# വരി # വര ഇന്നെന്റെ ജന്മദിനം, ഇന്ന് ഞാന്‍ ജീവിതമെന്ന വാതില്‍ തുറന്നു, കുറേ ലക്ഷ്യങ്ങള്‍ എന്റെ മുന്നില്‍ നിരന്നപ്പോള്‍ അതില്‍നിന്ന് കുറച്ചെണ്ണം തിരഞ്ഞെടുത്തു. ജീവിതത്തിലേക്ക് കാലടിവെക്കുമ്പോള്‍ ഞാന്‍ സന്തോഷവനായിരുന്നു, വര്‍ണാഭമായ മഴവില്ലുകള്‍ നിറഞ്ഞ ആ ലോകം ഞാന്‍ മനസ്സില്‍ കണ്ടു, വിശാലമായ പുഴയിലൂടെ നക്ഷത്രങ്ങള്‍ തിളങ്ങുന്ന നിപഞ്ചികയില്‍ സ്വപ്നമെന്ന തുടിപ്പുകൊണ്ട്, തുഴഞ്ഞ്,തുഴഞ്ഞ് അക്കരെയെത്തിയപ്പോള്‍, ഒന്നും എന്റെ കല്‍പ്പനകളായരുന്നില്ല, ഇരുണ്ട മേഘങ്ങള്‍ അവിടം പൊതിയുന്നു, എവിടേയും പട്ടിണിയും പരിവട്ടവും, ഇളംകാറ്റേല്‍ക്കണ്ട കുഞ്ഞുമനസ്സുകള്‍ വിണ്ടുകീറുന്നുണ്ടായിരുന്നു. ഛര്‍ദ്ധിച്ച് കഫം തുപ്പുന്ന തെരുവുകളില്‍, നായക്കള്‍ മാത്രമല്ല,മരത്തിന്‍മേല്‍ ചാരിയിരുന്ന് പുകശ്വസിച്ച് കരിഞ്ഞുതീരുന്ന ഒരു തുണ്ടുകടലാസ്സുപോലെമനുഷ്യന്‍. അപ്പോള്‍ തന്നെ തിരിച്ചുപോകാനാഗ്രഹിച്ച് ഞാന്‍, തിരിഞ്ഞുനോക്കിയപ്പോള്‍,ആ വാതിലടച്ചിരുന്നു.....
Posts
Showing posts from January 31, 2015
- Get link
- X
- Other Apps
# വരി # വര ഡോക്ടര്‍ വളരെയധികം ആവശ്യമുള്ള ഒരിടം,ശിശുമരണങ്ങള്‍ പെയ്തുതീരാത്തയിടം.അതാണ് അട്ടപ്പാടി.അവിടെന്ന് ആകെ കുറച്ചുപേര്‍ മാത്രമേ ഉയര്‍ന്നപഠനത്തിന് പോയിട്ടുള്ളു.അതുതന്നെ അത്ഭുതമാണ്.ആദ്യമായി അവിടത്തെ ഡോക്ടര്‍ എന്നറിയപ്പെടുന്നത് കമലാക്ഷി ആണ്. അവരുടെ ഭര്‍ത്താവും മറ്റൊരു ഡോക്ടറാണ്.ഡോ കമലാക്ഷി പറഞ്ഞത് എനിക്ക് പഠിക്കാന്‍ എന്റമ്മയും,അനിയത്തിയും വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. വളരെയേറെ...... ഞാനൊരിക്കല്‍ അട്ടപ്പാടിയിലെ പത്താം ക്ലാസ്സില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയ ഒരു ചേച്ചിയെ കുറിച ്ചെഴുതിയിരുന്നു.അതുപോലെ വളര്‍ന്നുവന്ന ഒരുവള്‍തന്നേയായിരുന്നു ഡോ കമലാക്ഷിയും. ആ കുടുമ്പം. തന്റെ നാടിന്റെ പുരോഗതിക്കായ് ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്. ഇതുവരേയായി ചലിക്കാത്ത ഹൃദയവുമായി നടന്ന അട്ടപ്പാടി ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴെങ്കിലും ചലിച്ചേക്കാം. പൂക്കള്‍ പെയ്തിറങ്ങിയേക്കാം.... രാത്രികള്‍ പകലാവാം ഡോക്ടര്‍മാരുടെ സ്തെസ്കോപ്പുകള്‍ അതിന് മേഘങ്ങളാകട്ടെ.... വാനിലെ നക്ഷത്രങ്ങളാകട്ടെ ചിറകടിച്ചുയരാന്‍ പൂമ്പാറ്റകളാകട്ടെ.....
- Get link
- X
- Other Apps
# പ്രകൃതി പണ്ട് മാടിനെ കെട്ടിയട്ട സ്ഥലത്ത് പലതും വിരിഞ്ഞിട്ടുണ്ട്.ഭംഗിയേറിയവ.....വിടര്‍ന്നവ..... ഇന്ന് ഒരു കൂനും വിരിഞ്ഞിട്ടുണ്ട്.ഭംഗിയില്ലാത്തത്,എന്നാലും വിടര്‍ന്നത്.അതിന്റെ ചോട്ടില്‍ പലപ്പോഴും തണലുകിട്ടാന്‍ ഉറുമ്പുകളൊക്കെ വരാറുണ്ട്.എന്തുചെയ്യാനാ നാളേക്കത് കരിഞ്ഞുപോകും.എന്തായാലും കണ്ടു.സമാധാനം,എന്റെ മുഖമോളം വലിപ്പമുള്ള കൂനിനും സമാധാനമായിരിക്കും...
- Get link
- X
- Other Apps
# വരി # വര # എന്റെസ്ക്കൂള് രാവിലെ അണിഞ്ഞൊരുങ്ങി നേര്‍ത്തേ തന്നെ സക്കൂളിലെത്തി.കാരണം ഇന്ന് ഉദ്ഘാടനമല്ലേ.സയന്‍സ് ക്ലബിന്റേയും ലോഗോ പ്രകാശനത്തിന്റേയും.......അതുകൊണ്ടുതന്നെ നേര്‍ത്തേ തന്നെ എത്താന്‍ ടീച്ചറ് പറഞ്ഞു.എത്തി.കുറച്ചുനേരം കാത്തിരുന്നു.അപ്പോള്‍ ദൂരേന്ന് ടീച്ചര്‍ വരുന്നതുകണ്ടു.സന്തോഷമായി.എന്നെ കണ്ടപ്പോള്‍ ടീച്ചറുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നത് ഞാന്‍ കണ്ടു.ഇഗ്ലീഷിലായിരുന്നു പേര് എഴുതിയത്.അത് കുട്ടികള്‍ക്ക് മനസ്സിലായില്ലെങ്കിലോ....മറ്റൊരണ്ണം കൂടി വരച്ചു. അപ്പോഴേക് കും അസംബ്ലിയായി.അത് ഏറ്റുവാങ്ങുന്നത് ഞാന്‍ തന്നെ...... അത് കഴിഞ്ഞു.ചെറിയൊരു ചടങ്ങായിരുന്നു.എന്തായാലും ഉദ്ഘാടനം കഴിഞ്ഞു. പിന്നീട് ക്ലാസ്സിലേക്ക് പോയി.ഇന്ന് വളരെ രസകരമായി തോന്നിയത്,ഇഗ്ലീ ഷ് ക്ലാസ്സായിരുന്നു. In class,teacher teach about verb and noun.that like sudden store to brain.And that also a activity of our lesson's.In English text there are so many good story's and poems.I like all of that.The 9th class is very simple that an 8th class. I and my friends are malayalam medium.But in my school there...
- Get link
- X
- Other Apps
# ഇന്ന്വായിച്ചത് # വര സസ്യങ്ങള്‍ക്കും കേള്ക്കാമത്രേ.. പണ്ടൊരിക്കല്‍ ഒരു വാര്‍ത്ത എവിടേയോ പിരസിദ്ധീകരിച്ചിട്ടുണ്ട്.സസ്യങ്ങള്‍ക്ക് പ്രതികരിക്കാനുള്ള ശേഷിയുണ്ട്.എന്നാല്‍ എന്തുകൊണ്ടവര്‍ കേള്‍ക്കുന്നില്ല എന്നായിരുന്നു ആ വാര്‍ത്ത.ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു,സസ്യങ്ങള്‍ക്കും കേള്‍ക്കാമത്രേ.... ഇലകളെ തിന്നാന്‍ വരുന്ന പുഴുക്കള്‍ വരുന്നത് അവര്‍ക്ക് കേക്കാം.പുഴുവരുമ്പോഴുണ്ടാകുന്ന തരഗമായിരിക്കും കേട്ടിരിക്കുക.മറ്റൊന്ന് സസ്യങ്ങള്‍ക്ക് സംഗീതവും ഇളം ട്യൂണുകളഉം കേള്‍ക്കാം.എന്നാല്‍ ഉയര്‍ന്ന തരത്തിലുള്ള ശബ്ദങ്ങള്‍ അവര്‍ക്ക് കേള്‍ക്കാനാകില്ല. സംഗീതവും ഇളംട്യൂണുകളും കേള്‍ക്കുന്നത് അവയിലുള്ള ഒരുതരം ജീനുവച്ചാണ്.പക്ഷെ അവരിതിന് യോജിച്ചവരല്ല. ഇനി സയന്റിസ്റ്റിന് മൃഗങ്ങളിലെ ജീനുകളെ കുറിച്ച് പഠിക്കാനാണ് പോകുന്നത്.ചിലപ്പോള്‍ അവയും സംസാരിച്ചേക്കാം... http://www.nytimes.com/…/noisy-predators-put-plants-on-aler…
- Get link
- X
- Other Apps
# വരി # വര ''എന്നിട്ടും ആരൊക്കെയോ പറഞ്ഞു. അവിടെയൊരു മരമുണ്ടായിരുന്നു''. അന്ന് ഞാന്‍ ആദ്യമായി ആകാശം കണ്ടപ്പോള്‍ പക്ഷികള്‍ വലുതായിരുന്നു.ഉയരത്തില്‍ നെടുവീര്‍പ്പിട്ടു പറക്കുന്നു. മഴ അമ്മയായിരുന്നു.നക്ഷത്രങ്ങള്‍ വെളിച്ചമായിരുന്നു.പുല്ലുകള്‍ എന്നെ കളിയാക്കിയുമിരുന്നു.എത്രയോ ഞാന്‍ കരഞ്ഞിരിക്കുന്നു.സന്തോഷിച്ചിരിക്കുന്നു. ഒരിക്കല്‍ ഞാനും വളരാന്‍ തുടങ്ങി.എന്തൊക്കെയോ ചീറി പായുന്നുണ്ടായിരുന്നു.അതിനേക്കാള്‍ വേഗത്തില്‍ മനുഷ്യരും.പിന്നീട് ഞാന്‍ മാനം മുട്ടെ വളര്‍ന്നപ്പോ.....ആകാശത്തെ തൊട്ടതുപോലെ തോന്നി.പക്ഷികള്‍ ചെറുതായി.നെടുവീര്‍പ്പിടാന്‍ എന്നില്‍ കൂടുകൂട്ടി താമസിച്ചു.അപ്പോഴും അമ്മ മഴയായുണ്ട്,വെളിച്ചമായി നക്ഷത്രങ്ങളുമുണ്ട്. അന്നെന്നെ കളിയാക്കിയ പുല്ലുകള്‍ ഇന്ന് മോളോട്ട് നോക്കി നിക്കുന്നു.അപ്പോള്‍ തൊട്ട് കരഞ്ഞിട്ടില്ല,സന്തോഷം മാത്രം.ചീറി പായുന്ന മനുഷ്യരും ഒന്നെന്നെ നോക്കാന്‍ തുടങ്ങി.അമ്പരക്കാന്‍ തുടങ്ങി.എന്റെ കായകള്‍ കൊണ്ട് എത്രയോ പേര്‍ വിശപ്പടക്കി...... വീണ്ടുമൊരിക്കല്‍ ഒരുമാറ്റം എന്നില്‍ വന്നു.ഇലയൊന്നുമില്ല.കായകളുമില്ല.പക്ഷികള്‍ നെടുവീര്‍പ്പിടാന്‍ എന്നിലേക്ക് പറക്കുന്ന...
- Get link
- X
- Other Apps
പാമ്പുണ്ണി പാമ്പുണ്ണി 1 hr · അര്‍ജെന്റീന ഒരു വികാരമാണ്. ഡീഗോ മറഡോണ ഉള്‍പ്പെടെ ആരൊക്കെയോ ചേര്‍ന്ന് മനസ്സിലെഴുതിയ അഭൌമതാളത്തെ കുറിച്ചുള്ള സുഖദസ്വപ്നം ഒരുപക്ഷെ ഇന്ന് അതിനെ ഏറ്റവും വര്‍ണ്ണാഭമാക്കുന്നത് കേവലം ഒരു മെസ്സി മാത്രമാവാം .... പ്രശ്നമില്ല. വിചിന്തനങ്ങള്‍ക്ക് മുതിര്‍ന്നാലല്ലേ വേദനിക്കെണ്ടൂ.... ഇത് വികാരം മാത്രം. അന്തരാത്മാവില്‍ ചേര്‍ന്ന് നില്‍ക്കുന്ന കളിവികാരം വിവാ അര്‍ജെന്റീനാ.... ഏതു ഭാഗ്യം തുണച്ചിട്ടായാലും ശരി, ഞായറാഴ്ച മാരക്കാനായില്‍ നിങ്ങള്‍ ഒരു മനോഹരസ്വപ്നത്തിന് മകുടം ചാര്‍ത്തേണ്ടതുണ്ട്.... അത്ര തീവ്രമാണ് സ്വപ്നദാഹങ്ങള്‍ ! അത്ര തടുക്കാനാവാത്തതാണ് ആ അഭിനിവേശങ്ങള്‍ ! ആര്‍ത്തിരമ്പുന്ന കാറ്റാവണ്ട. ഒരു ഇളം കാറ്റ് പോലെ. ഒരു കുളിര്‍മഴച്ചാറല്‍ പോലെ.... ഒരു ലാസ്യനൃത്ത ലയം പോലെ...... ആരവങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടുതരിക. കിരീടം നിങ്ങള്‍ അണിഞ്ഞുകൊള്ളുക !!
- Get link
- X
- Other Apps
# വരി # വര # ഇന്ന്വായിച്ചത് ഇപ്പോള്‍ ഒന്ന് വീട്ടിക്ക് വെളിച്ചം കടന്നിട്ടുണ്ട്.ജനാലകള്‍ തുറന്നിട്ടുണ്ട്.കിളികളൊക്കെ പാടാനും തുടങ്ങിയിട്ടുണ്ട്. അച്ഛന് പനിയായിരുന്നപ്പോള്‍ ആശുപത്രിയില്‍ പോയി.കുറച്ചുദൂരമുണ്ട്.അത്രയും ദൂരം പോയിട്ട് ഡോക്ടര്‍ ഒരു പാരസെറ്റമോള്‍ തന്ന് പനിയില്ലെന്ന് പറഞ്ഞ് വിട്ടയച്ചു.എന്നാലും ശരിക്കും അച്ഛന് നല്ല പനിയുണ്ടായിരുന്നു.പിന്നൊരുക്കെ വീണ്ടും പോയി അന്നും ഇതേ അവസ്ഥയായിരുന്നു. എന്തുചെയ്യാനാ.... ഇന്ന് ഇതിനൊക്കെ മറുപടിയായി ഒരു വാര്‍ത്ത വന്നിട്ടുണ്ട്.ഇനി പ്രശ ്നമില്ലെന്ന് അത് വായിച്ചപ്പോള്‍ തോന്നുന്നു. ഇതാണത്. ഗൂഗിള്‍ പുതിയൊരു അപ്പാസിറക്കിയിട്ടുണ്ട്.ഡോക്ടര്‍ അപ്പാസാണത്.ഡോക്ടര്‍ പരിശോദിക്കുന്നതുപോലെ അതും പരിശോദിക്കും.മരുന്നെഴുതിതരും. പിന്നെ ഗുളിക കാണിച്ചാല്‍ അതിനെ കുറിച്ചുള്ള വിവരങ്ങള്‍ അത് പറഞ്ഞ് തരും.ആ ഗുളികകഴിച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ചും പറയും. ഡോക്ടറെന്ന് കരുതിയാല്‍ മതി. പനി മാറിയിട്ടുണ്ട്.എന്നാലും ഇപ്പഴും അമ്മ വെളിച്ചമണിഞ്ഞ് ചെരിഞ്ഞ് കിടക്കുന്ന ആ പനിവിറയല്‍ മനസ്സില്‍ നിന്ന് മാറിയിട്ടില്ല. ആ എന്തുചെയ്യാനാ....മാറിയത് സമാധാനം....... http:...
- Get link
- X
- Other Apps
# ജീവിതം # വര പനിമാറിയിട്ട് ഇന്ന് രണ്ട് ദിവസം തികയുന്നു.അന്ന് ഏട്ടനെ കാണാന്‍ പോയിരുന്നു.കാരണം എട്ടന് ആശുപത്രിയിലായിരുന്നല്ലോ...അപ്പോള്‍ ഞാന്‍ ഒന്നു ചുറ്റും നോക്കി.നിറയെ ജീവിതങ്ങളായിരുന്നു.തോരാമഴയില്‍ പോലും കുടനീര്‍ക്കാന്‍ വയ്യാതെ നില്‍ക്കുന്ന ജീവിതങ്ങള്‍..ഏട്ടന്റെ തൊട്ടപ്പുറത്തും ഒരു ജീവിതം പകുതി തളര്‍ന്ന് കിടപ്പുണ്ടായിരുന്നു.രണ്ട് പെണ്‍മക്കള്‍.അവര്‍ ഓടിയോടി നടപ്പാണ്.അതുകൊണ്ട് തന്നെ അവര്‍ സ്ക്കൂളിക്കും പോകുന്നില്ല.ഒരാള്‍ മൂന്നിലും മറ്റൊരാള്‍ ആറിലും.അച്ഛന് കഞ്ഞി വാരികൊടുക് കാന്‍ അമ്മയുണ്ട്.ആ അമ്മക്കാരുണ്ട്. വൈകാതെ ഏട്ടനെ ഇങ്ങോട്ട് പനി മാറി കൊണ്ടുവന്നു. ഇന്ന് തണുത്ത രാവിലെയായിരുന്നു.ചൂടുള്ള പത്രം എടുത്ത് നിരത്തി.ചൂടുള്ള വാര്‍ത്തകള്‍ മാത്രം.അതിനിടയിലായിരുന്നു ജീവിതയാഥാര്‍ത്യത്തിന്റെ ഒരു പച്ച നാമ്പ് പൊന്തിയത്.ആ തളര്‍ന്നു കിടന്ന ശിവാനന്ദന്‍ മാമന്‍ മരിച്ചു.അയ്യോ ..എന്ന അക്ഷരങ്ങള്‍ മാത്രം എല്ലാവരുടെ നാവിലും ഉച്ഛരിച്ചു.ആ അമ്മക്കും കുഞ്ഞുങ്ങള്‍ക്കും അതിനാകില്ല. നിറയെ സ്വപ്നങ്ങള്‍ ആകാശമോളം മുട്ടുന്നുണ്ട്.അതിനപ്പുറവും ഒഴുകുന്നുണ്ട്.കിനിഞ്ഞിറങ്ങുന്നവ കുറച്ചുമാത്രം.......
- Get link
- X
- Other Apps
# വരി # വര നല്ല മഴയായിരുന്നു.ചിലപ്പോള്‍ ആകാശത്തിന് പെയ്യാന്‍ തോന്നിയത് ഇപ്പോഴായിരിക്കും.അപ്പോഴാണ് ദൂരേന്ന് ഹോണടിച്ച് പുകതുപ്പി പത്ര മാമന്‍ വന്നത്.രാവിലെ പത്രത്തിനെപ്പഴും നല്ല ചൂടാണ്.പിന്നെ വാര്‍ത്തയൊക്കെ വായിച്ചു കഴിയുമ്പം ചൂടാറിക്കോളും. ഇന്നും നല്ല ചൂടുള്ള വാര്‍ത്തയോടുകൂടിയാണ് പത്രം മഴതിണ്ണയില്‍ വന്നിറങ്ങിയത്. പത്രത്തിന്റെ ഒരോ താളിലും ഒരോ തരം വാര്‍ത്തകള്‍ മിന്നുന്നതും മിന്നാത്തതും ഒഴുകുന്നതും ഒഴുകാത്തതുമായവ.ഞാനിവിടെ പറയാനുദ്ധേശിക്കുന്നത് ഒരു പാചക വാര്‍ത്തയാണ്.നിമി എന്ന ചേച്ചിയെ കുറിച്ച് . നിമി ചേച്ചിയെ പാചകത്തിന്റെ പാചകം എന്ന് പറയാം.നല്ലൊരു പാചക ബ്ലോഗറുകൂടിയാണ് ചേച്ചി. ഒരു പ്രധാന കാര്യമുണ്ട് ചൈനയിലെ ബെയ്ജിങ്ങില്‍ വെച്ച് നടന്ന ലോക പാചകപുസ്തകം അവാര്‍ഡ് (world cookbook awards)ലഭിച്ചത് ചേച്ചിക്കാണ്.തലശേരി ഭിരിയാണി തന്നെ ഒന്പതുതരത്തില്‍ വെച്ച് വിളമ്പിയിട്ടുണ്ട്. ചിലപ്പോള്‍ എല്ലാവരും ഈ വാര്‍ത്തയറിഞ്ഞിരിക്കുക ഇപ്പോഴായിരിക്കും. അതങ്ങനെയാ.....മഹത്തായതെല്ലാം നമ്മുടെ പിന്നാലെ നിഴലായി കടലായ് ഉണ്ടാകും നാമതറിയുക കടലിന്റെ അവസാനത്തെ തുള്ളിയും വറ്റുമ്പോള്‍ അല്ലെങ്കില്‍ നിഴല്‍ വെളിച്...
- Get link
- X
- Other Apps
# worldcup തോരാതെ പെയ്യുന്ന മഴയത്തും,വെയിലത്തും കുടപിടിച്ചു ഞാന്‍ നിന്നു.കാത്തിരിപ്പായിരുന്നു.ആ കാത്തിരിപ്പിനറുതി വരുത്തി ഇന്ന് കളികണ്ടു.ആയിരങ്ങള്‍ ടീവിക്കു മുമ്പിലും അണിനിരന്നു.ദൂരേന്ന് ആപ്രതിമയും കാണാമായിരുന്നു.പച്ച നിറത്തിലുള്ള ഡിസൈന് വെച്ചായിരുന്നു പന്ത് കളിക്കളത്തിലേക്ക് വന്നിറങ്ങിയത്.ഉറങ്ങാതിരിക്കാന്‍ ഉറങ്ങിയതേയില്ല.അച്ഛന് നൈറ്റ് ഡ്യൂട്ടിയായിരുന്നു.എന്നാലും അച്ഛന്‍ അവിടന്ന് കാണുമെന്ന് പറഞ്ഞു.ഇവിടെ കൂട്ടിന് അമ്മ ഇരുന്നു.അങ്ങനെ ഫൈനല്‍ പന്തുയര്‍ന്നു അതിനേക്കാള്‍ ഉയരത്തില ്‍ കാണികളും.ആദ്യം പലപ്രാവിശ്യം മെസ്സി പന്തുകൊണ്ട് പാഞ്ഞിട്ടുണ്ടായിരുന്നു.എന്തൊക്കെയോ കാരണങ്ങള്‍ അതിനെ തടഞ്ഞു.ഇപ്പോഴാണ് മെസ്സിയിലെ മെസ്സിയെ ഞാന്‍ കാണുന്നത്. എന്നാലും ജെര്‍മനിയും ഒട്ടു മോശമല്ല.എത്രയോ തവണ പന്ത് ഗോള്‍ പോസ്റ്റിന്റെ അരികിലെത്തി.ഗോളി തടഞ്ഞു. പെട്ടെന്ന് ക്യാമറകള്‍ പന്തിന്റെ പിന്നാലെ പാഞ്ഞു.അര്ജന്റീനക്കാരന്‍ ഗോളടിച്ചു.ആര്‍പ്പുവിളികള്‍ മൊത്തം.അപ്പോഴാണ് ഒരു മൂലയില്‍ നിന്ന് സൈഡ് റഫറിയുടെ മഞ്ഞ പതാകയുയര്‍ന്നത്.ഒഫ്സൈഡ്.. നിരാശ മാത്രം.പിന്നെ ഹാഫ്ടൈമായി.ആ വന്‍ പ്രതിമക്ക് ചുവപ്പ് ചന്ദനം ചാര്‍ത്തി സൂര്യന്‍ മിഴിയിറ...
- Get link
- X
- Other Apps
# വരി # വര ഒരു വൈകുന്നേരത്തിലായിരുന്നു മാഷ് വിളിച്ചത്.ഫോണത് എന്നിലേക്ക് തന്നു.നാളെയൊരു ക്യാമ്പുണ്ട്.കുഴല്‍ മന്ദത്തായിരുന്നു.ഒരു പോസ്റ്റര്‍ ക്യാമ്പ്. കുട്ടികളെകൊണ്ട് വരപ്പിക്കാനാണ്. അതിന് പ്രചോദനമാകാന്‍ ഞാനും വരക്കുന്നുണ്ട്.എന്നാണ് മാഷ് പറഞ്ഞത്.സന്തോഷത്തോടെ ഫോണ്‍ വച്ചു.ഞായാറാഴ്ചയാണ് പരിപാടി.വൈകാതെതന്നെ ആ ദിവസം ഓടിയെത്തി.ഇന്നലെ അടുത്താഴ്ചയാണ് മാസമാണ് എന്ന് പറഞ്ഞ ദിവസമാ,ഇന്ന് നാളെയായത്. ആ ദിവസംതന്നെയായിരുന്നു രാത്രി കളിയുള്ളതും. ക്യാമ്പിന്റെ ദിവസമെത്തി.രാവിലെതന്നെ നല്ല മഴ.ഇറങ്ങാന്‍ നേരം മഴ നിന്നു.ആലത്തൂരില്‍, മാഷെത്താന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.നേരെ അങ്ങോട്ട്. കുറച്ച് നേരം അവിടെ നിന്നു.പെട്ടെന്ന് ബസ്സ് ചീറി പാഞ്ഞ് കടന്നുപോയി.ആ...ആതാ മാഷ് വന്നു. അപ്പോഴേക്കും കുഴല്‍മന്ദം ബസ്സ് വന്നു.അച്ഛന് റ്റാറ്റാ...കൊടുത്ത് ബസ്സിലിരുന്നു.ഞാനിപ്പം പഴയപോലെയല്ല.ബസ്സില്‍ പോകുമ്പം ഛര്‍ദിക്കാറില്ല. അങ്ങനെ സ്ഥലമെത്തി.കുറച്ച് നടന്നു.സ്ക്കൂളെത്തി.അവിടെയൊരു പരിപാടി നടക്കുന്നു എന്ന് പോലും അറിയില്ല.വര്‍ണകടലാസ്സുകളില്ല,ചായങ്ങളില്ല, പട്ടുടുപ്പില്ല.പച്ചയായ സക്കൂളുമാത്രം.വരവേറ്റത് മഴയായിരുന്നു.ചായങ്ങളുള്ള മഴ...
- Get link
- X
- Other Apps
# യാത്രാപുസ്തകം # വര ".വരവേറ്റത് മഴയായിരുന്നു.ചായങ്ങളുള്ള മഴ,പട്ടുടുപ്പിട്ട് ചാഞ്ചാടുന്ന മഴ." ഒരു വൈകുന്നേരത്തിലായിരുന്നു മാഷ് വിളിച്ചത്.ഫോണത് എന്നിലേക്ക് തന്നു.നാളെയൊരു ക്യാമ്പുണ്ട്.കുഴല്‍ മന്ദത്തായിരുന്നു.ഒരു പോസ്റ്റര്‍ ക്യാമ്പ്. കുട്ടികളെകൊണ്ട് വരപ്പിക്കാനാണ്. അതിന് പ്രചോദനമാകാന്‍ ഞാനും വരക്കുന്നുണ്ട്.എന്നാണ് മാഷ് പറഞ്ഞത്.സന്തോഷത്തോടെ ഫോണ്‍ വച്ചു.ഞായാറാഴ്ചയാണ് പരിപാടി.വൈകാതെതന്നെ ആ ദിവസം ഓടിയെത്തി.ഇന്നലെ അടുത്താഴ്ചയാണ് മാസമാണ് എന്ന് പറഞ്ഞ ദിവസമാ,ഇന്ന് നാളെയായത്. ആ ദിവസംതന്നെയായിരുന്നു രാത്രി കളിയുള്ളതും. ക്യാമ്പിന്റെ ദിവസമെത്തി.രാവിലെതന്നെ നല്ല മഴ.ഇറങ്ങാന്‍ നേരം മഴ നിന്നു.ആലത്തൂരില്‍, മാഷെത്താന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.നേരെ അങ്ങോട്ട്. കുറച്ച് നേരം അവിടെ നിന്നു.പെട്ടെന്ന് ബസ്സ് ചീറി പാഞ്ഞ് കടന്നുപോയി.ആ...ആതാ മാഷ് വന്നു. അപ്പോഴേക്കും കുഴല്‍മന്ദം ബസ്സ് വന്നു.അച്ഛന് റ്റാറ്റാ...കൊടുത്ത് ബസ്സിലിരുന്നു.ഞാനിപ്പം പഴയപോലെയല്ല.ബസ്സില്‍ പോകുമ്പം ഛര്‍ദിക്കാറില്ല. അങ്ങനെ സ്ഥലമെത്തി.കുറച്ച് നടന്നു.സ്ക്കൂളെത്തി.അവിടെയൊരു പരിപാടി നടക്കുന്നു എന്ന് പോലും അറിയില്ല.വര്‍ണകടലാസ്സു...