ഗുണ്ടല്‍പേട്ട് താലൂക്കിലെ കമരഹല്ലി ഗ്രാമത്തിലെ പതിനൊന്നുകാരിയായ സുചിത്രയെക്കുറിച്ചായിരുന്നു ഇന്ന് വായിച്ചത്.
കമരഹല്ലിയിലെ 300 വീടുകളില്‍ 80 വീടുകളില്‍ മാത്രമേ മൂത്രപ്പുരകളുണ്ടായിരുന്നുള്ളൂ.
അതുകൊണ്ടുതന്നെ സുചിത്ര അസംബ്ലിയില്‍ വച്ച് തന്റെ കൂട്ടുകാരിലേക്ക് മൂത്രപുരയുടെ ആവശ്യകതയുടെ ബോധവല്‍കരണം നടത്തി.
തന്റെ വീട്ടിലും മൂത്ര പുരയില്ലെങ്കില്‍ സ്ക്കൂളിലേക്ക് പോകില്ല എന്ന കുട്ടികള്‍ തീരുമാനിക്കുകയും ചെയ്തു.
പക്ഷെ വരള്‍ച്ചയും, പട്ടിണിയുമൊക്കെ അവരെ ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയായിരുന്നു.
വിശപ്പിനേക്കാള്‍ വലുതല്ലായിരുന്നു മൂത്രപ്പുരകള്‍.
പക്ഷെ
സ്ക്കൂളിന്റെ സഹായത്തോടെ അവരെല്ലാവരും ചേര്‍ന്ന് വീഥികള്‍ തോറും ഒരു റാലി നടത്തി.
രണ്ട് മാസങ്ങളുടെ പ്രവര്‍ത്തനം ഫലമായി ഇന്ന് കമരഹല്ലിയിലെല 300 ഓളം വീടുകളില്‍ മൂത്രപ്പുരകള്‍ ഉണ്ട്.
നാളെ പരീക്ഷയാണ്.
പരീക്ഷണത്തിനൊക്കെയായി ഒരു പരീക്ഷണം.
പക്ഷെ ഇന്ത്യയുടെ അടച്ചിട്ട കൂരകളില്‍ ഇന്നും മൂത്രപ്പുരകളില്ല.
ഒരു പതിനൊന്നുകാരി ലോകത്തിനോട് ഇന്ന് കാണിക്കുന്നത് പ്രതീക്ഷയുടേയും,
ഉയരങ്ങള്‍ക്കൊപ്പം,കൂടെ കൈപിടിക്കേണ്ടവരുടേയും, മുഖങ്ങളാണ്.
ഒരു നാടിന്റേതന്നെ ശാക്തീകരണത്തിനായുള്ള ഒരു വലിയ തുടക്കം

Comments

Popular posts from this blog

2016 wikipedia indian conference, chandikhand