സ്വപ്നങ്ങളാണ് ഹാലൂസിനേഷന്‍,
ചിലര്‍ എഞ്ചിനീയറാകുന്നതിനെകുറിച്ച് ഹാലൂസിനേഷൻ നടത്തുന്നു.
മറ്റുചിലര്‍ പൈലറ്റാകാനും.
നമ്മളാണ് ദൈവത്തെ ഉണ്ടാക്കിയത്.
നമ്മൂടെ നിര്‍മ്മാതാക്കള്‍ക്കുവേണ്ടി നാം നിര്‍മ്മിക്കുന്നു, അതൊക്കെ ഹാലൂസിനേഷന്‍ തന്നെ.
അപ്പോള്‍ ഒന്നും തന്നെ സത്യമല്ല,
എപ്പോഴാണ് നമുക്ക് ഹാലൂസിനേഷനെവിട്ട് യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നുവരുവാന്‍ കഴിയുക.
അതിനൊരേയൊരു വഴി മരണം മാത്രമാണ്.
ഹാലൂസിനേഷൻ ചെയ്യുന്നു എന്ന് നമുക്കറിയാം, പക്ഷെ അതില്‍ നിന്നും രക്ഷപ്പെടാനാകില്ല.
ചുറ്റുപാടിനെകുറിച്ചറിയുന്നത് മൊത്തം ഒന്നും സത്യമല്ല, അവയൊക്കെ നമ്മുടെ ചിന്തകളും, നിര്‍മ്മാണങ്ങളുമാണ്.
നിങ്ങള്‍ക്കാവശ്യമായതൊക്കെ നിര്‍മ്മിക്കൂ,
അതിനുള്ള ശക്തി നിങ്ങള്‍ക്കുണ്ട്,
നിങ്ങളുടെ വെളുത്ത, ശൂന്യമായ കാന്‍വാസില്‍ എല്ലാം എഴുതാം, വരക്കാം.
ചിലപ്പോള്‍ അത് ചെയ്യാന്‍ അറിയില്ലായിരിക്കാം, ചിലപ്പോള്‍ പരിശീലനത്തിലൂടെ ബുദ്ധനോ, ക്രിഷ്ണനോ ആകാം.
പക്ഷെ നാമവരെ ദൈവങ്ങളെന്നാണ് വിളിക്കുന്നത്.
കലാകാരന്മാരും ദൈവങ്ങള്‍തന്നെ.
ആ ദൈവങ്ങള്‍ മനുഷ്യരായിരുന്നു.
ഹാലൂസിനേഷന്‍ ചെയ്യുന്നവര്‍, പക്ഷെ സത്യത്തെക്കുറിച്ചറിയുന്നവരും....
നമ്മുടെ ചിന്തയോ, ആഗ്രങ്ങളോ ആണ് ഹാലൂസിനേഷന്‍ എന്ന ചില്ലുകണ്ണാടിയില്‍ പ്രതിഫലിക്കുക.
അത് നമ്മുടെ പ്രവര്‍ത്തിയിലും കാണാം,
സമ്പന്നനാകണമെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തിയും സമ്പന്നപൂരിതമാകണം.
പ്രശസ്തനാകണമെങ്കില്‍ തന്നെ പ്രശസ്ഥനാക്കുന്ന കാര്യങ്ങള്‍ ചെയ്യുക.
നിങ്ങള്‍ക്കെന്താണോ വേണ്ടത്, അതിനെക്കുറിച്ച് യാഥാര്‍ത്ഥ്യത്തില്‍ ഹാലൂസിനേഷന്‍ ചെയ്യൂ.
അങ്ങനെ അവസാനം അതൊന്നും അന്ത്യത്തിലേക്ക് നീങ്ങില്ല.
പക്ഷെ നിങ്ങളുടെ അവസാനം വരെ മറ്റുള്ളവര്‍ക്കായ് ഹാലൂസിനേഷന്‍ ചെയ്യൂ......
കടപ്പാട് ഹിന്ദു

Comments

Popular posts from this blog