പാമ്പുണ്ണി പാമ്പുണ്ണി
1 hr · 
അര്‍ജെന്റീന ഒരു വികാരമാണ്.
ഡീഗോ മറഡോണ ഉള്‍പ്പെടെ ആരൊക്കെയോ ചേര്‍ന്ന് മനസ്സിലെഴുതിയ അഭൌമതാളത്തെ കുറിച്ചുള്ള സുഖദസ്വപ്നം
ഒരുപക്ഷെ ഇന്ന് അതിനെ ഏറ്റവും വര്‍ണ്ണാഭമാക്കുന്നത് കേവലം ഒരു മെസ്സി മാത്രമാവാം ....
പ്രശ്നമില്ല.
വിചിന്തനങ്ങള്‍ക്ക് മുതിര്‍ന്നാലല്ലേ വേദനിക്കെണ്ടൂ....
ഇത് വികാരം മാത്രം.
അന്തരാത്മാവില്‍ ചേര്‍ന്ന് നില്‍ക്കുന്ന കളിവികാരം
വിവാ അര്‍ജെന്റീനാ....
ഏതു ഭാഗ്യം തുണച്ചിട്ടായാലും ശരി,
ഞായറാഴ്ച മാരക്കാനായില്‍ നിങ്ങള്‍ ഒരു മനോഹരസ്വപ്നത്തിന് മകുടം ചാര്‍ത്തേണ്ടതുണ്ട്....
അത്ര തീവ്രമാണ് സ്വപ്നദാഹങ്ങള്‍ !
അത്ര തടുക്കാനാവാത്തതാണ് ആ അഭിനിവേശങ്ങള്‍ !
ആര്‍ത്തിരമ്പുന്ന കാറ്റാവണ്ട.
ഒരു ഇളം കാറ്റ് പോലെ.
ഒരു കുളിര്‍മഴച്ചാറല്‍ പോലെ....
ഒരു ലാസ്യനൃത്ത ലയം പോലെ......
ആരവങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടുതരിക.
കിരീടം നിങ്ങള്‍ അണിഞ്ഞുകൊള്ളുക !!

Comments

Popular posts from this blog

2016 wikipedia indian conference, chandikhand