Posts

Showing posts from June 13, 2017
അടച്ചിട്ട ചവര്‍ക്കുന്ന കുപ്പിവെള്ളം. തിരയടിക്കുന്ന വാഹനങ്ങള്‍, അലതല്ലുന്ന ശബ്ദം. നഗരത്തെ കാണാനും കേള്‍ക്കാനും, പച്ചപ്പെന്നപോലെ നന്മയുണ്ടായിരുന്നില്ല. കൊച്ചിയില്‍ നിന്ന്, അതുകൊണ്ടുതന്നെ ഉള്ളിലോട്ട് യാത്രയായി. കടവൂരിലേക്ക്. കാടിന്റെ ഏകാന്തതയോടെ നന്മമരങ്ങളിലേക്ക്, ഒരൂഞ്ഞാല്‍ കെട്ടിയപോലെ. ആ ഊഞ്ഞാല്‍ ആടിതീര്‍ന്നത് ജീവന്‍ ജോസ് മാമന്റെ വീട്ടിലായിരുന്നു. അവിടെ മഴയാണ്. തോരാത്ത മഴ. മാമന്‍ ഞങ്ങള്‍ക്ക് വേണ്ടി മുറ്റത്തുതന്നെ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ ആദ്യമായാണ് മാമനെ കാണുന്നത്. പക്ഷെ അന്നുതൊട്ടെ അറിയാമായിരുന്നു. സ്പെയിന്‍ രാജകുടുംബം വിക്കീപീഡിയക്ക് നല്‍കിയ ആസ്റ്റൂറിയസ് അവാര്‍ഡ് സ്വീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ മാമനായിരുന്നു. ഒരു വീക്കീപീഡിയന്‍. തണുത്ത മരങ്ങളും, അലിഞ്ഞുചേരുന്ന മണ്ണുമെല്ലാം ഒരല്‍പ്പനേരത്തേക്ക് എല്ലാം മറന്നുപറക്കാന്‍ ഒന്ന് കൊതിപ്പിച്ചു. വീടും, നാടുമെല്ലാം അപ്പുറത്തെ വരമ്പത്ത്, കിളച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് പൂമ്പാറ്റയും, തുമ്പിയുമെല്ലാം പെയ്ത മഴയെ കാത്ത്, പറക്കാനൊരുങ്ങുന്നു. മാമന്റെ അച്ഛനും, അമ്മയും, എന്തെന്നില്ലാതെ ചിരിച്ചു. നേരത്തിന്റെ ഒരുപാട് പരിചയത്തോടെ. പുല്
പേരില്ലാ പുസ്തകം 4331 ഡൗണ്‍ലോഡുകളായി. http://books.sayahna.org/ml/pdf/Perilla.pdf
സ്ക്കൂളൊക്കെ തുറക്കാറായി. മഴ കനക്കാറായി. പുത്തന്‍ കുടകള്‍ വേണം, ബാഗുകള്‍, പുത്തനുടുപ്പ്. എന്തായാലും ഇപ്രാവശ്യത്തെ കുടകളായി നമുക്ക് കാര്‍ത്തുമ്പി കുടകള്‍ വാങ്ങാം. അട്ടപ്പാടി ഊരിലെ ആദിവാസി അമ്മമാരുടെ കാര്‍ത്തുമ്പികള്‍......... ഓരോ കുട വാങ്ങുമ്പോഴും അവര്‍ക്ക് അമ്പത് രൂപ കിട്ടും. ഈ അമ്മ ദിനത്തില്‍, ലോകത്തിലെ എല്ലാ അമ്മാര്‍ക്കും എന്ന് മുറവിളികൂട്ടുമ്പോഴും, അതിലല്‍പ്പം അട്ടപ്പാടിയിലേക്കുമായി മാറ്റിവക്കാം. ഇവിടെ നിന്ന് കുടകള്‍ വാങ്ങാം. http://www.karthumbi.com/ https://form.jotform.me/71256226490455
https://www.facebook.com/permalink.php?story_fbid=1896014267350287&id=100008251950930
ഇന്ന് പാടൂര് പോയപ്പോഴായിരുന്നു, കൂട്ടുകാരിയുടെ അമ്മയെ കണ്ടത്. ഒന്നുമുതല്‍ പത്തുവരെ ഒരേ ക്ലാസ്സിലിരുന്നാണ് ഞങ്ങള്‍ പഠിച്ചത്. കുറച്ച് കാലങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു മനസ്സിലായത്, അവള്‍ക്കൊരു വീടില്ലാ എന്ന്. അവള്‍ക്ക് അമ്മയും, അമ്മയ്ക്ക് അവളും മാത്രമേ ഉള്ളൂ എന്നും. അമ്മ കുറച്ച് നേരം മുഖത്തേക്ക് നോക്കി, "ഒരു ഷെഡ് വേണം, ഒരു വാതിലും, ഒരു ജാനാലയും ഉള്ള ഒരു കുഞ്ഞു വീട്." നമുക്കിടയിലും വീട് വച്ചുകൊടുക്കുന്ന വ്യക്തിയോ സംഘടനകളോ ഉണ്ടോ. പണമായി ഒന്നും അവര്‍ക്ക് വേണ്ട. ഒരു കുഞ്ഞ് വീട് മാത്രം. സ്നേഹപൂര്‍വ്വം അഭിജിത്ത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ കണ്ടു. വീട്ടിലെ എല്ലാരും കൂടിയാണ് കണ്ടത്. നേരത്തേ തന്നെ ഇറങ്ങിയ സുല്‍ത്താനും, ദങ്കലിനേയുമൊക്കെ വീണ്ടും, വീണ്ടുമോര്‍മിക്കുമെന്ന് കരുതിയതാണ്. പക്ഷെ ഗുസ്തിയെ ഒരു വലങ്കൈയ്യും, ഇടങ്കൈയ്യുമാക്കി സ്ത്രീ എന്ന ബോധതലത്തിലേയ്ക്ക് നമ്മെഓരോരുത്തരേയും ഗോദ എത്തിക്കുന്നു. ഗോദയുടെ അകവും, പുറവും സ്ത്രീ വീട്ടിലും, തെരുവിലും എന്നപോലെയാണ്. പൊരുതി ജയിക്കുന്ന കളിക്കളം. സ്ഥിരമായുള്ള നാടകീയതയും, നായകത്വവും നിറച്ച്, ആവേശംകൊള്ളിക്കുന്നതിലപ്പുറം, അതേ നായകത്വത്തെ സിനിമയുടേയോ, സ്ത്രീയുടേയോ, ശാക്തീകരണത്തിന്റെ (അല്ലെങ്കില്‍ തിരിച്ചും) ഒരുമറുപുറമായി മാറ്റാന്‍ സിനിമക്ക് കഴിഞ്ഞിരിക്കുന്നു. കഥ ഗോദയിലെ സ്ത്രീയുടേതാണ്. നമ്മുടെ സമൂഹത്തിലെ അമ്മമാരുടേയും. കഥയിലെ നായികയായ അഥിതി തളരുന്ന ഓരോ രംഗങ്ങളിലും, അതേ സ്ത്രീയുടേതന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കാണാം. ഗുസ്തി എന്നത് ഇവിടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കരുത്തുറ്റമായ ഒരു പിടി കളിക്കളം മാത്രം. നായകനില്‍തന്നെ കഥ നിക്ഷിപ്തമാകുമ്പോള്‍, സ്ഥിരമായി പ്രയോഗിക്കപ്പെടേണ്ടിവരുന്ന വഴികളും, മാര്‍ഗ്ഗങ്ങളുമൊക്കെ മാറ്റിമറിക്കാന്‍ സിനിമക്ക് കഴിഞ്ഞിരിക്കുന്നു. ഒര
ആറില്‍ പഠിക്കുമ്പോഴാണ് കേരള വര്‍മ കോളേജില്‍ വച്ച് ആദര്‍ശ് മാമനെ കാണുന്നത്. അന്ന് മാമന്‍ അവിടെ ഇ-ലോകത്തെ -ക്കുറിച്ച് ക്ലാസ്സെടുക്കുകയായിരുന്നു. അ -യില്‍ നിന്നും ഈ-യിലേക്ക് എന്നായിരുന്നു ക്ലാസ്സിന്റെ വിഷയം. അന്ന് തന്നെയായിരിന്നു, ആദ്യമായി കിന്ഡില്‍ റീഡറിനെക്കുറിച്ചും, ഈ-വായന -യെക്കുറിച്ചും, ബ്ലോഗിന്റെ പുതിയ തലങ്ങളെക്കുറിച്ചൊക്കെ അറിയുന്നത്. അവസാനം മാമന്റെ ക്ലാസ്സിന് നന്ദി പറഞ്ഞത് ഞാനായിരുന്നു. ഈ-റീഡറും, മൊബൈലും ബാഗിലേക്ക് വക്കും നേരം മാമന്‍ എന്നെ ഒന്ന് കൗതുകത്തോടെ നോക്കി. പക്ഷെ അന്നൊന്നും വിചാരിച്ചതേയിരുന്നില്ല. പിന്നീട് മാമനേയും, അമ്മായിയേയും, വീണ്ടും കാണുമെന്നും, ഒരു ദിവസം വീട്ടില്‍ താമസ്സിക്കുമെന്നും, ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിക്കുമെന്നും. ആദര്‍ശ് മാമന്റെ പുതിയ യൂ ട്യൂബു് ചാനലാണിത്. എല്ലാവര്‍ക്കും വന്ന് നോക്കാം. https://www.youtube.com/vkadarsh/videos
വീട്ടില്‍ രണ്ട് പശുക്കളുണ്ട്. മീനുവും, അമ്മുവും. അമ്മ ചോദിച്ചു. ഇവരൊക്കെ ചത്ത എന്ത് ചെയ്യും. കുഴിച്ചിടും......... വിശുദ്ധരെ കുഴിച്ചിടോ.........?
വീട്ടിലെ ആട് അപ്പുറത്തെ പറമ്പിൽ നിന്ന് "ജാതിച്ചെടി" തിന്നു. അടുത്ത ദിവസം ആടിനെ വിഷം വെച്ചു കൊന്നു . അന്നു മുതലാണ് " ജാതി " ഇങ്ങനെ വളർന്നത്....