Posts

Showing posts from December 13, 2015
Image
പതിവുപോലെ, യുറേക്കാ എന്നുവിളിച്ച് യുറീക്കയെത്തി. ഇപ്രാവിശ്യം കണ്ടെത്തലുകള്‍ മാത്രമല്ല, ഒരുഓര്‍മപ്പെടുത്തല്‍ കൂടി അവിടെയുണ്ടായിരുന്നു. വിനോദ് കുമാര്‍  Vinod Alachery Kannur എന്ന മാഷിന്റെ ഒരു കഥയാണത്. ശരിക്കും നടന്ന കഥ.... ഒരിക്കല്‍ ഒരിടത്ത് അനന്ദുവും, അക്ഷരയും ജനിച്ചു. പക്ഷെ എയ്ഡ്സ് ബാധിതരായ അച്ഛനമ്മമാരുടെ മക്കളെന്ന നിലയില്‍ അവരെ ആരും അടുപ്പിച്ചിരുന്നില്ല. അച്ഛന്‍ സങ്കടങ്ങള്‍ താങ്ങാനാവാതെ മരിച്ചു, അമ്മ എല്ലാവരുടേയും കുറ്റപ്പെടുത്തലില്‍ തളര്‍ന്നുപോയി. പക്ഷെ ആ അമ്മ തന്റെ കുട്ടികള്‍ക്കായി പോരാടുകയും ചെയ്തു. അനന്ദുവും അക്ഷരയും അങ്ങനെ സ്ക്കൂളിലേക്ക് പോകുന്നതിനിടയ്ക്കാണ് മറ്റുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഇവര്‍ പഠിക്കുന്ന സ്ക്കൂളിലേക്ക് ഞങ്ങടെകുട്ടികളെ ഞങ്ങള്‍ വിടില്ല എന്ന് പറയാനിടയായത്. സ്ക്കൂളും, അനന്ദുവും, അക്ഷരയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. സ്ക്കൂളവരെ പുറത്താക്കി. പക്ഷെ അവരുടെ അമ്മ തളര്‍ന്നെങ്കിലും ശക്തമായി പ്രതിരോധിച്ചു. അങ്ങനെയവര്‍ക്ക് സ്ക്കൂളിന്റെ മുറ്റത്തായി പ്രതേകം, ഒരു ക്ലാസ്സ്മുറിവന്നു, കക്കൂസ് വന്നു, പിന്നെ ഒരു മാഷും. ആ മാഷുതന്നെയാണ് കഥ പറയുന്ന നമ്മുടെ വിനോദ് കുമര്‍ മ
Image
പരീക്ഷ പഠനത്തിനിടയ്ക്കാണ് ഒരു കുഞ്ഞു സിനിമ കണ്ടത്. കൂടിന്റെ വാതിലൊക്കെ അടച്ച് കാക്കയമ്മയും കഥ കേള്‍ക്കാനായി വന്നു, ആയിഷു ആട് വട്ടം കറങ്ങി, ഇലതിന്ന് അവിടെകിടന്നു. ഉമ്മുകുലുസു തന്റെ പാദങ്ങള്‍ കിലുക്കി നാക്കു പുറത്തേക്കിട്ടു ചുരുണ്ടു കൂടി.... മാര്‍കോ ബേസാസ് എഴുതിയ കാര്‍ലോസ് ലസ്കാനോ അനിമേഷന്‍ ചെയ്യുകയും, വരക്കുകയും ചെയ്ത ''ലെജന്റ് ഓഫ് ദി സ്കെയര്‍ ക്രൗ'' എന്നാണ് ആ കുഞ്ഞു സിനിമയുടെ പേര്. കഥതുടങ്ങുന്നത് ഇങ്ങനെയാണ്, വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങൾ. കറങ്ങികൊണ്ടിരിക്കുന്ന കാറ്റാടിയന്ത്രങ്ങൾ. അതിനിടയ്ക്കാണ് സ്കെയർ ക്രൗ എന്ന കാക്ക വിരട്ടിയെ കാണിക്കുന്നത്. ആ കാക്കവിരട്ടിക്ക് കൂട്ടുകാരില്ല, അവന് തന്റെ മുതലാളിയുടെ നെല്‍പ്പാടത്തിലാണ് ജോലി. ആ ജോലി അത്ര ദുഷ്കരമൊന്നുമായിരുന്നില്ല. എന്നാല്‍ അവിടത്തെ ശബ്ദം ഏകാന്തതയുടെ ചിറകടികള്‍ മാത്രമായിരുന്നു. അവനോടാരും സാസാരിച്ചിരുന്നില്ല. എന്നും വാനത്തിലൂടെ പറന്നകലുന്ന വയലറ്റ് നിറത്തിലുള്ള കാക്കകളോട് അവന്‍ യാത്ര പറയും. പക്ഷെ അവരാരും അത് ശ്രദ്ധിക്കാറില്ല. അങ്ങനെയൊരുനാള്‍ കാക്കവിരട്ടി മറ്റൊരു വഴി തേടി. നിലത്ത് വീണുകിടക്കുന്ന കുറച്ച് ധാന്യകതിരുകള്‍ കൈയ
Image
IQ ( Intelligence Quotient) വിനെ പറ്റി കേട്ടിട്ടുണ്ട്. എന്നാല്‍ EQ ( Emotional Quotient ) വിനെ പറ്റി കേള്‍ക്കുന്നത് ഇന്ന്‍വായിച്ചിട്ടാണ്. IQ വിനേപോലെ EQ വിനും വലിയ പ്രാധാന്യമുണ്ട്... ഇന്ന് എല്ലാവരും ഉയര്‍ന്ന IQ നേടിയെടുക്കാനുള്ള തിടുക്കത്തിലാണ്. അപ്പോള്‍ EI ( Emotional intelligence ) എന്നാലോ... EI അളക്കുന്നത് ഇങ്ങനെയാണ്. 1) തന്റെ വ്യക്തിത്വം നിലനിര്‍ത്തല്‍ 2)സാമൂഹ്യപരമായി ഇടപഴകുകയും, വ്യത്യസ്ഥ തലങ്ങളില്‍ നിലനില്‍ക്കുന്ന മനുഷ്യരുമായി സംവദിക്കുകയും ചെയ്യല്‍ 3)വിഷാദങ്ങളില്‍ നിന്ന് പെട്ടെന്ന് സ്വതന്ത്രനാകല്‍ ഉയര്‍ന്ന IQ ഉള്ളയാള്‍ക്ക് EQ ഉയരണമെന്നില്ല.. IQ എന്നാല്‍ പഠനകാലത്തും, ജോലി സമയങ്ങളിലും മികച്ച പ്രകടനം സാധ്യമാക്കുന്നതിനുള്ള ഉപാധിയാണ്. എന്നാല്‍ EQ ആണെങ്കില്‍ അത് മുമ്പൊരിക്കല്‍ പഠിച്ചതൊക്കെ പ്രാവര്‍ത്തികമാക്കുന്ന ഒരു ഉപാധിയും. ഇവ രണ്ടും കൂടി കലരുന്ന മറ്റൊരു തലമാണ് EI. നമ്മുടെ നിത്യജീവിതത്തില്‍ അതിനി വലിയ പങ്കുണ്ട്. ഉയര്‍ന്ന EI ഉള്ള കുട്ടികള്‍ക്ക് കുട്ടിക്കാലത്തെ വിദ്യാഭ്യാസ സമയങ്ങളിലും , ഔദ്യോഗിക ജീവിതാരംഭത്തിലെ ജോലി സമയങ്ങളിലും നന്നായി തിളങ്ങാന്‍ കഴിയുന്നു. കുറഞ്ഞ IQ ഉള്ള ആളും കൂടിയ
ഞാന്‍ വരച്ച ചിത്രത്തില്‍ ഞാനിന്നൊന്ന് തൊട്ടു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു. അരുത് തൊടരുത്, ചളിയാവും.... അപ്പോള്‍ ഞാന്‍ സങ്കടത്തോടെ പറഞ്ഞു. എന്റെ ചിത്രമല്ലേ,,, ഞാന്‍ വരച്ചതല്ലേ, എനിക്കപ്പോള്‍ തൊടാമല്ലോ..... വരച്ചുകഴിഞ്ഞില്ലേ, ഇനി അത് എല്ലാവരുടേതുമാണ്..............
Image
കാലമെന്ന വാച്ചില്‍ എന്നേയുംകൊണ്ടാസൈക്കിള്‍ ഓടികൊണ്ടിരുന്നു. ജീവിതത്തിന്റെ വഴിതിരിവില്‍ അത് പെഡലായി. ഇടയ്ക്ക് കാണാതിരിക്കുന്ന കൂര്‍ത്ത കല്ലുകളെന്ന ചതികുഴികളില്‍ തട്ടി വേച്ചു,വേച്ചു പോകുന്ന പാവം. സൈക്കിളിനെ മുന്നോട്ടുകൊണ്ടുപോയത്, കരിയെണ്ണപുരണ്ട കൂര്‍ത്ത മുനകളുള്ള ചങ്ങലകൊടിമരമായിരുന്നു. ചിലപ്പോഴൊക്കെ അത് അഴിഞ്ഞ് വീഴാറുമുണ്ട്. പൊട്ടിയ രണ്ടുടയറും, കരിയെണ്ണപുരണ്ട അഴിഞ്ഞ ചങ്ങലയും, തിരിയുന്ന പെഡലുമായി ഇടവഴികളിലും, തിരുവഴികളിലും, മണിയടിച്ച് മുന്നോട്ട് നീങ്ങികൊണ്ടിരുന്നു. ''ഘടികാരത്തിലത് അസ്തമയമായിരുന്നു''. അപ്പോള്‍ എന്നേയും കൊണ്ടോടിക്കൊണ്ടിരുന്നു സൂചി അന്നേരം നിലശ്ചുപോയി. ഇരുട്ടിയ നേരത്ത് കാലത്തിന്റെയൊരു മൂലയില്‍ ഒരാള്‍ മണ്‍വെട്ടികൊണ്ട് വെട്ടുന്നുണ്ടായിരുന്നു. അവിടേയൊരു മെഴുകുതിരിയും ഉണ്ടായിരുന്നു. അവസാന കുര്‍ബാന കഴിഞ്ഞ സൈക്കിളിന്റെ ശവമഞ്ചവുമായി എത്തിയവര്‍ മണ്‍വെട്ടിയോട് ചോദിച്ചു, കുഴിയിലേക്കിറക്കട്ടെ? തകര്‍ന്നുപോയ, ഹൃദയമില്ലാത്ത, കാലമെന്ന സൈക്കിളിനെ കുഴിയിലേക്കിറക്കട്ടെ? അവര്‍ വീണ്ടും ചോദിച്ചു. അതുകേട്ട് ഹൃദയവും, മജ്ജയും, അതിലേറെ സ്വപ്നങ്ങളുമുള്ള സൈക്കിള്‍ ഒന്ന് ചിരിച്ചു, ക