‎യാത്രാപുസ്തകം‬

ഇന്ന് രണ്ട് സന്തോഷ ദുഖങ്ങളുണ്ടായി...
ഒന്ന് ജനനവും,മറ്റൊന്ന് മരണവുമായിരുന്നു.
കാത്തിരുന്ന പോലെ തന്നെ,സ്ക്കുളിലെ ഒരു ഐ.ടി സമ്മേളനത്തിന് (എന്റെ സ്ക്കൂളല്ലാട്ടോ.....)ക്ലാസ്സ് എടുക്കാന്‍ വിക്കിമാമനായ മനോജ് മാമന്‍
വന്നു.
അന്ന് കണ്ടതിനേക്കാള്‍ ഒരു മാറ്റം കണ്ണുകളില്‍ എനിക്ക് തോന്നിയിരുന്നു.
എന്നാലും സ്ഥലത്തെത്താന്‍ കുറച്ച് വൈകി.
സംഗമത്തില്‍ പഴയ കൂട്ടുകാരേയും,കൂട്ടുകാരികളേയും കാണാന്‍ പറ്റി എന്നത് സന്തോഷം തന്നേയായിരുന്നു.
ആ സൗഹൃതം ഒന്ന് പുതുക്കിപണിതെന്ന് മാത്രം......
വിക്കി മാമന്‍ വരുന്ന വരെ, മാഷ് ശാസ്തരകണ്ടുപിടിത്തങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.
എല്ലാം പഴയതെന്ന് നടിക്കുന്ന പുതിയവ തന്നെ....
വിക്കിമാമന്‍ ചിരിച്ച് കൊണ്ട് ക്ലാസ്സ് തുടങ്ങി.
ഔപചാരികമായ ചടങ്ങ് വേണ്ടെന്ന് പറഞ്ഞാണ് തുടക്കം.....
ചെറിയ,എന്നേക്കാള്‍ ചെറിയ കുട്ടികളായതുകൊണ്ട്......ആദ്യം കണ്ണുകള്‍ക്ക് ആകാംഷ തുറക്കാനായില്ല.
പിന്നീട് പിന്നീട് ചോദ്യങ്ങള്‍ വന്നുതുടങ്ങി.
പിന്നെ കാത്തിരിപ്പ് നാവിലും.
തുടക്കമായതുകൊണ്ട് തന്നെ,പെട്ടെന്ന് പരിപാടി അവസാനിച്ചു....
പക്ഷെ പുതുതായി ആ ക്ലാസ്സ് തോന്നി.....
അവസാനം എന്റെ വീട്ടിലേക്കായിരുന്നു യാത്ര.....
എല്ലാവരോടും യാത്ര പറഞ്ഞു.
പിന്നെ ബസ്സിനായി കുറേ നേരം ബസ്റ്റോപ്പില്‍ കാത്തിരുന്നു.
അതിനിടക്ക് പ്രോഗ്രാമിങ്ങിനെ കുറിച്ചായിരുന്നു ചര്‍ച്ച....
പലതും മനസ്സിലായി.പലതും മറന്നും പോയി.....
വീട്ടിലേക്കുള്ള വഴിക്ക് എന്റെ സ്ക്കൂളുകാണിച്ചുകൊടുത്തു...
ഒരോ സ്ഥലത്തിന്റെ പേരും.
പോകുംവഴിയെല്ലാം,ഫോണില്‍ മാമന്‍ വഴികള്‍, പകര്‍ത്തുന്നുണ്ടായിരുന്നു.....
പേരും ഒപ്പം ചേര്‍ത്തു.
അങ്ങനെ പാടൂരെത്തി.
ഇനി നടക്കണം.പാടൂരെന്ന് പേരുകൊടുത്തു.
അതിന്റെ ചിഹ്നമായി പെട്ടികടക്കടനടത്തുന്ന മുത്തുവലിയച്ചന്റെ ഫോട്ടോയുംകൊടുത്തു...
നടന്നുതുടങ്ങി.
വഴിയോരങ്ങളിലെല്ലാം,ഒരോ ഫോട്ടോവീതം,മണ്ണിന് വച്ച് കൊടുത്തു....
കിളികളും ഒപ്പം പറക്കുന്നുണ്ടായിരുന്നു.
മഴ നാണിച്ച് ആകാശത്തില്‍ മാത്രം.പിന്നെ എവിടെന്നോ ദൈര്യം കൈപിടിച്ച് ഒരൊറ്റചാട്ടം.
മഴ കനക്കനെയായിരുന്നു.
അരികിലെ ഒരു വീടായിരുന്നു അപ്പോഴത്തെ ആശ്രയം...
അവിടെനിന്നും വീണ്ടും...... ചര്‍ച്ചതുടങ്ങി.....
പിന്നീട് ആകാശം നോക്കിയപ്പോള്‍ തെളിഞ്ഞ ഇടം....മഴ തോര്‍ന്നിരിക്കുന്നു....
വീണ്ടും നടന്നുതുടങ്ങി.....
മാമന് കാണാന്‍ പറ്റിയത് ''ആയിഷൂനെ''(മറന്നില്ലല്ലോ....വീട്ടിലെ ഒരാട്) മാത്രം....
വീട്ടിലെത്തിയതും,ചോറുണ്ടു....
മീനായിരുന്നു കൂട്ടാന്‍,വറുത്തത് തന്നെ....
പിന്നെ ഒരോ കാഴ്ചകള്‍ വീട്ടിലിരുന്ന് തന്നെ കണ്ടു.
വീട്ടിലിരിപ്പ്,പെട്ടെന്ന് തന്നെ കഴിഞ്ഞു.
തിരിച്ച് ഞാനാണ് കൊണ്ടാക്കിയത്.
വീണ്ടും വഴിയോരങ്ങളില്‍ നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു.
പിന്നെ ഒരു ''പാടം''-ത്തിന്റെ വക്കിലെത്തി.
തല ചുറ്റിവീഴും ഉയരത്തില്‍ നിന്ന കറുത്ത കരിമ്പനയും,
വൈകുന്നേരങ്ങളില്‍ ഒന്നൂഞ്ഞാലാടാന്‍ വലിയച്ചന്മാര്‍ പോകുന്ന ''കള്ള് ഷാപ്പിനേയും'',
കറ്റ് കൊയ്യാന്‍ കാത്തിരിക്കുന്ന കതിരുകളേയും,
പിന്നെ മാരിവില്ലിനേയും,ആയിരുന്നു പ്രധാന വിഭവമായി ചിത്രമെടുക്കുന്നതില്‍ ചേര്‍ത്തത്......
അപ്പോള്‍ അവിടം വിക്കിമാമന്റേയും എന്റേയും വലിയ സൗഹൃതത്തിന്റെ....
ജനനമായിരുന്നു.
വീണ്ടും കാണാമെന്ന് പറഞ്ഞ് മാമന്‍ വീട്ടിലേക്ക് യാത്രയായി...
ഞാന്‍ എന്റെ വീട്ടിലേക്കും...
എല്ലാവരും ചോദിച്ചു,ക്യാമറാമാമനെകുറിച്ച്.....
ചിരിച്ച് എന്റെ മറുപടിയും....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand