എന്റെ ആല്‍ മരം ചിതറി കിടക്കുന്ന പാതയോരങ്ങളിലൂടെ വണ്ടികള്‍ എപ്പോഴും പാഞ്ഞുകൊണ്ടിരിക്കും . അതിനിടക്കാണ് ഒരു ആലുള്ളത് . പൊന്തയില്‍നിന്നും വളര്‍ന്നു വലുതായി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു മരം . ഓര്‍മവെച്ച കാലം മുതല്‍ ആലെനിക്ക് തണല്‍തന്നിട്ടേയുള്ളു . എന്നാലും ആ ആലിന് അത്രക്കൊന്നും ശിഖരങ്ങളൊന്നുമുണ്ടായിരുന്നില്ല . പക്ഷെ കാലത്തോളം അതിന് വയസ്സുണ്ടായിരുന്നു . ആലിന്റെ തടിയിലെ ഇടക്കിടെ ഉള്ള ചില കറുത്ത പാടുകള്‍ കാലത്തിന്റെ അവശേഷിപ്പുകള്‍ മാത്രം . ഒരിക്കല്‍ വീട്ടിലേക്കച്ഛന്‍ പശുക്കളെ വാങ്ങിയപ്പോഴാണ് പാലളക്കാന്‍ മില്‍മക്ക് വന്നതും ദിവസവും ആലിനെ കാണാന്‍ തുടങ്ങിയതും . അവിടേക്ക് ഇലകളേക്കാളും പച്ച മനസുള്ള കുറേ മനുഷ്യര്‍ വരും പാലളക്കാന്‍ . എന്നാല്‍ ആരും ആലിലേക്ക് നോക്കുന്നതു കണ്ടിട്ടേയില്ല . ഇതുവരെയായി ഒരു ആല്‍മരം പൂക്കുന്നതും ഞാന്‍ കണ്ടിട്ടേയില്ല . അതാദ്യമായി ഞാന്‍ കണ്ടതും ആ ആലിലായിരുന്നു . ചുവന്ന ചെറിയ പഴങ്ങള്‍ പച്ച ആവരണങ്ങളില്‍ നിന്നും പു...
Posts
Showing posts from February 16, 2014