ഇന്നും ഒരു തൊടിക്കാരന്‍ വന്നിരുന്നു. ആടുകളെ കുറിച്ച് പരാതി പറയാനായിരുന്നു. അയാളുടെ തൊടിയിലെ വരണ്ടുണങ്ങിയ പുല്‍നാമ്പുകള്‍ തിന്നതിന്റെ ക്ഷീണത്തിലാണ് മുതലാളി വന്നത്. ഇനി ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞു. ഇപ്പോള്‍ ഏകദേശം ഇരുപതോളം ആടുകളുണ്ട്. പുതുതായി കുറേ കുഞ്ഞന്‍മാരും വന്നു ചേര്‍ന്നിരിക്കുന്നു. അതോണ്ടുതന്നെ കുറച്ചെണ്ണത്തെ വിറ്റു. തുമ്പിയേയും, ഇസബെല്ലയേയും, വായനയേയും, കല്യാണിയേയും, തളിരിനേയും,കിളിയേയും എല്ലാരേയും. ഇനി അവരൊന്നും തൊടിക്കാര്‍ക്ക്, മുതലാളിമാര്‍ക്ക് ശല്യമുണ്ടാക്കില്ല. അവരുടെ റബറും, പുല്‍നാമ്പുമൊക്കെ വേരുറപ്പിച്ച്, വള്ളികള്‍ പടര്‍ത്തി വളര്‍ന്നോളും. നായയുടെ കൂര്‍ത്ത നഖങ്ങളുടെ മുറിവുകളിലായിരുന്നു തുമ്പിയാടിന്റെ തുടക്കം. ആ മുറിവ് പിന്നീടുണങ്ങിയിട്ടില്ല. അവള്‍ നൊണ്ടിയാണ്. ആ നിലവിളി അവസാനം വരേയും തന്റെ ശബ്ദം അവളില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. ഒരുപാട് വേദനകളെ കയറിട്ടു മുറുക്കി, സ്വപ്നങ്ങളെ അടുക്കി കയറ്റിയ ഒരു പെട്ടി ഓട്ടോ മുറ്റത്ത് വന്നു നിന്നു. തുരുമ്പിച്ച് അതിന്റെ കരങ്ങളിലേക്കാണ് വിലയിട്ട മാംസകഷ്ണങ്ങളേപോലെ ആടുകളുടെ കഴുത്ത് വച്ചു നീട്ടിയത്. "വിലയിടപ്പെട്ടവരോട് വിടപറയാനാകില...
Posts
Showing posts from March 24, 2017
#മറ്റുള്ളവര്ക്കായുള്ളആത്മസംഗീതമോസ്വയംരാഗമോ......
- Get link
- X
- Other Apps
അക്ഷരവും, അറിവും കൂടെ വന്നു ചേരുന്നതോ, ജനനത്തില്‍ എത്തിച്ചേരുന്നതോ എന്നറിയില്ല. പക്ഷെ ബന്ധങ്ങള്‍ അത് വേരുപോലെ മണ്ണിനോട് ചേര്‍ന്ന്, രൂപപ്പെടുകയും, അതിലക്കുതന്നെ ചേരുന്നതുമാണ്. ആഴത്തിലും, നീളത്തിലും താഴ്ന്നുപോകുന്ന വിശ്വാസങ്ങളാണത്. ഇന്ന് ആ വേരില്‍ നിന്ന് ഒരറ്റം അടര്‍ന്നുപോയിരിക്കുകയാണ്. ജീവിതയാഥാര്‍ത്ഥ്യങ്ങളോ, കാലമോ നീണ്ട വഴിത്താരകള്‍ മറ്റൊരു വേരുകളായി ,ഓരോന്നായി രൂപപ്പെടുമ്പോള്‍ അതിന്റേതായ കൊഴിഞ്ഞുപോക്കുകളുടെ പൊത്തുകള്‍ മണ്ണിട്ടു തൂര്‍ക്കാനോ, മുഴുമിപ്പിക്കാനോ കഴിയില്ല. അതെന്നും ഒരു മുറിവായി, അല്ലെങ്കില്‍ ഒരു ബാക്കിവയ്പ്പായി ജീവിച്ചുകൊണ്ടിരിക്കും. എന്നെ ഞാനാക്കിയ എന്നിലെന്നപോലെ കുറേ പേര്‍ എന്നുമുണ്ട്. ഇടയ്ക്കോരോ മറവിലും, വീഴ്ചയിലും കണ്ടുമുട്ടുന്നവര്‍.. ചിലപ്പോള്‍ അടുത്ത സന്തോഷത്തിലും കൂടെയുണ്ടാകുന്നവര്‍. തുടക്കം മുതല്‍ ഒടുക്കം വരേയും, തുടര്‍ച്ചകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നവര്‍. ഓരോ പാതകള്‍ പണിതുതീരുമ്പോഴും, ഓര്‍മകള്‍ നിറഞ്ഞ മണ്ണിട്ടപാതകളെന്നപോലെ ഒരു വലിയ തുടക്കത്തേയാണ് ഇന്ന് എനിക്ക് നഷ്ടമായത്. എന്റെ സുനന്ദന്‍ മാഷ്. എപ്പോഴോ ഒരിക്കല്‍ കറുത്ത കണ്ണാടിയുമായി ഒരുപാട് സ്നേഹത്തോടെ കണ്...