പ്രഭാതം പോലെ തന്നെ ഞാന്‍ മുഖ പുസ്തകം (face book) തുറന്നു.
നീല നിറമുള്ള കള്ളികള്‍ എന്നെ വരവേല്‍ക്കാന്‍ പൂക്കളൊരുക്കി.
ആദ്യം തന്നെ അതില്‍ തെളിഞ്ഞ് വന്നത്,ഫഹദ്ഫാസിലിന്റേയും നസ്രിയയുടേയും കല്ല്യാണ ഫോട്ടോയായിരുന്നു....
അതിനു പിറകെ അരലക്ഷത്തോളം പേരുടെ ഇഷ്ടവും.
പത്രത്തിലും അതൊക്കെ നിറഞ്ഞുനിന്നിരുന്നു.
അതില്‍ പ്രതേകം എഴുതിയത് ''ആരാധകര്‍ക്ക് പ്രവേശനമില്ലാ'' എന്നാണ്.
മുഖ പുസ്കത്തിലെ താളുകള്‍ മറിക്കാനിരിക്കെ ഒന്ന് തോന്നി.
ഒരു പഴയ ഓര്‍മ.
കല്ല്യാണ ഓര്‍മതന്നെ...
റീമ കല്ലിങ്കലിന്റെ കല്ല്യാണം.
ആ കല്ല്യാണത്തിന് നിറമുള്ള ചങ്ങലകളൊന്നുമുണ്ടായിരുന്നില്ല.
എന്നാല്‍ പ്രധാനപ്പെട്ട ഒന്ന്,ആ കല്ല്യാണത്തിന് ഉണ്ടാവാന്‍ സാധ്യതയുള്ള ചിലവുമുഴുവനും പാവപ്പെട്ടവര്‍ക്ക് നല്‍കിയില്ലേ...
കല്ല്യാണം നടക്കുന്നത് അപ്പോഴാണ്.
മുഖ പുസ്തകത്തില്‍ പുറകില്‍ ഒരു ക്ലിക്കില്‍ ഒതുങ്ങുന്ന ഇഷ്ടങ്ങളാണെങ്കില്‍,
ഇവിടെ,പുറകില്‍,
മനസ്സുകൊണ്ടുള്ള സ്നേഹത്തിന്റെ,എന്നും വാടാതിരിക്കുന്ന,
കരിമുല്ല പൂക്കളായ ഇഷ്ടങ്ങളായിരിക്കാം......
അതാണ് കല്ല്യാണം......
അതാണ് ഒരു മനുഷ്യന്‍....
പിന്നെ,
അതാണ്, എവിടെനിന്നോ വിടരുന്ന കുറേ നിശബ്ദ വാക്കിലെ നന്ദി പറയല്‍.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand