ബംഗാളിലെ ദേശീയപാതയുടെ വികസനത്തിനായി ഏകദേശം നാലായിരത്തോളം മരങ്ങളാണ് മുറിച്ചുമാറ്റാന്‍ ഉത്തരവ് വന്നിരിക്കുന്നത്.
ഓരോ മരവും, കാലങ്ങളുടെ പുഞ്ചിരി താങ്ങുന്നവ.
ആ ഓരോ മരവും മുറിച്ചു മാറ്റപ്പെടുന്നതോടെ ദേശീയ പാതക്ക് നീളവും, വീതിയുംകൂടും.
തിരക്കൊക്കെ കുറയും.
ഒപ്പം തണലും.
അതിന്റെ ഭാഗമായി ഓരോ മരത്തേയും, ആലിംഗനം ചെയ്തുകൊണ്ടാണ് രാജ്യദ്രോഹികളെല്ലാവരും ദേശീയ പാതക്ക് എതിരിടുന്നത്.
സത്യത്തില്‍ ആരാണ് രാജ്യ സ്നേഹി എന്നറിയില്ല.
എന്നിരുന്നാലും ഓരോ മരത്തേയും, മാറോടണച്ചുകൊണ്ട് നമുക്കും, അല്പമെങ്കിലും ഭൂമിയെ ബാക്കിനിര്‍ത്താം.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand