എന്റെ ആല്‍ മരം







ചിതറി കിടക്കുന്ന പാതയോരങ്ങളിലൂടെ വണ്ടികള്‍ എപ്പോഴും പാഞ്ഞുകൊണ്ടിരിക്കും.
അതിനിടക്കാണ് ഒരു ആലുള്ളത്.
പൊന്തയില്‍നിന്നും വളര്‍ന്നു വലുതായി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു മരം.
ഓര്‍മവെച്ച കാ‌ലം മുതല്‍ ആലെനിക്ക് തണല്‍തന്നിട്ടേയുള്ളു.
എന്നാലും ആ ആലിന് അത്രക്കൊന്നും ശിഖരങ്ങളൊന്നുമുണ്ടായിരുന്നില്ല.
പക്ഷെ കാലത്തോളം അതിന് വയസ്സുണ്ടായിരുന്നു. ആലിന്റെ തടിയിലെ ഇടക്കിടെ ഉള്ള ചില കറുത്ത പാടുകള്‍ കാലത്തിന്റെ അവശേഷിപ്പുകള്‍ മാത്രം.
ഒരിക്കല്‍ വീട്ടിലേക്കച്ഛന്‍ പശുക്കളെ വാങ്ങിയപ്പോഴാണ് പാലളക്കാന്‍ മില്‍മക്ക്
വന്നതും ദിവസവും ആലിനെ കാണാന്‍ തുടങ്ങിയതും.
അവിടേക്ക് ഇലകളേക്കാളും പച്ച മനസുള്ള കുറേ മനുഷ്യര്‍ വരും പാലളക്കാന്‍.
എന്നാല്‍ ആരും ആലിലേക്ക് നോക്കുന്നതു കണ്ടിട്ടേയില്ല.
ഇതുവരെയായി ഒരു ആല്‍മരം പൂക്കുന്നതും ഞാന്‍ കണ്ടിട്ടേയില്ല.
അതാദ്യമായി ഞാന്‍ കണ്ടതും ആ ആലിലായിരുന്നു. ചുവന്ന ചെറിയ പഴങ്ങള്‍
പച്ച ആവരണങ്ങളില്‍ നിന്നും പുറത്തേക്കു വന്നു. ചിലത് കൊമ്പില്‍തന്നെ നിന്നു,
മറ്റു ചിലത് റോഡിലേക്ക് നിലം പതിച്ചു. ''നമ്മുടെയൊക്കെ ജീവിതം പോലെ വണ്ടികള്‍ കേറുകയും ഇറങ്ങുകയും ചെയ്തു. ''
ആലില്‍ പഴങ്ങള്‍ നിറഞ്ഞതും ഇലകളോരോന്നായി നിലം പതിച്ചു. ഇലകളെല്ലാം
കൊഴിഞ്ഞപ്പോള്‍ ആലിന്റെ അസ്തികള്‍ കാണുന്നതുപോലെ........
പൂത്ത പഴങ്ങളിലെ ഗന്ധം കാറ്റ് ദൂരെ അങ്ങുദൂരെയെത്തിച്ചു. കാണാപ്പുറങ്ങള്‍ക്കുമപ്പുറം‌‌.
ഇലകളെല്ലാം കൊഴിഞ്ഞ പഴങ്ങള്‍ മാത്രമായ ആലില്‍
കുറേ അധിതികളുമെത്തി. കൊറ്റി,കാക്ക,പൊന്‍മാന്‍,കാക്കതമ്പുരാട്ടി,
വേഴാമ്പല്‍,മൈന,ചെമ്പോത്ത് അങ്ങിനെയങ്ങനെ.
അവിടെ ചുള്ളികമ്പുകളാല്‍ നിറഞ്ഞ കൂടുകളും പെരുകി.



ചിലപ്പോള്‍ ആല്‍മരം ഇതിനുവേണ്ടി കാത്തിരിക്കുകയാവാം.
ഓര്‍മകള്‍ ചിതറിയപ്പോഴാണ് ഞാനത് കണ്ടത്.ഓരോരോ പക്ഷികളായി ആലിന്റെ പൊത്തില്‍ കേറിയുമിറങ്ങിയുമിരിക്കുന്നു.
ചിലപ്പോഴത് ആലിന്റെ ഹൃദയമായിരിക്കും.
ഒരിക്കല്‍ ഞാനങ്ങോട്ട് കാതോര്‍ത്തപ്പോഴാണ് മനസിലായത് പക്ഷികള്‍ തന്റെ
സുഖഃദുഃക്കങ്ങള്‍ പങ്കുവെക്കുകയായിരുന്നു. ഞാനെന്റെ മനസില്‍ ഒരു നാഗമോഹനായി. വെള്ള ചിറകുയര്‍ത്തി കറുത്ത പുള്ളിയുള്ള വാലുനീട്ടി ഞാന്‍
ആലിലേക്ക് പറന്നുയര്‍ന്നു. എന്നെ കണ്ടതും എല്ലാവരും എന്തൊക്കെയോ പിറുപിറുക്കുന്നു.
'' ഇതാ ഒരു പുതിയ പക്ഷി വന്നിരിക്കുന്നു. ഇവനുണ്ടായാല്‍ നമുക്കപകടമാണ്''.
ഞാന്‍ നിരാശനായി. അടുത്ത ഊഴം എന്റേതായിരുന്നു.
ഉരുണ്ട ഗുഹ ഇരുണ്ടിയ സ്ഥലം.
അതിനുള്ളില്‍ ഒരു മര മുഖം.
അത് ആ ആലുതന്നെയായിരിന്നു.
'' ഹലോ. ''
മെല്ലെ ആ മുഖം കണ്ണടച്ചുതുറന്നു.
''പറയൂ''
ഞാന്‍ ആദ്യമൊരു മനുഷ്യനായിരുന്നു. താങ്കളെ അറിയാനാണ് ഞാന്‍ വന്നത്.
ഞാനിവിടെവന്നതും മറ്റു പക്ഷികളെല്ലാം എന്നെ രൂക്ഷതയോടെ നോക്കി പറഞ്ഞു;
'' ഞാനെല്ലാവരേയും കൂട്ടുകാരാക്കാമെന്നാ വിചാരിച്ചത്''.
അപ്പോള്‍ ആ മരമുഖം എനിക്കുവേണ്ടിയൊരു വാതില്‍ തുറന്നിട്ടു തന്നു.
ഒരു ലോകമായിരിന്നു അത്.
ഞാനവിടെ കണ്ടു.
ഒരമ്മ,
ഒരു നദി,
ഒരു കുഞ്ഞ്,
നദിയിലൂടെ തുഴഞ്ഞുവരുന്ന ഒരു കടലാസു തോണി.
ആ തോണിയിലൊരു തളിരില.


വാത്സല്യത്തിന്റെ ഗന്ധം നിറഞ്ഞ കാറ്റില്‍ ഒരമ്മയും കുഞ്ഞും ഒഴുകിയൊഴുകി പറന്നുകൊണ്ടിരിക്കുന്നു. താഴെ ഒരുമുക്കുവന്‍ തന്റെ പാഴടഞ്ഞ തോണിയില്‍ ചിത
ലരിച്ച തുഴയുമായി നീന്തി ഒരു തളിരിലയും കൊണ്ട് കടലിലേക്ക്........
തീരത്ത് കാത്തിരിപ്പിന്റെ തിരനിറഞ്ഞ കണ്ണുകളോടെ മുക്കുവന്റെ ഭാര്യയും മക്കളും.
അങ്ങിനെ ജനുവരി കഴിഞ്ഞു. തണുപ്പിന്റെ കുളിര് കുറഞ്ഞു വന്നു. കാറ്റിന്റെ ശക്തി ക്ഷയിച്ചു പോയി. പഴങ്ങള്‍ വീണ് വീണ് മറ്റൊരു പഴക്കാലത്തി
നായ് കാത്തിരുന്നു.
പക്ഷികളെല്ലാം പറന്നു പോയി.
കാലത്തെ വിട്ട്.
ആരുമില്ലാത്ത ആലില്‍ മെല്ലെ ഇളം റോസ് നിറത്തില്‍ നാമ്പുകള്‍ മുളച്ചു വന്നു.
പിന്നീട് ആ നാമ്പുകള്‍ പച്ചയായി. അപ്പോള്‍ തന്നെ വീണ ആ തളിരിലകളെ
കുഞ്ഞുങ്ങളെടുത്ത് നീലത്തില്‍ മുക്കി രണ്ടായി മുറിച്ചു. '' കാര്‍വര്‍ണ്ണനെ കാണാന്‍ ''
കാലമായ ആ ആലില്‍ കാലം കടന്നു പോയി.
ഇലകള്‍ വീണ്ടും ചുമപ്പായി.
ഇലകളില്‍, ആല്‍ തന്റെ '' ഹൃദയം '' പകുത്തു നല്‍കിയിരുന്നു.
ചുവന്ന ഇലകള്‍ നടുവായി കീറിയപ്പോള്‍ കാലമായ ആലില്‍
'' കാലത്തിന്റെ തുടക്കം കണ്ടു.
ഒടുക്കവും.''

Comments

ajith said…
കൊള്ളാലോ കഥ
മനോഹരം,അഭിജിത്ത് ...അക്ഷരത്തെറ്റിനെ സൂക്ഷിക്കണെ... ഉദാ:ദു:ഖം

Popular posts from this blog

2016 wikipedia indian conference, chandikhand