‪#‎ജീവിതം‬ ‪#‎വര‬
പനിമാറിയിട്ട് ഇന്ന് രണ്ട് ദിവസം തികയുന്നു.അന്ന് ഏട്ടനെ കാണാന്‍ പോയിരുന്നു.കാരണം എട്ടന് ആശുപത്രിയിലായിരുന്നല്ലോ...അപ്പോള്‍ ഞാന്‍ ഒന്നു ചുറ്റും നോക്കി.നിറയെ ജീവിതങ്ങളായിരുന്നു.തോരാമഴയില്‍ പോലും കുടനീര്‍ക്കാന്‍ വയ്യാതെ നില്‍ക്കുന്ന ജീവിതങ്ങള്‍..ഏട്ടന്റെ തൊട്ടപ്പുറത്തും ഒരു ജീവിതം പകുതി തളര്‍ന്ന് കിടപ്പുണ്ടായിരുന്നു.രണ്ട് പെണ്‍മക്കള്‍.അവര്‍ ഓടിയോടി നടപ്പാണ്.അതുകൊണ്ട് തന്നെ അവര്‍ സ്ക്കൂളിക്കും പോകുന്നില്ല.ഒരാള്‍ മൂന്നിലും മറ്റൊരാള്‍ ആറിലും.അച്ഛന് കഞ്ഞി വാരികൊടുക്കാന്‍ അമ്മയുണ്ട്.ആ അമ്മക്കാരുണ്ട്.
വൈകാതെ ഏട്ടനെ ഇങ്ങോട്ട് പനി മാറി കൊണ്ടുവന്നു.
ഇന്ന് തണുത്ത രാവിലെയായിരുന്നു.ചൂടുള്ള പത്രം എടുത്ത് നിരത്തി.ചൂടുള്ള വാര്‍ത്തകള്‍ മാത്രം.അതിനിടയിലായിരുന്നു ജീവിതയാഥാര്‍ത്യത്തിന്റെ ഒരു പച്ച നാമ്പ് പൊന്തിയത്.ആ തളര്‍ന്നു കിടന്ന ശിവാനന്ദന്‍ മാമന്‍ മരിച്ചു.അയ്യോ ..എന്ന അക്ഷരങ്ങള്‍ മാത്രം എല്ലാവരുടെ നാവിലും ഉച്ഛരിച്ചു.ആ അമ്മക്കും കുഞ്ഞുങ്ങള്‍ക്കും അതിനാകില്ല.
നിറയെ സ്വപ്നങ്ങള്‍ ആകാശമോളം മുട്ടുന്നുണ്ട്.അതിനപ്പുറവും ഒഴുകുന്നുണ്ട്.കിനിഞ്ഞിറങ്ങുന്നവ കുറച്ചുമാത്രം.......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand