‪#‎വരി‬ ‪#‎വര‬
നല്ല മഴയായിരുന്നു.ചിലപ്പോള്‍ ആകാശത്തിന് പെയ്യാന്‍ തോന്നിയത് ഇപ്പോഴായിരിക്കും.അപ്പോഴാണ് ദൂരേന്ന് ഹോണടിച്ച് പുകതുപ്പി പത്ര മാമന്‍ വന്നത്.രാവിലെ പത്രത്തിനെപ്പഴും നല്ല ചൂടാണ്.പിന്നെ വാര്‍ത്തയൊക്കെ വായിച്ചു കഴിയുമ്പം ചൂടാറിക്കോളും.
ഇന്നും നല്ല ചൂടുള്ള വാര്‍ത്തയോടുകൂടിയാണ് പത്രം മഴതിണ്ണയില്‍ വന്നിറങ്ങിയത്.
പത്രത്തിന്റെ ഒരോ താളിലും ഒരോ തരം വാര്‍ത്തകള്‍ മിന്നുന്നതും മിന്നാത്തതും ഒഴുകുന്നതും ഒഴുകാത്തതുമായവ.ഞാനിവിടെ പറയാനുദ്ധേശിക്കുന്നത് ഒരു പാചക വാര്‍ത്തയാണ്.നിമി എന്ന ചേച്ചിയെ കുറിച്ച് .
നിമി ചേച്ചിയെ പാചകത്തിന്റെ പാചകം എന്ന് പറയാം.നല്ലൊരു പാചക ബ്ലോഗറുകൂടിയാണ് ചേച്ചി.
ഒരു പ്രധാന കാര്യമുണ്ട് ചൈനയിലെ ബെയ്ജിങ്ങില്‍ വെച്ച് നടന്ന ലോക പാചകപുസ്തകം അവാര്‍ഡ് (world cookbook awards)ലഭിച്ചത് ചേച്ചിക്കാണ്.തലശേരി ഭിരിയാണി തന്നെ ഒന്പതുതരത്തില്‍ വെച്ച് വിളമ്പിയിട്ടുണ്ട്.
ചിലപ്പോള്‍ എല്ലാവരും ഈ വാര്‍ത്തയറിഞ്ഞിരിക്കുക ഇപ്പോഴായിരിക്കും.
അതങ്ങനെയാ.....മഹത്തായതെല്ലാം നമ്മുടെ പിന്നാലെ നിഴലായി കടലായ് ഉണ്ടാകും നാമതറിയുക കടലിന്റെ അവസാനത്തെ തുള്ളിയും വറ്റുമ്പോള്‍
അല്ലെങ്കില്‍ നിഴല്‍ വെളിച്ചത്തിലേക്ക് കരിയുമ്പോഴായിരിക്കും......
http://www.thehindu.com/…/book-on-kerala…/article6202258.ece

Comments

Popular posts from this blog

2016 wikipedia indian conference, chandikhand