IQ ( Intelligence Quotient) വിനെ പറ്റി കേട്ടിട്ടുണ്ട്.
എന്നാല്‍ EQ ( Emotional Quotient ) വിനെ പറ്റി കേള്‍ക്കുന്നത് ഇന്ന്‍വായിച്ചിട്ടാണ്.
IQ വിനേപോലെ EQ വിനും വലിയ പ്രാധാന്യമുണ്ട്...
ഇന്ന് എല്ലാവരും ഉയര്‍ന്ന IQ നേടിയെടുക്കാനുള്ള തിടുക്കത്തിലാണ്.
അപ്പോള്‍ EI ( Emotional intelligence ) എന്നാലോ...
EI അളക്കുന്നത് ഇങ്ങനെയാണ്.
1) തന്റെ വ്യക്തിത്വം നിലനിര്‍ത്തല്‍
2)സാമൂഹ്യപരമായി ഇടപഴകുകയും, വ്യത്യസ്ഥ തലങ്ങളില്‍ നിലനില്‍ക്കുന്ന മനുഷ്യരുമായി സംവദിക്കുകയും ചെയ്യല്‍
3)വിഷാദങ്ങളില്‍ നിന്ന് പെട്ടെന്ന് സ്വതന്ത്രനാകല്‍
ഉയര്‍ന്ന IQ ഉള്ളയാള്‍ക്ക് EQ ഉയരണമെന്നില്ല..
IQ എന്നാല്‍ പഠനകാലത്തും, ജോലി സമയങ്ങളിലും മികച്ച പ്രകടനം സാധ്യമാക്കുന്നതിനുള്ള ഉപാധിയാണ്.
എന്നാല്‍ EQ ആണെങ്കില്‍ അത് മുമ്പൊരിക്കല്‍ പഠിച്ചതൊക്കെ പ്രാവര്‍ത്തികമാക്കുന്ന ഒരു ഉപാധിയും.
ഇവ രണ്ടും കൂടി കലരുന്ന മറ്റൊരു തലമാണ് EI.
നമ്മുടെ നിത്യജീവിതത്തില്‍ അതിനി വലിയ പങ്കുണ്ട്.
ഉയര്‍ന്ന EI ഉള്ള കുട്ടികള്‍ക്ക് കുട്ടിക്കാലത്തെ വിദ്യാഭ്യാസ സമയങ്ങളിലും , ഔദ്യോഗിക ജീവിതാരംഭത്തിലെ ജോലി സമയങ്ങളിലും നന്നായി തിളങ്ങാന്‍ കഴിയുന്നു.
കുറഞ്ഞ IQ ഉള്ള ആളും കൂടിയ IQ ഉള്ള ആളും തമ്മിലുള്ള മത്സരങ്ങളില്‍ ചിലപ്പോള്‍ കുറഞ്ഞ IQ ഉള്ളയാള്‍ വിജയിച്ചേക്കാം, അതിന് കാരണം ഉയര്‍ന്ന EI ആണ്.
IQ യുടെ ഉയര്‍ച്ച ആറ് വയസ്സുമുതല്‍ 17 വയസ്സുവരെയാണ്,
എന്നാല്‍ EI ആണെങ്കില്‍ അറുപത്തിയഞ്ചോ അതില്‍ കൂടുതല്‍ കാലമോ വരെ ഉയര്‍ന്നുകൊണ്ടിരിക്കും.
അപ്പോള്‍ IQ-വിന് പിന്നാലോ ഓടുന്ന നമ്മളോരുത്തരും , IQ മാത്രമല്ല ബുദ്ധി എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ബുദ്ധികൂടാനാണല്ലോ, ഹോര്‍ലിക്സും, ബോണ്‍വീറ്റയുമൊക്കെ പരസ്യങ്ങളില്‍ മസിലുപെരുപ്പിച്ച് നില്‍ക്കുന്നത്.
IQ വിനു വേണ്ടി മാത്രമല്ല, ഇനി കുറച്ച് EQനും EI യ്ക്കുമായി ഓടാം......
അതിനായി കുറച്ച് പരസ്യങ്ങളും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand