‪#‎ജീവിതം‬ ‪#‎വര‬
രാത്രി നിശബ്ദമാണ്,
ആ നേരമായിരിക്കും, മറ്റുള്ള ജീവികള്‍ സംസാരിക്കാന്‍ തുടങ്ങുക.
വിശേഷങ്ങള്‍ ചോദിക്കുതന്നെ..
കാരണം,മനുഷ്യനപ്പോള്‍ നിശബ്ദനാണ്.
ആരോ ''ഉറക്കം''മെന്ന പേരിലുള്ള ഒരു ചങ്ങല പിടിമുറുക്കുന്നു.
ഉള്ളില്‍ ഘാടത...
പെട്ടെന്നായിരിക്കും, സൂര്യന്‍ രാവിലെ പ്രഭാതമെന്നപേരില്‍ ഉയര്‍ന്നു വരുക....
എന്നും, ഇടം വലം നോക്കാതെ പൂപൂത്തപോലെ.
അതുപോലെതന്നെ മണ്ണില്‍ ഉദിച്ച കുറേ ജീവിതങ്ങള്‍,
വിണ്ണില്‍ ഉദിച്ചതിനേ അപേക്ഷിച്ച് വെത്യാസമുള്ളതുതന്നെ അവ....
അങ്ങനെ മണ്ണിലുദിച്ച,മണ്ണില്‍ തന്നെ ജീവിക്കുന്ന ഒരു നാടന്‍ വിത്തെന്ന,ജീവിതത്തിന്റെ കഥ.
എണ്ണുന്നതോളം കവിയുന്നത്.സാധാരണക്കാരന്‍...
അതുപോലെതന്നെ,
ഒരു സാധാരണക്കാരനാണ് സ്വാമിനാഥന്‍ മാമന്‍.
ഒരുകാലത്ത് രാജാവിനെ സംഗീതത്താല്‍ ഉല്ലാസത്തിലേര്‍പ്പെടുത്തുന്നവര്‍.
പീന്നീടൊക്കെ,ഉത്സവകാലങ്ങളില്‍ കൊട്ടുകയും പായനെയ്യുകയും ചെയ്ത പാണന്‍മാര്‍....
പെണ്ണുങ്ങളായിരിക്കും പായ നെയ്യുക.
ആണുങ്ങള്‍ കൊട്ടുന്നവരും.
ചെറുപ്പം തൊട്ടെ മാമന്‍ ജോലി ചെയ്യല്‍ തുടങ്ങിയിരുന്നു.
ഏതാണ്ട് എട്ട് വയസ്സ് പ്രായം അപ്പോഴുണ്ടായിരിക്കും.
അരി പോടിക്കുന്ന മില്ലിലാണ് ജോലി.
കുറേ കാലം ആ ജോലി തന്നെ പിന്തുടര്‍ന്നു.
അന്ന്, പെട്ടന്നതന്നേയായിരുന്നു,മാമന്റെ കാലിന് ഫ്രാച്ചര്‍ സംഭവിച്ചത്,
മില്ലിലെ യന്ത്രം തന്നേയാണ് അതിന് കാരണം.
പിന്നീട് ആശുപത്രയിലായിരുന്നു.
ഡോക്ടര്‍മാര്‍ അന്നൊന്ന് പറഞ്ഞിരുന്നു.
ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്ന്.
തീര്‍ത്തും സാധാരണക്കാരന്‍ തന്നേയായ,മാമന്‍
എന്നാല്‍ ജീവിത്തെ ആ മുറിവില്‍ നിന്ന് കുഴിമാന്തി പുറത്തെടുത്തു....
ഇന്ന് മറ്റൊരു ജോലി കണ്ടെത്തി.
മൂന്നാം ക്ലാസ്സ് വരേയെ പഠിച്ചിരുന്നുവുള്ളു,അതുകൊണ്ടതന്നെ,വലിയ ജോലിയൊന്നുമല്ല.എന്നാലും കുടുമ്പം പോറ്റാവുന്ന വലിയ ഒരെണ്ണം...
ലോട്ടറി വില്‍പ്പന...
പഠിത്തത്തില്‍ എല്ലാ പരീക്ഷകളിലും മാമന്‍ തോറ്റിരുന്നു...
എന്നാല്‍,എല്ലാം വീണ്ടെടുത്ത്,ജീവിതത്തില്‍ മാമന്‍ ജയിച്ചു..
അത് വെറും ജയമല്ല.ആയിരം കണ്ണുകളൊന്നും നോക്കാന്‍ ഇല്ലെങ്കിലും,മൂന്നു കാതുകള്‍ ഒരു കൂരയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
അവരുടെ വയറുനിറക്കാന്‍ മാമന് കഴിയുന്നുണ്ട്.....
ഓരോ ദിവസവും മാമന്‍ എത്ര ദൂരങ്ങള്‍ നടക്കുന്നുണ്ട് എന്ന് അറിയില്ല.
എന്നാലും അത് ദൂ...രം തന്നേയാണ്..
ഭാര്യയുടെ പേര് സീഖ,മക്കള്‍ സനുജയും,സനോജും......
ലോട്ടറി പണിതുടങ്ങിയിട്ട് നാലു വര്‍ഷമായി.
ദിവസവും നാനൂറ് രൂപ കിട്ടുന്നുണ്ട്.നടത്തിന്റെ ബലത്തിലാണ് ഇവ മൊത്തവും...
ആ പണം കൊണ്ട് തന്റെ കുട്ടികള്‍ക്ക് നല്ല വിദ്യഭ്യാസം തന്നെ...കൊടുക്കുന്നു.
കുടുമ്പവും പോറ്റുന്നു..
മാമന് സ്വപ്നങ്ങളുണ്ട്,നിറയെ,അക്കാര്യത്തില്‍ മാന്‍ എല്ലാവരേയും പോലെയാണ്.
അവര്‍ സാധാരണക്കാരാണ്.....
അവരുടേത് സാധാരണ സ്വപ്നങ്ങളും...
ലോട്ടറി പണിയില്‍ കടംകൊടുക്കല്‍ പതിവാണ്..
എന്നാല്‍ ചില മനുഷ്യര്‍ തിരിച്ച് കൊടുക്കാറില്ലത്രേ...
അന്നൊരിക്കല്‍ കടം കൊടുത്തവരില്‍ നിന്ന് മാമന്‍ ചോദിക്കുകയായിരുന്നു.
യാചനയുടെ ഗന്ധമായിരുന്നു,അവിടം.
ജന്മിമാരെ പോലെ അവര്‍ മാമനെ തട്ടിമാറ്റി.
ഇനിയില്ലെന്ന് കണ്ണുരുട്ടി.
മാമന്‍ എന്തുചെയ്യും,കാരണം ശക്തിയില്ലാത്തവനല്ലെ....
ലോട്ടറി വിറ്റ് അതിന് സമ്മാനം ലഭിക്കുമ്പോള്‍ അതിന്റെ ഒരു പങ്ക് മാമനാണ്.
ഒരിക്കല്‍ ഒരു ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.
അതിന്റെ പത്ത് ശതമാനം ലഭിക്കുമെങ്കിലും കിട്ടിയത് 8000 രൂപ.
പുറത്ത് നിന്ന് ലോട്ടറിയെടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ....
മറ്റൊരു രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ പലപ്പോഴും കച്ചവടം നടക്കാതെ പോകാറുണ്ട.
അന്നത്തെ സങ്കടം വലുതുതന്നേയാണ്.
അവ തന്റെ കൈയ്യില്‍ ഉണ്ടാവും.അതൊക്കെ പണം കിട്ടാത്തതാണെങ്കില്‍ എല്ലാവരേയും പോലെ കീറി പുറത്ത് ഉപേക്ഷിക്കും.
ജീവിതത്തില്‍ ജീവനുള്ളതും ഇല്ലാത്തതും,നിറച്ചുമുണ്ട്.അവ മിന്നാത്തതാണെങ്കില്‍,ചവറാണെങ്കില്‍, ഇങ്ങനെതന്നെ....
എന്നിട്ട്, എപ്പഴെങ്കിലും അതിനെ തെരക്കി ഒരാളുവരും.
അയാള്‍ വലിയയാളാണെങ്കിലും, അയാളുടെ പ്രവര്‍ത്തികള്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല.
ആ അപരിചിതന്‍,എല്ലാവിടവും തിരക്കും,
അവസാനം അത് കൈയ്യില്‍ കിട്ടും.
അന്നത് എല്ലാ കണ്ണുകളിലും തിളങ്ങുന്നതായിരിക്കും.
അന്ന് എല്ലാവരും തോളിലേറ്റി തിളങ്ങന്നതാണെന്ന് പറഞ്ഞത് ഒരുപക്ഷെ കല്ലറകളില്‍മാത്രം കണ്ടേക്കാം...
കാരണം കരിയുന്ന ഇല ഒരിക്കല്‍ പച്ചയായിരുന്നു.
എന്നാല്‍ ആദ്യം തന്നെ കരിയുന്നത് ഒന്നുമില്ലതാനും.
അവിടമാണ് ജീവിതങ്ങള്‍ ഉപമകള്‍ക്കതീതമാകുന്നത്.അവ മണ്ണില്‍ നിന്ന് വളര്‍ന്ന് വിണ്ണിനേക്കാള്‍ ഉയരുന്നതും പുഷ്പിക്കുന്നതും,അവിടമാകെ നിറയുന്നതും, അതിനാല്‍ തന്നെ....

Comments

Vineeth M said…
ഇനിയും വരാം

Popular posts from this blog

2016 wikipedia indian conference, chandikhand