‪#‎worldcup‬
തോരാതെ പെയ്യുന്ന മഴയത്തും,വെയിലത്തും കുടപിടിച്ചു ഞാന്‍ നിന്നു.കാത്തിരിപ്പായിരുന്നു.ആ കാത്തിരിപ്പിനറുതി വരുത്തി ഇന്ന് കളികണ്ടു.ആയിരങ്ങള്‍ ടീവിക്കു മുമ്പിലും അണിനിരന്നു.ദൂരേന്ന് ആപ്രതിമയും കാണാമായിരുന്നു.പച്ച നിറത്തിലുള്ള ഡിസൈന് വെച്ചായിരുന്നു പന്ത് കളിക്കളത്തിലേക്ക് വന്നിറങ്ങിയത്.ഉറങ്ങാതിരിക്കാന്‍ ഉറങ്ങിയതേയില്ല.അച്ഛന് നൈറ്റ് ഡ്യൂട്ടിയായിരുന്നു.എന്നാലും അച്ഛന്‍ അവിടന്ന് കാണുമെന്ന് പറഞ്ഞു.ഇവിടെ കൂട്ടിന് അമ്മ ഇരുന്നു.അങ്ങനെ ഫൈനല്‍ പന്തുയര്‍ന്നു അതിനേക്കാള്‍ ഉയരത്തില്‍ കാണികളും.ആദ്യം പലപ്രാവിശ്യം മെസ്സി പന്തുകൊണ്ട് പാഞ്ഞിട്ടുണ്ടായിരുന്നു.എന്തൊക്കെയോ കാരണങ്ങള്‍ അതിനെ തടഞ്ഞു.ഇപ്പോഴാണ് മെസ്സിയിലെ മെസ്സിയെ ഞാന്‍ കാണുന്നത്.
എന്നാലും ജെര്‍മനിയും ഒട്ടു മോശമല്ല.എത്രയോ തവണ പന്ത് ഗോള്‍ പോസ്റ്റിന്റെ അരികിലെത്തി.ഗോളി തടഞ്ഞു.
പെട്ടെന്ന് ക്യാമറകള്‍ പന്തിന്റെ പിന്നാലെ പാഞ്ഞു.അര്ജന്റീനക്കാരന്‍ ഗോളടിച്ചു.ആര്‍പ്പുവിളികള്‍ മൊത്തം.അപ്പോഴാണ് ഒരു മൂലയില്‍ നിന്ന് സൈഡ് റഫറിയുടെ മഞ്ഞ പതാകയുയര്‍ന്നത്.ഒഫ്സൈഡ്.. നിരാശ മാത്രം.പിന്നെ ഹാഫ്ടൈമായി.ആ വന്‍ പ്രതിമക്ക് ചുവപ്പ് ചന്ദനം ചാര്‍ത്തി സൂര്യന്‍ മിഴിയിറക്കി.
ഇടക്കൊക്കെ മഴ പേടിപ്പിച്ചു.സിഗ്നല്‍ തകര്‍ത്ത്.
കരണ്ടും പോയി.
അതുകൊണ്ട് തന്നെ ഹാഫ് ടൈമിനപ്പുറം വിരസമായിരുന്നു.കളിയുടെയല്ല,കാണലിന്റെ...
എപ്പഴോ ജെര്‍മനി ഒരു ഗോളടിച്ചു.ആ ഗോള് കാണാതെ പോയി.
പിന്നെ ഞാന്‍ കണ്ണുതുറന്നത് മത്സരത്തിന്റെ അവസാന വിസിലിലേക്ക്.
ജെര്‍മനി ജയിച്ചു.അങ്ങനെ ആ കിരീടം ജെര്‍മനിക്ക് സ്വന്തം.
ഒരു ഭാഗത്ത് അര്‍ജന്റീന കരയുകയായിരുന്നു.പക്ഷെ കരയാതെ.മറ്റൊരു ഭാഗത്ത് ജെര്‍മനിയുടെ ആഹ്ലാതിക്കുകയായിരുന്നു.അല തല്ലി.ആകാശമോളം
ഉയര്‍ന്ന്.
ഇനി ഈ കപ്പിന്റെ പന്തുരുളാന്‍ നാലു വര്‍ഷം കാത്തിരിക്കണം.ഇനി അപ്പോള്‍ കാണാം.....ബ്രസൂക്കക്ക് വിട....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand