പതിവുപോലെ, യുറേക്കാ എന്നുവിളിച്ച് യുറീക്കയെത്തി.
ഇപ്രാവിശ്യം കണ്ടെത്തലുകള്‍ മാത്രമല്ല, ഒരുഓര്‍മപ്പെടുത്തല്‍ കൂടി അവിടെയുണ്ടായിരുന്നു.
വിനോദ് കുമാര്‍ Vinod Alachery Kannurഎന്ന മാഷിന്റെ ഒരു കഥയാണത്.
ശരിക്കും നടന്ന കഥ....
ഒരിക്കല്‍ ഒരിടത്ത് അനന്ദുവും, അക്ഷരയും ജനിച്ചു.
പക്ഷെ എയ്ഡ്സ് ബാധിതരായ അച്ഛനമ്മമാരുടെ മക്കളെന്ന നിലയില്‍ അവരെ ആരും അടുപ്പിച്ചിരുന്നില്ല.
അച്ഛന്‍ സങ്കടങ്ങള്‍ താങ്ങാനാവാതെ മരിച്ചു, അമ്മ എല്ലാവരുടേയും കുറ്റപ്പെടുത്തലില്‍ തളര്‍ന്നുപോയി.
പക്ഷെ ആ അമ്മ തന്റെ കുട്ടികള്‍ക്കായി പോരാടുകയും ചെയ്തു.
അനന്ദുവും അക്ഷരയും അങ്ങനെ സ്ക്കൂളിലേക്ക് പോകുന്നതിനിടയ്ക്കാണ് മറ്റുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഇവര്‍ പഠിക്കുന്ന സ്ക്കൂളിലേക്ക് ഞങ്ങടെകുട്ടികളെ ഞങ്ങള്‍ വിടില്ല എന്ന് പറയാനിടയായത്.
സ്ക്കൂളും, അനന്ദുവും, അക്ഷരയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.
സ്ക്കൂളവരെ പുറത്താക്കി.
പക്ഷെ അവരുടെ അമ്മ തളര്‍ന്നെങ്കിലും ശക്തമായി പ്രതിരോധിച്ചു.
അങ്ങനെയവര്‍ക്ക് സ്ക്കൂളിന്റെ മുറ്റത്തായി പ്രതേകം, ഒരു ക്ലാസ്സ്മുറിവന്നു, കക്കൂസ് വന്നു,
പിന്നെ ഒരു മാഷും.
ആ മാഷുതന്നെയാണ് കഥ പറയുന്ന നമ്മുടെ വിനോദ് കുമര്‍ മാഷ്....
അദ്ദേഹം അവരെ പഠിപ്പിച്ചു....
പക്ഷെ ആ ഇരുട്ടറയില്‍നിന്ന് അവര്‍ക്ക് പുറത്തിറങ്ങാന്‍ അഞ്ചുമാസം വേണ്ടിവന്നു.
പ്രതേകം മാഷും, ക്ലാസ്സും , കക്കൂസിനോടൊപ്പം തന്നെ അവരോടൊപ്പം ഇരുന്ന് കളിക്കാനും, 
പഠിക്കാനും രണ്ട് കൂഞ്ഞുകൂട്ടുകാരും വന്നു.
അവര്‍ ആ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു.
അതുലും, അജലും.
അന്നുമുതല്‍ അവരൊരുമിച്ചാണ് ഭക്ഷണം കഴിച്ചത്, പഠിച്ചത് ,ഉയര്‍ന്നത്.
അതുലും, അജലും അവരെ കൈകോര്‍ത്ത് പിടിച്ചു, അതിന് ശക്തികൂട്ടിക്കൊണ്ട്, പലഇടങ്ങളില്‍ നിന്നും, പരിഷത്തിന്റേയും, സാമൂഹ്യപ്രവര്‍ത്തകരുടേയും, ശബ്ദങ്ങള്‍ ഉയര്‍ന്നു.
മെല്ലെ,മെല്ലെ വിവേചനത്തിന്റെ ചങ്ങലകെട്ടുകള്‍ പിടിവിട്ടു.
ഇന്ന് അനന്ദു +2 വിലെത്തി, അക്ഷര ഡിഗ്രിയിലും......
കാലവും, മാഷും, രണ്ട് കുഞ്ഞു കൂട്ടുകാരും നമ്മെ പഠിപ്പിച്ചത്, 


വിവേചനത്തിന്റെ മാറാലകള്‍ തുടച്ചുമാറ്റാനാണ്.
അന്നുമുതല്‍ ഒരു കുട്ടിയും, എയ്ഡ്സ് ബാധിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടിട്ടില്ലാത്രേ....
"നമുക്ക് സമരം ചെയ്യാം.....
സ്ക്കൂളിന് അവധി പ്രഖ്യാപിക്കാനല്ല,
സ്ക്കൂള്‍ എല്ലാവര്‍ക്കുമായി തുറക്കാനായി........"

Comments

Popular posts from this blog

2016 wikipedia indian conference, chandikhand