അടച്ചിട്ട ചവര്‍ക്കുന്ന കുപ്പിവെള്ളം.
തിരയടിക്കുന്ന വാഹനങ്ങള്‍, അലതല്ലുന്ന ശബ്ദം.
നഗരത്തെ കാണാനും കേള്‍ക്കാനും, പച്ചപ്പെന്നപോലെ നന്മയുണ്ടായിരുന്നില്ല.
കൊച്ചിയില്‍ നിന്ന്, അതുകൊണ്ടുതന്നെ ഉള്ളിലോട്ട് യാത്രയായി.
കടവൂരിലേക്ക്.
കാടിന്റെ ഏകാന്തതയോടെ നന്മമരങ്ങളിലേക്ക്, ഒരൂഞ്ഞാല്‍ കെട്ടിയപോലെ.
ആ ഊഞ്ഞാല്‍ ആടിതീര്‍ന്നത് ജീവന്‍ ജോസ് മാമന്റെ വീട്ടിലായിരുന്നു.
അവിടെ മഴയാണ്.
തോരാത്ത മഴ.
മാമന്‍ ഞങ്ങള്‍ക്ക് വേണ്ടി മുറ്റത്തുതന്നെ നില്‍പ്പുണ്ടായിരുന്നു.
ഞാന്‍ ആദ്യമായാണ് മാമനെ കാണുന്നത്.
പക്ഷെ അന്നുതൊട്ടെ അറിയാമായിരുന്നു.
സ്പെയിന്‍ രാജകുടുംബം വിക്കീപീഡിയക്ക് നല്‍കിയ ആസ്റ്റൂറിയസ് അവാര്‍ഡ് സ്വീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ മാമനായിരുന്നു.
ഒരു വീക്കീപീഡിയന്‍.
തണുത്ത മരങ്ങളും, അലിഞ്ഞുചേരുന്ന മണ്ണുമെല്ലാം ഒരല്‍പ്പനേരത്തേക്ക് എല്ലാം മറന്നുപറക്കാന്‍ ഒന്ന് കൊതിപ്പിച്ചു.
വീടും, നാടുമെല്ലാം അപ്പുറത്തെ വരമ്പത്ത്, കിളച്ചുകൊണ്ടിരിക്കുകയാണ്.
ഒരുപാട് പൂമ്പാറ്റയും, തുമ്പിയുമെല്ലാം പെയ്ത മഴയെ കാത്ത്, പറക്കാനൊരുങ്ങുന്നു.
മാമന്റെ അച്ഛനും, അമ്മയും, എന്തെന്നില്ലാതെ ചിരിച്ചു.
നേരത്തിന്റെ ഒരുപാട് പരിചയത്തോടെ.
പുല്ലുകളരിച്ച പലകയും, മണ്ണുനനഞ്ഞ ചെങ്കല്ലുമൊക്കെ ഒരുകൂട്ടം മഴത്തുള്ളികളെ വാരിയെടുത്തു.
ഉള്ളിലോട്ടിട്ടു.
വരാന്തയില്‍ ചാരിയിരുന്ന് മാമനോടൊപ്പം കുറേ ഓര്‍മകളുരുവിട്ടു.
മരങ്ങള്‍ അതൊക്കെ കേള്‍ക്കാന്‍ ഹൃദയങ്ങളിലോട്ട് ചാഞ്ഞു.
അത് നല്ലൊരു സന്ധ്യയായിരുന്നു.
തോരാത്ത മഴയോടൊപ്പം അണയാത്ത സംഗീതത്തോടെ, ഒരു വലിയ പുല്‍മേട്ടിലേക്ക്,
ദിവസങ്ങളൊഴുകുന്ന പച്ചപ്പിലേക്ക്.........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand