വൈകുന്നേരം മൂന്ന് മണിക്കുതന്നെ കുഞ്ഞു സ്ക്കൂളിന്റെ മണിനാദം മുഴങ്ങും.
എന്തെന്നില്ലാതെ എല്ലാവരും ബാഗും തൂക്കി ഗ്രാമത്തിലേക്കോടും.
ഓരോരുത്തരുടേയും വീടെത്തിചേരുക ഗ്രാമത്തിന്റെ വഴിയിലൂടെയാണ്.
ചുറ്റും കുറേ പട്ടരുടെ വീടുകള്‍ നിറഞ്ഞ ആ വഴിക്കും പേര് ഗ്രാമം എന്നായിരുന്നു.
ഞാനും ഏട്ടനും ആദ്യമൊക്കെ അമ്മമ്മേടെ വീട്ടിലേക്കാണ് സ്ക്കൂള്‍ വിട്ടതും പോകാറ്.
പിന്നാലെ സിനു ചേച്ചിയുണ്ടാകും.
ചേച്ചിയും അന്ന് അവിടത്തന്നെയായിരുന്നു പഠിച്ചിരുന്നത്.
ഞങ്ങളുടെ കൈകള്‍ മുറുക്കെ പിടിച്ച്, രണ്ട് തോളിലും ബാഗുമേന്തി, മെല്ലെ, മെല്ലെ വേഗത്തില്‍ വീട്ടിലെത്തിച്ചിരുന്നത് ചേച്ചിയായിരുന്നു.
വൈകുന്നേരമാവുമ്പോള്‍ വീട്ടിലേക്ക് കൂട്ടാന്‍ അച്ഛന്‍ വരും.
ചില വെള്ളിയാഴ്ചകളില്‍ ഞങ്ങള്‍ അമ്മമ്മേടെ വീട്ടില്‍ തന്നെ കിടക്കും.
അങ്ങനെ ഓരോ നാളുകളുടേയും ഭാരമേന്തി ഞങ്ങടെ ചേച്ചി പിന്നാലെയുണ്ടാകും.
കുറച്ച് കാലത്തോളം ചേച്ചി സംസാരിച്ചിട്ടില്ല.
നിശബ്ദതയോടെ എന്നും കൈപിടിച്ചുയര്‍ത്തിയെന്നുമാത്രം.
ആദ്യമായി കുഞ്ഞു സ്ക്കൂളിന്റെ നേഴ്സറിയിലേക്ക് വരുമ്പോഴും, ചുറ്റും ഉരുണ്ടുകൊണ്ടിരിക്കുന്ന മനസ്സുകളില്‍
പരിചയമുണ്ടായിരുന്നത് സിനു ചേച്ചീടെയായിരുന്നു.
ഇടയ്ക്ക് വീണ്ടുമടിക്കുന്ന മണിനാദത്തില്‍ ജനാലക്കരികെ ചേച്ചിക്കായി കാത്തിരിക്കും.
ഓരോ പ്രാവശ്യവും ചേച്ചീടെ കൈയ്യില്‍ മധുരിക്കുന്ന എന്തോ ഒന്നുണ്ടാവും.
ഇപ്പോഴും ബാക്കിനില്‍ക്കുന്ന ഓര്‍മകളുടെ മധുരം.
കാലം കുറച്ചൊക്കെ മുന്‍പോട്ട് പോയി.
നാളെ എന്റെ സിനു ചേച്ചീടെ വിവാഹമാണ്.
ഒരുപാട് ബാഹ്യതലങ്ങളില്‍ നിന്നും മറ്റൊരിടത്തേക്ക് ചേക്കേറുന്ന ഒരു ദിനം.
ചേച്ചി മറ്റൊരു വീട്ടിലേക്കാണ് പോകുന്നത്.
ഒരുപാട് ഓര്‍മകള്‍ തന്ന്,
വൈകുന്നേരങ്ങളെ പ്രഭാതമാക്കി തീര്‍ത്ത വളപൊട്ടുകള്‍.
എന്റെ ചേച്ചിക്ക് എല്ലാ ആശംസകളും...............
#‎ജീവിതം‬ #‎ഓര്‬‍മ്മ

Comments

Popular posts from this blog

2016 wikipedia indian conference, chandikhand