അവിടെ അമ്മ കാത്തിരിപ്പുണ്ട്.''

''തിരിച്ചടിവെക്കല്‍ ശരിയല്ല,
എന്നാലത് വീട്ടിലേക്കായാല്‍ നല്ലതാ,
അവിടെ അമ്മ കാത്തിരിപ്പുണ്ട്.''
ഇന്നിന്റെ, ആദ്യ ഉറക്കമുണരല്‍ നേര്‍ത്തേ തന്നേയായിരുന്നു.
കണ്‍തുറന്നതും ജനാലയിലേക്ക് ഞാന്‍ നോക്കി.
ഹാവു രാവിലെയായിട്ടില്ല.
സന്തോഷത്തോടെ ഒന്ന് പുതച്ചു.
അപ്പോഴേക്കും അമ്മയതാ വരുന്നു.
അമ്മ വിളിച്ചപ്പോള്‍ ആവേശംകൊണ്ടാണെന്നറിയില്ല,പെട്ടെന്ന് ഉണര്‍ന്നു,ചാടിയെണീറ്റു.
എന്നാലും കണ്ണുകളില്‍ ഉറക്കെ വീണ്ടും ഉറവയായി വരുന്നുണ്ടായിരുന്നു.
അതിനേ ഞാന്‍ തുടച്ചുമാറ്റി.
പല്ലുതേപ്പ് തുടങ്ങുമ്പം ബ്രഷെടുത്തു,പിന്നെ പേസ്റ്റും.
പെട്ടെന്ന് എന്തോ... മിന്നി.
ഇന്നലെ അച്ഛന്‍ വീട്ടിലേക്ക് വന്നത്,ഭീകരവാര്‍ത്തകൊണ്ട്തന്നേയായിരുന്നു.
പേസ്റ്റുകള്‍ കാന്‍സറിന് കാരണമാകുന്നു എന്ന്.
ഞാന്‍ വേഗം തന്നെ ഉമിക്കരിയെടുത്തു.
അപ്പോള്‍ പാവം ബ്രഷും പേസ്റ്റും അവിടെയിരുന്ന് തേങ്ങുകയായിരുന്നു.
എന്റെയറിവില്‍ വച്ച് ഇക്കാര്യം എല്ലാവിടവും വ്യാപിച്ചിട്ടുണ്ട്.പേസ്റ്റ് മാറ്റി ഉമിയായി.
എല്ലാവരും തിരിച്ച് പോയികൊണ്ടിരിക്കുകയാണ്.
ആ പഴയ,
മണ്‍പാത്രങ്ങളില്‍ ചോറുവച്ച,ആ,പ്രകൃതി സമ്പന്നമായ കാലത്തേക്ക്.
അതിന് നല്ലൊരു വഴി തന്നെ ഇത്.
അത് സത്യമാണോ മിദ്യയാണോ എന്നറിയില്ല,എന്തായാലും നന്നായി...
തിരിച്ചടിവെക്കല്‍ ശരിയല്ല,
എന്നാലത് വീട്ടിലേക്കായാല്‍ നല്ലതാ,
അവിടെ അമ്മ കാത്തിരിപ്പുണ്ട്......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand