Posts

Showing posts from December 12, 2016
Image
വാളുകൊണ്ടുള്ള മുറിവുകള്‍  സമയത്തിന്റെ പുകച്ചുരുള്‍ വലിച്ചുകേറ്റി ഉണങ്ങാറുണ്ട്. പക്ഷെ, വാക്കുകളുടെ മുറിവുകള്‍  തീക്കനല്‍ പോലെ ഇടയ്ക്ക് ചുവന്ന്, തണുത്ത്, ആളിക്കത്തുന്നു
Image
ആദ്യമായി നാടകത്തിന് എഴുതിയ സ്ക്രിപ്റ്റ് അങ്ങനെ നാടകമായി. സ്ക്കൂളിലെ സൗഹൃദ ക്ലബിന്റെ ചടങ്ങില്‍ വച്ചായിരുന്നു ആ നാടകം, തന്റെ എല്ലാ മുഖങ്ങളും കാട്ടി, എല്ലാവര്‍ക്കു മുന്നിലും നൃത്തം ആരംഭിച്ചത്. സ്ക്കൂള്‍ എത്തി ക്ലബിന്റെ ചടങ്ങെത്തുംവരെയും നാടകത്തിന്റെ സ്ക്രിപ്റ്റ് ചുക്കിചുളുങ്ങിയ കടലാസുമാത്രമായിരുന്നു. പെട്ടെന്നായിരുന്നു, തിളക്കവും , നിറവും ഇല്ലാത്ത എന്നാല്‍ ഏറ്റവും വിലപിടിപ്പുള്ള ഒന്നായി അത് മാറിയത്. കൂട്ടുകാരെയെല്ലാവരേയും വിളിച്ചുകൂട്ടി. ഓരോരുത്തര്‍ക്കും ആനയുടെ നെറ്റിപ്പട്ടം പോലെ ഓരോ കഥാപാത്രങ്ങളെ വച്ചുകെട്ടി, സമയം ഒരു ചങ്ങലായായി പിടിവലി തുടങ്ങി..... ഉള്ളില്‍ പ്രസംഗങ്ങളുടെ ആരവം മുഴങ്ങികേട്ടു.. ഇനി സമയം ഇല്ല. കഥവായിച്ച്, ഓരോ കൂട്ടുകാരും ആ കഥാപാത്രങ്ങളായി മാറി. ചുളുങ്ങിയ കടലാസ് നിവരാന്‍ തുടങ്ങി. ഇടക്ക് തമാശകള്‍ തെന്നിമാറി, ഇടയ്ക്ക് ഓര്‍മ വന്നും, വരാതെയും, സംഭാഷണങ്ങള്‍ നാവിലെത്താറായി. വീണ്ടുമൊരു സംശയം, ഇനി ഈ നാടകമൊന്നും അഭിനയിക്കണ്ട...... അല്ലെങ്കിലും എന്തിനാ........ ഇടയ്ക്ക് എവിടെന്നൊക്കെയോ, നശിക്കപ്പെടാന്‍ കഴിയാത്ത ഊര്‍ജ്ജം വരണ്ട നാവിലും, ഇരുണ്ട മുറിയിലുമെത്തി. നാടകം വ...
Image
വീട്ടിലെ ഉമ്മുക്കൊലുസു ഇന്ന് പ്രസവിച്ചു. പക്ഷെ, കുട്ടി കണ്ണ് തുറന്നിരുന്നില്ല.. കുഞ്ഞുവിരലുകള്‍ അനക്കിയില്ല. ഉമ്മു കരയുകയായിരുന്നു. ചിലങ്കയണിഞ്ഞ കാലുകള്‍ കിലുക്കി, ഉമ്മു, എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരുന്നു. ഉള്ളില്‍ നിന്ന്, പോളയടയാതിരുന്ന ഒരു കുഞ്ഞു ശബ്ദം അലമുറയിട്ടു. ഉള്ളില്‍ നിന്ന് പച്ചിലകള്‍ ഒന്നൊന്നായി പുറത്തേക്ക് പറന്നുവന്നു, ആ ഇലകള്‍ ജീവന്റെ തുടിപ്പ് ഉരുവിട്ടു. അത് ഉമ്മൂന്റെ കുട്ടിയായിരുന്നു. അപൂര്‍ണമായ വേദന. ആ ശബ്ദത്തിന് ആരേയും വേദനിപ്പിക്കാനാകില്ല. ആ ശബ്ദം ഒരു വേദനയുടേതുമായിരുന്നില്ല.. വീണ കാല്‍വെയ്പ്പുകള്‍ തെന്നിയ ഒരു ചുവട്. ശബ്ദത്തിന് നിലയ്ക്കാനായില്ല. ഹൃദയം നെയ്യുന്ന മുറിവുകളുടെ കീറിയ തുണി അവിടെ ആ ശബ്ദത്തിന്റെ കണ്ണീരൊപ്പുന്നുണ്ടായിരുന്നു. ആ അലര്‍ച്ച അടുത്തേക്കടുത്തേക്ക് വന്നു, എന്നിലലിഞ്ഞുചേര്‍ന്നു. ഇപ്പോഴത് ചുറ്റിലും കേള്‍ക്കാം. മുറ്റത്തെ മാവും, കൊമ്പിലെ മീന്‍കൊത്തിയും, ആ ശബ്ദമുരുവിട്ടു. കിതച്ചകൊണ്ടുമ്മു, അടുത്തേക്കോടിവന്നു. അവള്‍ സംസാരിക്കുന്നുണ്ടായിരുന്നു. എന്നിലെ എന്നെ എവിടെയെങ്കിലും കണ്ടോ.... ആ ഞാന്‍ കരയുകയായിരുന്നു, ആ ശബ്ദം നിനക്ക് കേള്‍ക്കുന്നില്ലേ.. ഉ...