Posts

Showing posts from August 24, 2016

അമ്മ

ഞാനാദ്യമായി സ്വപ്നം കണ്ടത്, എനിക്കുവേണ്ടിയായിരുന്നു. ആ സ്വപ്നത്തിന്റെ വഴിത്താരയിലുടനീളം, ഞാനെന്നെ കണ്ടു. വിരിഞ്ഞ ഓരോ പൂക്കളും, എന്നെതന്നെ പ്രതിഫലിപ്പിച്ചുു. ദൂരെ, നാഗസാക്കിയും, ഹിരോഷിമയും, പുകഞ്ഞുകൊണ്ടിരുന്നു. ആ പുകചുരുളുകൾ, ചുരുട്ടി, വലിച്ചു കേറ്റിയ ശ്വാസം എന്നിൽ വീണ്ടും സ്വപ്നങ്ങളുണ്ടാക്കി. പക്ഷെ, ജീവിതം ബോർഡായി തിരിഞ്ഞ അടുക്കളയുടെ കറുത്ത ചുമരിൽ, വെളുത്ത ചോക്കെന്ന വിരലുകൊണ്ട്, അമ്മ അടുപ്പ് പുകച്ച്, ഉൗതി, തീയുണ്ടാക്കി. അമ്മയ്ക്ക് പുറം പണിയൊന്നുമില്ല. പക്ഷെ അമ്മ ചുമട്ടുകാരിയാണ്. എന്നും അതിരില്ലാത്ത ആകാശം പോലെ വീട് നെയ്ത് കൂട്ടിയ കിനാവുകളുടെ സ്വപ്നചുമടുകൾ താങ്ങി അമ്മ ചുമട്ടുകാരിയായി. റിട്ടയർമെന്റോ, പെൻഷനോ ഇല്ലാത്ത ഒരു ചുമട്ടുകാരി.......