# ജീവിതം # വര രാത്രി നിശബ്ദമാണ്, ആ നേരമായിരിക്കും, മറ്റുള്ള ജീവികള്‍ സംസാരിക്കാന്‍ തുടങ്ങുക. വിശേഷങ്ങള്‍ ചോദിക്കുതന്നെ.. കാരണം,മനുഷ്യനപ്പോള്‍ നിശബ്ദനാണ്. ആരോ ''ഉറക്കം''മെന്ന പേരിലുള്ള ഒരു ചങ്ങല പിടിമുറുക്കുന്നു. ഉള്ളില്‍ ഘാടത... പെട്ടെന്നായിരിക്കും, സൂര്യന്‍ രാവിലെ പ്രഭാതമെന്നപേരില്‍ ഉയര്‍ന്നു വരുക.... എന്നും, ഇടം വലം നോക്കാതെ പൂപൂത്തപോലെ. അതുപോലെതന്നെ മണ്ണില്‍ ഉദിച്ച കുറേ ജീവിതങ്ങള്‍, വിണ്ണില്‍ ഉദിച്ചതിനേ അപേക്ഷിച്ച് വെത്യാസമുള്ളതുതന്നെ അവ.... അങ്ങനെ മണ്ണിലുദിച്ച,മണ്ണില്‍ തന്നെ ജീവിക്കുന്ന ഒരു നാടന്‍ വിത്തെന്ന,ജീവിതത്തിന്റെ കഥ. എണ്ണുന്നതോളം കവിയുന്നത്.സാധാരണക്കാരന്‍... അതുപോലെതന്നെ, ഒരു സാധാരണക്കാരനാണ് സ്വാമിനാഥന്‍ മാമന്‍. ഒരുകാലത്ത് രാജാവിനെ സംഗീതത്താല്‍ ഉല്ലാസത്തിലേര്‍പ്പെടുത്തുന്നവര്‍. പീന്നീടൊക്കെ,ഉത്സവകാലങ്ങളില്‍ കൊട്ടുകയും പായനെയ്യുകയും ചെയ്ത പാണന്‍മാര്‍.... പെണ്ണുങ്ങളായിരിക്കും പായ നെയ്യുക. ആണുങ്ങള്‍ കൊട്ടുന്നവരും. ചെറുപ്പം തൊട്ടെ മാമന്‍ ജോലി ചെയ്യല്‍ തുടങ്ങിയിരുന്നു. ഏതാണ്ട് എട്ട് വയസ്സ് പ്രായം അപ്പോഴുണ്ടായിരിക്കും. അരി പോടിക്കുന്ന മില്ലിലാണ് ജോലി. കുറ...
Posts
Showing posts from April 1, 2015
- Get link
- X
- Other Apps
# വരി # വര സ്വാതന്ത്രയദിനത്തോടനുബദ്ധിച്ച് ഞാന്‍ എന്റെ ''കുഞ്ഞി'' സ്ക്കൂളില്‍ ഒരു ചിത്രപ്രദര്‍ശനം ഒരുക്കിയിരുന്നു. അതിരാവിലെ തന്നെ അതൊക്കെ ഒരുക്കി. എന്നിട്ട് രാവിലെത്തെ പ്രാതല്‍ പാറു അച്ഛമ്മയുടെ കടയിലാക്കി. എന്റെ അച്ഛമ്മയുടെ കൂട്ടുകാരിയായിരുന്നു. എന്നാല്‍ എന്റെഅച്ഛമ്മയെപോലെത്തന്നെ. കഴിക്കാന്‍ ആപ്പമാണ് തന്നത്.വിശപ്പ് ആപ്പത്തിന്റെ രുചി എന്നും പോലെ കൂട്ടി. അപ്പോള്‍ പാറു അച്ഛമ്മയെ ഒന്ന് വരച്ചിട്ടു. പിന്നെ അവിടെ കണ്ട കുറേ പരിചിതവും,അപരിചിതവുമായ മുഖങ്ങളും വരച്ചിട്ടു.
അവിടെ അമ്മ കാത്തിരിപ്പുണ്ട്.''
- Get link
- X
- Other Apps
# രാവിലെ # വര ''തിരിച്ചടിവെക്കല്‍ ശരിയല്ല, എന്നാലത് വീട്ടിലേക്കായാല്‍ നല്ലതാ, അവിടെ അമ്മ കാത്തിരിപ്പുണ്ട്.'' ഇന്നിന്റെ, ആദ്യ ഉറക്കമുണരല്‍ നേര്‍ത്തേ തന്നേയായിരുന്നു. കണ്‍തുറന്നതും ജനാലയിലേക്ക് ഞാന്‍ നോക്കി. ഹാവു രാവിലെയായിട്ടില്ല. സന്തോഷത്തോടെ ഒന്ന് പുതച്ചു. അപ്പോഴേക്കും അമ്മയതാ വരുന്നു. അമ്മ വിളിച്ചപ്പോള്‍ ആവേശംകൊണ്ടാണെന്നറിയില്ല,പെട്ടെന്ന് ഉണര്‍ന്നു,ചാടിയെണീറ്റു. എന്നാലും കണ്ണുകളില്‍ ഉറക്കെ വീണ്ടും ഉറവയായി വരുന്നുണ്ടായിരുന്നു. അതിനേ ഞാന്‍ തുടച്ചുമാറ്റി. പല്ലുതേപ്പ് തുടങ്ങുമ്പം ബ്രഷെടുത്തു,പിന്നെ പേസ്റ്റും. പെട്ടെന്ന് എന്തോ... മിന്നി. ഇന്നലെ അച്ഛന്‍ വീട്ടിലേക്ക് വന്നത്,ഭീകരവാര്‍ത്തകൊണ്ട്തന്നേയായിരുന്നു. പേസ്റ്റുകള്‍ കാന്‍സറിന് കാരണമാകുന്നു എന്ന്. ഞാന്‍ വേഗം തന്നെ ഉമിക്കരിയെടുത്തു. അപ്പോള്‍ പാവം ബ്രഷും പേസ്റ്റും അവിടെയിരുന്ന് തേങ്ങുകയായിരുന്നു. എന്റെയറിവില്‍ വച്ച് ഇക്കാര്യം എല്ലാവിടവും വ്യാപിച്ചിട്ടുണ്ട്.പേസ്റ്റ് മാറ്റി ഉമിയായി. എല്ലാവരും തിരിച്ച് പോയികൊണ്ടിരിക്കുകയാണ്. ആ പഴയ, മണ്‍പാത്രങ്ങളില്‍ ചോറുവച്ച,ആ,പ്രകൃതി സമ്പന്നമായ കാലത്തേക്ക്. അതിന് നല്ലൊരു വഴി ത...
- Get link
- X
- Other Apps
പൂവുപോലെ കരിഞ്ഞിരുന്നു വീട്. പടി ചവിട്ടിയതും അത് മാരിവില്ലായി. ഉറുമ്പുകള്‍ വരിവരിയായി കൂട്ടിലേക്ക്. ചുമരില്‍ ഓടിയോടിനടക്കുന്ന പല്ലികള്‍ ടീവിയില്‍ സ്ഥിരകാഴ്ചയായി. പട്ടികുട്ടി കണ്ടതും,വാലാട്ടികൊണ്ട് ഓടിവന്നു. സ്നേഹം പൊഴിഞ്ഞു. അതേ പട്ടിക്കുട്ടിതന്നെ പുറത്തൊരാളെ കടിക്കാന്‍ പോയി. പുരാതനവസ്തുക്കള്‍ കണ്ടുവന്ന എനിക്ക് വീട്ടില്‍ കയറിയപ്പോഴാണ് തോന്നിയത്, മുടി നിരച്ച, ജനാലകള്‍ വിറങ്ങലിച്ച, വാര്‍ദ്ധക്യത്തിന്റെ അവസാന പടിക്കെട്ടില്‍ എത്തിയ, ഈ വീടല്ലേ ചരിത്രത്തിലെ പുരാതനങ്ങള്‍.?........
- Get link
- X
- Other Apps
# സ്നേഹം പ്രിയപ്പെട്ട സാജു മാമന്, കത്ത് വായിച്ചു.സാധാരണ ചാറ്റിലൂടെ കത്ത് വായിക്കാറുണ്ട്.ആദ്യമായാണ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് എനിക്ക് കിട്ടുന്നത്. മാമന്റെ കൈയ്യക്ഷരവും,പിന്നെ ഒപ്പം,അതിലേറെ കത്തിലെ വരിയും എനിക്കിഷ്ടമായി. സാധാരണ മനുഷ്യര്‍ ചോദിക്കാറുണ്ട്.നീ വല്ലയ ആളാകുമ്പം ഞങ്ങളെയൊക്കെ മറക്കുമോ എന്ന്. എന്നാല്‍ മാമന്‍ പറഞ്ഞത് നീ വല്ലയആളാകുമ്പം ഞങ്ങള്‍ മാമന്‍മാരൊക്കെ സന്തോഷിക്കുമെന്നാണ്. ആ വരിയില്‍ തെളിഞ്ഞത് ചിലപ്പോള്‍ മഷിമാത്രമായിരിക്കില്ല. ഒരു കൂട്ടം ആളുകളുടെ സങ്കല്‍പ്പങ്ങളുടെ മറുപടിയായിരിക്കാം. ഓണമടുത്തു.അതിനേക്കാള്‍ അരികിലാണ് പരീക്ഷയും. മാമനും,കുടുമ്പത്തിനും എന്റെ ഓണാശംസകള്‍. പിന്നെ നന്ദിയും.......
- Get link
- X
- Other Apps
# എന്റെസ്ക്കൂള് # വര ക്ലാസ്സ് ''കണക്കാ''യിരുന്നു. ആദ്യമൊക്കെ പേടിപ്പിച്ചിരുന്ന വിഷയം. മാഷ് ക്ലാസ്സ് ഒന്നും എടുത്തില്ല. അവര്‍ നാളെ പോകുകയാ. കാരണമുണ്ട്. പഠിപ്പിക്കല്‍ പഠിക്കാന്‍ വന്നവരാണവര്‍. നിറഞ്ഞ ക്ലാസ്സ് തന്നേയായിരുന്നു.ഇതുവരെ. പോകുന്ന വിഷമം മനസ്സിലടക്കാന്‍ മധുരമേറിയ ലഡു സമ്മാനമായി തന്നു. രുചിയോടെ തന്നെ കഴിച്ചു. പിന്നെ ഇത്രയും ദിവസത്തെ ക്ലാസ്സിന്റെ ഒരഭിപ്പ്രായവും എഴുതികൊടുത്തു. പെട്ടെന്നായിരുന്നു ഒന്ന് സംഭവിച്ചത്. ക്ലാസ്സിലേക്ക് കയറുന്നതിന് അനുവാദം കൂടി ചോദിക്കാതെ ഒരതിഥി എത്തി. ഇഴഞ്ഞ് ഇഴഞ്ഞ് വായില്‍ ഇരയുമായെത്തിയ പാമ്പ് തന്നേയായിരുന്നു അത്. അവിടെ നിന്നേ ഭീതി പരത്തിയാണ് ആള് വന്നത്. എല്ലാവരും കുറേ നേരത്തേക്ക് നിലവിളി കൂട്ടി.ഞാനും അവരുടെയിടയിലുണ്ടായിരുന്നു. പിന്നെ ചാടികേറ്റം ബെഞ്ചിന്റെ മോളിലേക്ക്. പാമ്പന്‍ ശരിക്കും പേടിച്ചു. പേടിച്ചുകൊണ്ടിരുന്ന കുട്ടികളേ നോക്കി. എന്നത്തേയും അതിന്റെ വിഥി പോലെ പാമ്പനെ അങ്ങനെ കൊല്ലാന്‍ തീരുമാനിച്ചു. പാവം അത് ഒരു മൂലയില്‍ അഭയം പ്രാഭിച്ചിരുന്നു. ഒരു വടിയെടുത്തു,തലക്കൊന്ന് കൊടുത്തു. ഒടുവില്‍, പാമ്പന്‍ മരിച്ചു. വായിലെ ഇര ചത്തിട്ടുണ...
ഓരോ പ്രഭാതവും വെത്യസ്ഥമായതുപോലെ.
- Get link
- X
- Other Apps
# രാവിലെ # വരി # വര പ്രഭാത കിരിണങ്ങള്‍ ഇന്ന് വെള്ളയായിരുന്നു. ഓരോ പ്രഭാതവും വെത്യസ്ഥമായതുപോലെ. ദൂരേന്ന് നോക്കിയപ്പോള്‍ വെളിച്ചം നിറഞ്ഞ മരങ്ങളുടെ നിഴല്‍ കണ്ടു. മുഖം കണ്ടതേയില്ല. മുഖം കാണിക്കാതെ മറച്ചുവെക്കുന്ന ഒന്ന് ഇരുട്ടായതുകൊണ്ടാവാം.... കാലവും ജീവിതവും കൈകോര്‍ത്ത സമയമാണത്. കാലത്തിന്റെ വെളിച്ചം ജീവിതത്തിന്റെ മുഖം മറക്കുന്നു. അത് കാണാനാകാത്തവര്‍,കാഴ്ചയില്ലാത്തവരെ കളിയിാക്കുന്നു. ആ വെളിച്ചം കാഴ്ചയുള്ളവരെന്ന് തോന്നിക്കുന്നവരുടെ മുഖവും മറച്ചിരുന്നു. കാഴ്ചയിയില്ലാത്തതിനെ കാഴ്ചയായി കാണിച്ച്. മരിച്ചവനെ സ്മരിച്ചതായി കാണിച്ച്. പിന്നെ ഇരുട്ടിനെ,ഇരുട്ടായി തന്നെ കാണിച്ച്.
- Get link
- X
- Other Apps
# വരി # വര ഒരിടത്ത് പൂവ് മൊട്ടായി. മറ്റൊരിടത്ത് ഒരുവന്‍ ജനിച്ചു. പൂവിനും,മനുഷ്യനും ഒരുമുഖം. ആ പൂവ് വിരിഞ്ഞു. ഒരുവന്‍ ജീവിച്ചു. അപ്പോള്‍ കാലത്തിന്റെ മുഖം. പൂവ് കരിഞ്ഞു. ഒരുവനും. ആസമയം നിദ്രയിലേര്‍പ്പെട്ട മുഖം. പൂവ് മണ്ണായി. ഒരുവന്‍ സ്മരണയുമായി. അന്നേരമൊക്കേയും നിറഞ്ഞ മുഖങ്ങള്‍ മാറി. ജീവിതത്തിന്റെ കാല്‍പ്പാടുകള്‍ മുദ്രകളാക്കി, എവിടെന്നോ ചിരിക്കുന്ന മുഖം.....
- Get link
- X
- Other Apps
# വരി # വര പ്രഭാതം പോലെ തന്നെ ഞാന്‍ മുഖ പുസ്തകം (face book) തുറന്നു. നീല നിറമുള്ള കള്ളികള്‍ എന്നെ വരവേല്‍ക്കാന്‍ പൂക്കളൊരുക്കി. ആദ്യം തന്നെ അതില്‍ തെളിഞ്ഞ് വന്നത്,ഫഹദ്ഫാസിലിന്റേയും നസ്രിയയുടേയും കല്ല്യാണ ഫോട്ടോയായിരുന്നു.... അതിനു പിറകെ അരലക്ഷത്തോളം പേരുടെ ഇഷ്ടവും. പത്രത്തിലും അതൊക്കെ നിറഞ്ഞുനിന്നിരുന്നു. അതില്‍ പ്രതേകം എഴുതിയത് ''ആരാധകര്‍ക്ക് പ്രവേശനമില്ലാ'' എന്നാണ്. മുഖ പുസ്കത്തിലെ താളുകള്‍ മറിക്കാനിരിക്കെ ഒന്ന് തോന്നി. ഒരു പഴയ ഓര്‍മ. കല്ല്യാണ ഓര്‍മതന്നെ... റീമ കല്ലിങ്കലിന്റെ കല്ല്യാണം. ആ കല്ല്യാണത്തിന് നിറമുള്ള ചങ്ങലകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പ്രധാനപ്പെട്ട ഒന്ന്,ആ കല്ല്യാണത്തിന് ഉണ്ടാവാന്‍ സാധ്യതയുള്ള ചിലവുമുഴുവനും പാവപ്പെട്ടവര്‍ക്ക് നല്‍കിയില്ലേ... കല്ല്യാണം നടക്കുന്നത് അപ്പോഴാണ്. മുഖ പുസ്തകത്തില്‍ പുറകില്‍ ഒരു ക്ലിക്കില്‍ ഒതുങ്ങുന്ന ഇഷ്ടങ്ങളാണെങ്കില്‍, ഇവിടെ,പുറകില്‍, മനസ്സുകൊണ്ടുള്ള സ്നേഹത്തിന്റെ,എന്നും വാടാതിരിക്കുന്ന, കരിമുല്ല പൂക്കളായ ഇഷ്ടങ്ങളായിരിക്കാം...... അതാണ് കല്ല്യാണം...... അതാണ് ഒരു മനുഷ്യന്‍.... പിന്നെ, അതാണ്, എവിടെനിന്നോ വിടരുന്ന ക...
- Get link
- X
- Other Apps
# രാവിലെ # വരി # വര ആദ്യമൊക്കെ ഞാന്‍ കരുതിയത് ചിലന്തി നെയ്യുന്നത് കുറേ നാരുകള്‍ കൂടി ചേര്‍ന്ന ചതികുഴിക്കളാണെന്നാണ്. പിന്നെ, പ്രഭാതങ്ങളില്‍ പ്രകൃതിയിലേക്ക് എത്തിനോക്കിയപ്പോള്‍ അവിടം കണ്ടത്, മഞ്ഞുതുള്ളികള്‍ മിന്നിവീഴുന്ന കാഴ്ചകളില്‍ നിറഞ്ഞുനിന്ന, തുമ്പിയും,തുമ്പയും അസൂയയോടെ നോക്കിനോക്കിയിരുന്ന, സുന്ദരനായ, വസന്തവും,ഒന്ന് പൂക്കാന്‍ കൊതിച്ച, ചിലന്തിയും,പിന്നെ വലയുമാണ്. എന്നാല്‍, അത് വെറും,ഇരയും,ഇരയാളിയും മാത്രം
- Get link
- X
- Other Apps
# വീട്ടുവിശേഷം # വര ഇന്ന് എന്റെ ഏട്ടന്റെ പിറന്നാള്‍..... സമ്മാനമൊന്നുമില്ല. ഇക്കാര്യം ഏട്ടന്‍ പോലും അറിഞ്ഞിട്ടില്ല. ഏട്ടന്‍ പഠനത്തിലാണ്. മനുഷ്യന്റെ തിക്കുംതിരക്കും നിറഞ്ഞ ജീവിതത്തില്‍, പിറന്നാള്‍ പോലും ഓര്‍ക്കപ്പെടാതെ പോകുന്നു. ഒരുവനെ ഓര്‍ക്കലാണ്, പിറന്നാളും,പിന്നെ മരിച്ചനാളും. അവയേയും ഓര്‍ക്കാതെയിരുന്നാല്‍ മനുഷയ്ന്‍ മനുഷ്യനാകുക എപ്പോഴായിരിക്കും. മനുഷ്യന്‍ നിര്‍മിതമായിട്ടുള്ളതുതന്നെ,ഓര്‍മകളാലാണ്. പിന്നെ സ്നേഹംകൊണ്ടും. രാത്രിയായി. രാത്രി എന്നും പിറന്നാള്‍ ആഘോഷിക്കുകയാണ്, ഒരിടത്ത് ഒരു പൂവ് വിരിഞ്ഞപോലെ.... വേറൊരിടത്ത് ,ഒരു പൂമ്പാറ്റയും. ഞാന്‍ വരച്ച എന്റെ ഏട്ടന് ഏറെ ഇഷ്ടമുള്ള ചിതര്വും കൂടെ ചേര്‍ക്കുന്നു..
യാത്രാപുസ്തകം
- Get link
- X
- Other Apps
# വരി # വര # വീട്ടുവിശേഷം # യാത്രാപുസ്തകം ഇന്ന് രണ്ട് സന്തോഷ ദുഖങ്ങളുണ്ടായി... ഒന്ന് ജനനവും,മറ്റൊന്ന് മരണവുമായിരുന്നു. കാത്തിരുന്ന പോലെ തന്നെ,സ്ക്കുളിലെ ഒരു ഐ.ടി സമ്മേളനത്തിന് (എന്റെ സ്ക്കൂളല്ലാട്ടോ.....)ക്ലാസ്സ് എടുക്കാന്‍ വിക്കിമാമനായ മനോജ് മാമന്‍ വന്നു. അന്ന് കണ്ടതിനേക്കാള്‍ ഒരു മാറ്റം കണ്ണുകളില്‍ എനിക്ക് തോന്നിയിരുന്നു. എന്നാലും സ്ഥലത്തെത്താന്‍ കുറച്ച് വൈകി. സംഗമത്തില്‍ പഴയ കൂട്ടുകാരേയും,കൂട്ടുകാരികളേയും കാണാന്‍ പറ്റി എന്നത് സന്തോഷം തന്നേയായിരുന്നു. ആ സൗഹൃതം ഒന്ന് പുതുക്കിപണിതെന്ന് മാത്രം...... വിക്കി മാമന്‍ വരുന്ന വരെ, മാഷ് ശാസ്തരകണ്ടുപിടിത്തങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. എല്ലാം പഴയതെന്ന് നടിക്കുന്ന പുതിയവ തന്നെ.... വിക്കിമാമന്‍ ചിരിച്ച് കൊണ്ട് ക്ലാസ്സ് തുടങ്ങി. ഔപചാരികമായ ചടങ്ങ് വേണ്ടെന്ന് പറഞ്ഞാണ് തുടക്കം..... ചെറിയ,എന്നേക്കാള്‍ ചെറിയ കുട്ടികളായതുകൊണ്ട്......ആദ്യം കണ്ണുകള്‍ക്ക് ആകാംഷ തുറക്കാനായില്ല. പിന്നീട് പിന്നീട് ചോദ്യങ്ങള്‍ വന്നുതുടങ്ങി. പിന്നെ കാത്തിരിപ്പ് നാവിലും. തുടക്കമായതുകൊണ്ട് തന്നെ,പെട്ടെന്ന് പരിപാടി അവസാനിച്ചു.... പക്ഷെ പുതുത...
- Get link
- X
- Other Apps
# വരി # വര # തെരുവ് സ്ക്കൂള്‍ വിട്ട് വീട്ടിലേക്ക് ചെല്ലുകയാണ്. വൈകുന്നേരം തന്നെ... വഴിയോരങ്ങളിലൂടെ നടക്കുമ്പം, മഴ അടുക്കുന്നുണ്ടായിരുന്നു. ആ നേരമൊക്കേയും മനുഷ്യര്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... വിശേഷം ചോദിക്കുന്ന ചിരി. ഓരോരുത്തരും ചിരിച്ചു. എന്നാല്‍ അതിലേറെ എനിക്ക് സന്തോഷം തന്നത് ടൈയ്യും,കോട്ടുമിട്ട ഉള്ള് പച്ചയായ ബസ്സിലൂടെ കടന്നുപോകുന്ന ഉണ്ണികളേയും, പിന്നെ തെരുവുതെണ്ടികള്‍ എന്ന് പറഞ്ഞ് ആട്ടിയോടിക്കുന്ന നായാടികളുടേയും ചിരിയായിരുന്നു. അവരെ എനിക്ക് അറിയുകയേയില്ല. എന്നാലും സ്നേഹത്തിന്റേയും,ദാരിദ്ര്യത്തിന്റേയും,കുട്ടിത്വത്തിന്റേയുമൊക്കെ, വാറാമാലകള്‍ ആ തുറന്ന ജനലുകളില്‍ പറ്റിപിടിച്ചിട്ടുണ്ടായിരുന്നു. അത്, ആരും കാണാതെപോയതുകൊണ്ടാവാം....
- Get link
- X
- Other Apps
# വരി # വര # വീട്ടുവിശേഷം # യാത്രാപുസ്തകം (ബാക്കി) വീടെത്തി. കുറച്ച് വിസ്രമിച്ചു..... മുറ്റത്ത് ആരേയും കണ്ടതേയില്ല.... കിളികള്‍ എന്നുമില്ലാതെ ചിലച്ചു. കാറ്റ് ആഞ്ഞ് വീശി..... വീട്ടിലെ മുത്തശ്ശി പട്ടിയായ,വീടിന്റെ ജീവിതങ്ങളില്‍ ഒരു ഭാഗമായിരുന്ന, ''സൂസി'' ചത്തു...... അവള്‍ വീട് വിട്ട് എങ്ങോട്ടും പോയിരുന്നില്ല. മനസ്സ് വിട്ടും അങ്ങനെതന്നെ. വീട്ടിലെ നായകള്‍ എന്നുമില്ലാതെ വിട പറഞ്ഞപ്പോള്‍,ഇലകള്‍ക്ക് കൂട്ടായത് സൂസിയായിരുന്നു. തൊടിയില്‍ തന്നെ കുഴികുഴിച്ചു.... അവള്‍ അനങ്ങിയതേയില്ല..... എന്നാല്‍ കണ്ണ് തുറന്നിരുന്നു. സൂസിയുടെ കാലചക്രം കറങ്ങി തീര്‍ന്നു..... എനി, ഇനിയൊരു സൂസി ഉണ്ടാകില്ല..... അവളെ പോലെ അവള്‍ മാത്രം.... ഒരുദിവസത്തിലെ ജനനത്തിന്റെ ഒടുക്കമായി അങ്ങനെ മരണം ഓടിയെത്തി... അടുത്ത ദിവസങ്ങളിലൊക്കെ മനസ്സില്‍ അവളെ.. ഓര്‍ക്കുകമാത്രം...... എന്നും മോണകാട്ടി ചിരിക്കാത്ത,അതിലേറെ സ്നേഹിച്ച, കഥകള്‍ തന്നെയായ മുതുമുത്തശ്ശിയായി.....