വനിതാ ദിനം 2019, ചന്ദ്രാനിയെക്കുറിച്ച്

കഴിഞ്ഞ മാസമായിരുന്നു, 1952 മൈന്‍സ് ആക്റ്റില്‍ ലേബര്‍ മിനിസ്റ്റ്രി ഒരു ഭേദഗതി വരുത്തിയത്. സ്ത്രീകള്‍ക്കും അണ്ടര്‍ഗ്രൗണ്ട് കോള്‍ മൈനുകളില്‍ പ്രവര്‍ത്തിക്കാനും, രാത്രി ഷിഫ്റ്റുകളിലും അവര്‍ക്ക് ജോലി ചെയ്യാനുമുള്ള അനുമതിയാണ് ആ ഭേദഗതിയിലൂടെ നടപ്പിലായത്.
ഇന്ത്യയിലെ ആദ്യത്തെ, സ്ത്രീ കോള്‍മൈനിംഗ് എജ്ഞിനീയറാണ് ചന്ദ്രാനി. തന്റെ ജോലിയുമായി ബന്ധപ്പെട്ട് കുറേ കാലങ്ങളായി നിയമപരമായിട്ടുള്ള തടസ്സങ്ങളെ അവരതിജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു‍. ഏകദേശം 120 സ്ത്രീകളാണ് ഇന്ത്യയിലായി മൈനിംഗില്‍ ബി.ടെക്കോ, ഡിപ്ലോമയോ എടുത്തിട്ടുള്ളത്. അതില്‍ മിക്കവരും മൈനര്‍മാരല്ല. ഈ പുതിയ നിയമം വിവിധ കമ്പനികളും സ്ത്രീകളെ മൈനര്‍മാരായി എടുക്കും എന്നുള്ള വിശ്വാസത്തിലാണ് ചന്ദ്രാനി. നാഗ്പൂരിലെ സെന്റ്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആന്റ് ഫ്യൂള്‍ റിസര്‍ച്ചിലെ പ്രിന്‍സിപ്പിള്‍ സൈന്റിസ്റ്റാണ് അവരിപ്പോള്‍.
മെനിംഗ് എഞ്ചിനീയറായിരുന്ന അച്ഛന്,‍ തന്റെ കുട്ടിക്കാലത്ത് പറഞ്ഞ കഥകളാണ് ചന്ദ്രാനിയെ ഈ പാതയിലേക്കെത്തിച്ചത്.
അതുതന്നെ പിന്‍തുടര്‍ന്ന് മൈനിംഗിലെ ഒരു ഡിപ്പ്ലോമ പ്രോഗ്രാമില്‍ ചേര്‍ന്നു. അന്ന് സ്ത്രീകള്‍‍ക്ക്
ആ പ്രോഗ്രാം എടുക്കാന്‍ പറ്റില്ലെന്നുള്ള നിയമമുണ്ടായിരുന്നില്ല. അവര്‍ ചേര്‍ന്നതിന്റെ അടുത്ത കൊല്ലം ആ ഡിപ്പ്ലോമ പ്രോഗ്രാമില്‍ സ്ത്രീകളെ എടുക്കില്ലെന്ന് ഭേദഗതി വന്നു. അപ്പോഴേക്കും അച്ഛന്റൊപ്പം മൈനുകളില്‍ പോയി ജോലിയുടെ എല്ലാം പ്രവര്‍ത്തനവശങ്ങളും പഠിച്ച് മനസ്സിലാക്കി.
പക്ഷെ മൈനിംഗിലെ ബി.ടെക് ഡിഗ്രി കോഴ്സുകള്‍ക്കായി കോളേജുകള്‍തോറും കേറിയിറങ്ങിയപ്പോഴും അവര്‍ക്ക് അഡ്മിഷന്‍ അനുവദിച്ചില്ല.
പ്രവേശനത്തിനുവേണ്ടി കോടതിലേക്ക് പോകേണ്ടി വന്നു, പ്രത്യേക പരിഗണനയില്‍ അങ്ങനെ ആ കോഴ്സില്‍ പ്രവേശനം ലഭിച്ചു.
പക്ഷെ പഠനം കഴിഞ്ഞ് അതില്‍ ജോലി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.
പിന്നീട് സി.എസ്.ഐ.ആര്‍ -ല്‍ ഒരു പ്രോജക്റ്റ് ഫെല്ലോ ആയി 2001 -ല്‍ ജോലി കിട്ടി.
ജോലിയിടങ്ങളിലെ ഫീല്‍ഡ് വര്‍ക്കും റിസര്‍ച്ച് വര്‍ക്കും ചന്ദ്രാനി ഒരുമിച്ച് കൊണ്ടുപോകുന്നു, അതില്‍ തൂണുകളുടെ സ്റ്റബിലിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുക, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കേടുപാടുകളില്ലാ എന്നുറപ്പാക്കല്‍ എന്നിവയെല്ലാം അതിലടങ്ങുന്നു.
ജോലിയിടത്ത് ഒരു കൃത്യമായ സമയക്രമമില്ല. ചിലപ്പോള്‍ ഒരേ മൈന്‍കേന്ദ്രങ്ങളില്‍ തന്നെ എട്ടോ ഒമ്പതോ ദിവസത്തെ പണിയുണ്ടാകും. സാധാരണ അണ്ടര്‍ഗ്രൗണ്ട് മൈനുകളെ പരിശോധിക്കുമ്പോള്‍ കൂടെ രണ്ടോ മൂന്നോ പേരുണ്ടാകും, പക്ഷെ ഒരിക്കല്‍ ഒരു ഇന്‍സ്റ്റബിലിറ്റി പ്രശ്നം വന്നപ്പോള്‍ അവിടെ പരിശോധിക്കാന്‍ ഉണ്ടായിരുന്നത് ചന്ദ്രാനി മാത്രമായിരുന്നു. ആ സാഹചര്യത്തില്‍ അവര്‍തന്നെ ആ ജോലി പൂര്‍ത്തിയാക്കുകയായിരുന്നു. പക്ഷെ അവരൊരു സ്ത്രീയായതുകൊണ്ട് മൈനിലുണ്ടായിരുന്നവര്‍ക്ക് പ്രശ്നം ദുരീകരിച്ചോ എന്ന കാര്യത്തില്‍ സംശയമായിരുന്നു.
ഈ മേഖലയിലേക്ക് ഇനിയും കൂടുതല്‍ സ്ത്രീകളെത്തുന്നതോടെ ആ മനോഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും.

ദി ഹിന്ദു -ല്‍ നിന്ന്
https://www.thehindu.com/…/light-at-the…/article26444712.ece

Comments

Popular posts from this blog

2016 wikipedia indian conference, chandikhand