‪#‎വരി‬ ‪#‎വര‬
ഡോക്ടര്‍ വളരെയധികം ആവശ്യമുള്ള ഒരിടം,ശിശുമരണങ്ങള്‍ പെയ്തുതീരാത്തയിടം.അതാണ് അട്ടപ്പാടി.അവിടെന്ന് ആകെ കുറച്ചുപേര്‍ മാത്രമേ ഉയര്‍ന്നപഠനത്തിന് പോയിട്ടുള്ളു.അതുതന്നെ അത്ഭുതമാണ്.ആദ്യമായി അവിടത്തെ ഡോക്ടര്‍ എന്നറിയപ്പെടുന്നത് കമലാക്ഷി ആണ്.
അവരുടെ ഭര്‍ത്താവും മറ്റൊരു ഡോക്ടറാണ്.ഡോ കമലാക്ഷി പറഞ്ഞത് എനിക്ക് പഠിക്കാന്‍ എന്റമ്മയും,അനിയത്തിയും വളരെ കഷ്ടപ്പെട്ടിട്ടുണ്ട്.
വളരെയേറെ......
ഞാനൊരിക്കല്‍ അട്ടപ്പാടിയിലെ പത്താം ക്ലാസ്സില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയ ഒരു ചേച്ചിയെ കുറിച്ചെഴുതിയിരുന്നു.അതുപോലെ വളര്‍ന്നുവന്ന
ഒരുവള്‍തന്നേയായിരുന്നു ഡോ കമലാക്ഷിയും.
ആ കുടുമ്പം. തന്റെ നാടിന്റെ പുരോഗതിക്കായ് ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്.
ഇതുവരേയായി ചലിക്കാത്ത ഹൃദയവുമായി നടന്ന
അട്ടപ്പാടി ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴെങ്കിലും
ചലിച്ചേക്കാം.
പൂക്കള്‍ പെയ്തിറങ്ങിയേക്കാം....
രാത്രികള്‍ പകലാവാം
ഡോക്ടര്‍മാരുടെ സ്തെസ്കോപ്പുകള്‍ അതിന്
മേഘങ്ങളാകട്ടെ....
വാനിലെ നക്ഷത്രങ്ങളാകട്ടെ
ചിറകടിച്ചുയരാന്‍ പൂമ്പാറ്റകളാകട്ടെ.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand