Kp Aravindanwrites
അങ്ങനെ യുറീക്കയും ഡിജിറ്റലായി 😌.
യുറീക്കയുടെ ഓൺലൈൻ പതിപ്പ് തയ്യാറായികഴിഞ്ഞു..
യുറീക്കാകൂട്ടുകാരൻ അഭിജിത്താണ് കണ്ണൂരിൽ നടന്ന പരിഷത്ത് വാർഷികത്തിൽവെച്ച് ഓൺലൈൻ പതിപ്പ് പ്രകാശിപ്പിച്ചത്.
യുറീക്കാമാമൻ സി.എം. മുരളീധരന്റെയും ഐ.ആർ.ടി.സി യിലെ അനസിന്റെയും ശ്രമ ഫലമായാണ് യുറീക്ക ഓൺലൈനിലെത്തുന്നത്.
നാളിതുവരെയുള്ള മുഴുവൻ യുറീക്കകളും ഡിജിറ്റൈസ് ചെയ്യണമെന്ന് വിശ്വപ്രഭ മുന്നോട്ട് വെച്ച ആശയവും അതിനെ തുടർന്നുള്ള ഓൺലൈൻ ചർച്ചകളുമാണ് ഈ സംരംഭത്തിന്റെ പ്രചോദനം.
യുറീക്ക പ്രസിദ്ധീകരിക്കുന്ന മാസത്തിന് തൊട്ടുമുന്നേ മാസം മുതൽ പുറകിലോട്ട് എന്ന ക്രമത്തിലാണ് ഇപ്പോൾ ഓൺലൈൻ പ്രസാധനം നടത്തിവരുന്നത്. 2017 - ഫെബ്രുവരി മുതൽ 2011 വരെയുള്ള യുറീക്കകൾ ഇങ്ങനെ ഓൺലൈൻ വായനയ്ക് ലഭ്യമാണ്.
ഡിജിറ്റൈസേഷന് ആവശ്യമായ കമ്പ്യൂട്ടറും ക്യാമറയും സംഭാവന ചെയ്തത് ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി ആണ്.
പ്രത്യേകമായി റിസർവ്വ് ചെയ്ത കണ്ടന്റ് ഒഴിച്ചാൽ ഓൺലൈൻ യുറീക്കയിലെ ഏതാണ്ടെല്ലാ ഉള്ളടക്കവും ക്രിയേറ്റീവ് കോമൺസ് എന്ന പകർപ്പ് ഉപേക്ഷയിലാണ്.
ഓൺലൈൻ യുറീക്ക താഴെയുള്ള ലിങ്ക് അമർത്തി വായിക്കുക...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand