വനിതാ ദിനം 2019, ചന്ദ്രാനിയെക്കുറിച്ച്
കഴിഞ്ഞ മാസമായിരുന്നു, 1952 മൈന്‍സ് ആക്റ്റില്‍ ലേബര്‍ മിനിസ്റ്റ്രി ഒരു ഭേദഗതി വരുത്തിയത്. സ്ത്രീകള്‍ക്കും അണ്ടര്‍ഗ്രൗണ്ട് കോള്‍ മൈനുകളില്‍ പ്രവര്‍ത്തിക്കാനും, രാത്രി ഷിഫ്റ്റുകളിലും അവര്‍ക്ക് ജോലി ചെയ്യാനുമുള്ള അനുമതിയാണ് ആ ഭേദഗതിയിലൂടെ നടപ്പിലായത്. ഇന്ത്യയിലെ ആദ്യത്തെ, സ്ത്രീ കോള്‍മൈനിംഗ് എജ്ഞിനീയറാണ് ചന്ദ്രാനി. തന്റെ ജോലിയുമായി ബന്ധപ്പെട്ട് കുറേ കാലങ്ങളായി നിയമപരമായിട്ടുള്ള തടസ്സങ്ങളെ അവരതിജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏകദേശം 120 സ്ത്രീകളാണ് ഇന്ത്യയിലായി മൈനിംഗ ില്‍ ബി.ടെക്കോ, ഡിപ്ലോമയോ എടുത്തിട്ടുള്ളത്. അതില്‍ മിക്കവരും മൈനര്‍മാരല്ല. ഈ പുതിയ നിയമം വിവിധ കമ്പനികളും സ്ത്രീകളെ മൈനര്‍മാരായി എടുക്കും എന്നുള്ള വിശ്വാസത്തിലാണ് ചന്ദ്രാനി. നാഗ്പൂരിലെ സെന്റ്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആന്റ് ഫ്യൂള്‍ റിസര്‍ച്ചിലെ പ്രിന്‍സിപ്പിള്‍ സൈന്റിസ്റ്റാണ് അവരിപ്പോള്‍. മെനിംഗ് എഞ്ചിനീയറായിരുന്ന അച്ഛന്, തന്റെ കുട്ടിക്കാലത്ത് പറഞ്ഞ കഥകളാണ് ചന്ദ്രാനിയെ ഈ പാതയിലേക്കെത്തിച്ചത്. അതുതന്നെ പിന്‍തുടര്‍ന്ന് മൈനിംഗിലെ ഒരു ഡിപ്പ്ലോമ പ്രോഗ്രാമില്‍ ചേര്‍ന്നു. അന്ന് സ്ത്രീകള്‍ക്ക് ആ പ്രോഗ്...