ഇന്ന് രാവിലെയായിരുന്നു തിരക്കിട്ട് ഉണ്ണിക്കുട്ടനും, കൂട്ടുകാരും എത്തിയത്.
പത്തിന്റെ റിസല്‍ട്ട് നോക്കാനായിരുന്നു.
എല്ലാരുടേയും, കണ്ണുകളൊക്കെ ഉരുണ്ടുരുണ്ട് സ്ക്രീനിലോട്ട്.
സൈറ്റ് കറങ്ങാന്‍ തുടങ്ങീട്ടേയൊള്ളു....
ക്ഷമകെട്ട് എല്ലാരും തലങ്ങും വെലങ്ങും നടപ്പായി.
ഹാ...
അങ്ങനെ റിസല്‍റ്റെത്തി.
ഓരോരുത്തരുടേയായി.....
ചിലമുഖങ്ങള്‍ക്ക് മാര്‍ക്ക് താങ്ങാനായില്ല.
മറ്റും ചിലരുടേത് നിരാശയോടെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.
പത്താം ക്ലാസ്സ് പരീക്ഷയൊക്കെ ഇങ്ങനെയാ....
എല്ലാ പ്രാവിശ്യവും കുറേ ഫുള്‍ഏപ്ലസ്സുകാര്‍ സമ്മാനവേദികളില്‍ ഇരിക്കുന്നുണ്ടാവും.
അവരുടെ വിജയത്തിന്റെ ആരവങ്ങള്‍ക്ക് കൈയ്യടിക്കാനുള്ളത് പത്തിലെ തോറ്റവരായിരുന്നു.
ഉയര്‍ന്നുനില്‍ക്കുന്ന മാളികകളുടേയെല്ലാം കരുത്ത് താഴെ കിടക്കുന്ന മണ്ണുതന്നെയാണ്.
ചുരുക്കത്തില്‍ തോറ്റവരുടെ ലോകം.
ഇപ്പോളെഴുതുന്നത് അവര്‍ക്ക് വേണ്ടിയാണ്.
കുറ്റപ്പെടുത്തലുകളേറ്റുവാങ്ങി, താഴ്ത്തിക്കെട്ടുകളില്‍ കഴുത്ത് ഞ്ഞെരിയുന്നവര്‍ക്കായി.
തോറ്റവര്‍ക്ക് ആശംസകള്‍.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand