട്ടില്‍ മൊത്തം പട്ടിണിയാ.. കഞ്ഞികുടിക്കാന്‍ പോലും വകയില്ല..... എന്റെ കുട്ട്യോളേയും പഠിക്കാന്‍ വിടണ്ടേ... അവരുടേയും വിശപ്പകറ്റണ്ടേ... പരീക്ഷയുടെ സങ്കടം കേട്ടിട്ടാവും പരീക്ഷയില്‍ എനിക്കിപ്പോള്‍ സങ്കടമൊന്നുമില്ലാത്തത്. പക്ഷെ ഇടയ്ക്കൊക്കെ വാടകയ്ക്കെടുത്ത പരീക്ഷയുടെ വീട്ടില്‍ മീശപിരിക്കാനെത്തുന്ന മുതലാളി പരീക്ഷകള്‍ തലപൊക്കാറുണ്ടേ... കണക്കില്‍ അവനായിരിക്കും തലപൊക്കിയിട്ടുണ്ടാകുക.... എന്തായാലും അവനടുത്ത പ്രാവിശ്യോം വരും,,,, മൂര്‍ച്ചകൂട്ടിയ കൊമ്പസ്സും,പെന്‍സിലും,മഷി നിറച്ച പേനയും,തേച്ചുമിനുക്കിയ പൊട്രാക്ടറും,സ്കെയിലുമായി,പിന്നെ റബറുമായി അപ്പോ കാണാം.
- Get link
- X
- Other Apps
എനിക്കൊരു കുടയുണ്ട്. പോപ്പിക്കുടയോ,ജോണ്‍സണ്‍കുടയോ,പ്യൂമ കുടയോ,ഒന്നുമല്ലത്. കാലത്തില്‍ തുരുമ്പിക്കാത്തതും,മഴയില്‍ നനയാത്തതും, എന്നാലെന്നും കണ്ണീരൊഴിക്കിക്കൊണ്ടിരിക്കുന്നതുമായ എന്റെ കുട. ആ കുടയിലൂടെ മഴതുള്ളികള്‍ തുള്ളികളായി ഇറ്റുവീണ ചെവിയിലാണ് ഞാന്‍ എന്റെ ബാല്യം തീര്‍ത്തത്. മുകളിലേക്ക് ഉരുണ്ടുപൊന്തിയ മലയിലേക്കാണ് ഞാന്‍ എന്റെ പ്രയാണം തുടങ്ങിയത്. താഴോട്ട് നീണ്ട് മടങ്ങിയ കൈകളിലാണ് ഞാന്‍ രാത്രിയുറങ്ങിയത്. എന്നാല്‍ തുരുമ്പിക്കാത്ത ആ കുടയിലും ഒരിക്കല്‍ തുരുമ്പു കയറി. ചെവികളില്‍ തൂങ്ങിയാടിയ ഓളങ്ങള്‍ വരണ്ടുപോയി. ആ മല ആരോ നികത്തിപോയി. നീണ്ടുരുണ്ട കൈകളും എനിക്ക് നഷ്ടമായപ്പോള്‍ ആ കുടയും എന്നില്‍ നിന്ന് അകന്നുപോയി. അല്ല ഞാനതില്‍ നിന്നുമകന്നുപോയി. ഇപ്പോഴെന്റെ ബാല്യം തീര്‍ന്നുകൊണ്ടിരിക്കുന്നത് തെരുവിന്റെ ഇടവഴികളിലെ രാത്രിയുടെ വെളിച്ചത്തിലെ മെഴുകുതിരിയിലാണ്. എന്റെ പ്രയാണം തെരുവുനായക്കളുടെ കൂടെ കടിച്ചു പറിച്ച് ചപ്പുചവറുകളിലൂടെ പതുങ്ങിയാണ്. എന്റെ ഉറക്കം എന്നാലും തെരുവിന്റെ ഹൃദയത്തിലാണ്..... ഞാനോരോദിവസവും കണ്ണടച്ചുതുറന്നപ്പോള്‍ എന്നേക്കാള്‍ വേഗത്തില്‍ തെരുവുകള്‍ വളര്‍ന്നുകൊണ്ടിരുന്നു. തെരുവുവിളക്കുകള്‍ അ...