എന്താണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല

വ്യത്യസ്തവും എന്നാല്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുമായ ഇടങ്ങളോട് മസ്റ്റഡോണിനെ സാമ്യപ്പെടുത്താമെന്ന് കരുതുന്നു. വ്യക്തി കേന്ദ്രീകൃതമായ സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം സ്വതന്ത്ര മാധ്യമങ്ങളുടെ ആവശ്യകതകൂടിയാണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല. നാസിയെ സല്യൂട്ട് ചെയ്യാതിരുന്ന ആഗസ്റ്റ് ലാന്‍ഡ്മെസ്സറിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്ന സുപ്രീംകോടതി വക്കീലായ ഹെഡ്ഗെയുെട ട്വിറ്റര്‍ ബാന്‍ അത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളുടെ അഭിപ്രായ സംപ്രേക്ഷണങ്ങളിലെ അടിച്ചമര്‍ത്തലും, അടിച്ചേല്‍പ്പിക്കലുമായി തോന്നുന്നു.
മസ്റ്റഡോണ്‍ വ്യക്തികേന്ദ്രീകൃതമല്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സെര്‍വറുകളുടെ നെറ്റ്വര്‍ക്ക് ആണിത്. മസ്റ്റഡോണിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ നിലവിലുള്ള ഏത് സര്‍വറിലും അംഗത്വമെടുക്കാം. ഈ സര്‍വറുകളെ ഇന്‍സ്റ്റന്‍സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ ഇന്‍സ്റ്റന്‍സിലും അത് നിര്‍മ്മിച്ച വ്യക്തിയുടെ നിയമങ്ങളായിരിക്കും. നമ്മുടെ ആശയങ്ങളോട് സാമ്യമുള്ളവയിലേക്ക് പോകാനുള്ള സ്വാതന്ത്യമാണ് ഈ ഇടങ്ങളുടെ പ്രത്യേകത. ഏത് ഇന്‍സ്റ്റന്‍സും നമ്മുടെ ആശയങ്ങളോട് ചേര്‍ന്നുപോകുന്നില്ലെങ്കില്‍ സ്വന്തമായി ഒരു സെര്‍വര്‍ അല്ലെങ്കില്‍ ഒരു ഇന്‍സ്റ്റന്‍സ് മസ്റ്റഡോണില്‍ നമുക്കുതന്നെ നിര്‍മ്മിക്കാം. വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന സമൂഹങ്ങളാകുന്ന ഇന്‍സ്റ്റന്‍സുകള്‍, ആ ഒരു സമൂഹത്തില്‍ നിന്ന് നമ്മളിലേക്കും എന്നാല്‍ ബന്ധപ്പെട്ട്കിടക്കുന്ന മറ്റ് സമൂഹങ്ങളിലേക്കും വീക്ഷിക്കാം.
നിലവിലുള്ള മുന്‍നിരയിലെ സാമൂഹ്യമാധ്യമങ്ങള്‍ തരാത്ത പ്രത്യേകതകളാണിത്, അതുപോലെ കാഴ്ചയില്‍ ട്വിറ്ററിനോട് സാമ്യം പുലര്‍ത്തുന്നതുമാണ്. ട്വിറ്ററിലെ ട്വീറ്റുകള്‍ പോലെ ഇവിടെ സന്ദേശങ്ങളെ ടൂട്ടുകള്‍ എന്നാണ് വിളിക്കുന്നത്. വാക്കുകളുടെ പരിധി 500 ആണ്.

ഞാനും മസ്റ്റഡോണില്‍ അംഗത്വമെടുത്തു. aana.site എന്ന മലയാളികളുടെ ഇന്‍സ്റ്റന്‍സില്‍ ആണ് ചേര്‍ന്നിട്ടുള്ളത്.
abijithka@aana.site എന്ന് പേര്.
abijithka@chowchow.social എന്നതിലും കാണാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം.
https://www.youtube.com/watch?v=RJOfoj97_Sc

Comments

Popular posts from this blog

2016 wikipedia indian conference, chandikhand