''ഒരു സിനിമാക്കാരന്‍'' എന്ന സിനിമ കണ്ടു.
നായകമുഖങ്ങളോ, നായകത്വങ്ങളുടെ അസാമാന്യതകളോ ഒന്നും ഇല്ലാതെ തന്നെയുള്ള ഒരു കുടുംബ ചിത്രമായി സിനിമാക്കാരനെ തോന്നി. പ്രണയവും, ഹാസ്യവും, അതിലേറെ പ്രതീക്ഷിക്കാത്ത രീതിയിലെ ഒരു ക്രൈം ത്രില്ലറായി സിനിമ വന്നു ഭവിക്കുന്നു.
ഒന്നാം ഭാഗം കുഞ്ഞു തമാശകളോടെയുള്ള ആല്‍ബിയുടേയും, സൈറയുടേയും, കുടുംബജിവിതത്തെപറ്റിയാണ്.
നിലനില്‍പ്പിനായി പൊരുതുന്ന ഒരു സാധാരണക്കാരനാണ് ആല്‍ബി.
സിനിമാക്കാരന്‍ എന്ന പേരില്‍ പ്രതിഫലിക്കുന്ന ഒരു സിനിമാക്കാരനാകാനുള്ള പ്രതീക്ഷയല്ലിത്.
പക്ഷെ ഒരു സിനിമാക്കാരന്റെ തന്നെ സംഘട്ടനങ്ങളാണ്.
ജീവിതത്തിലേക്കുള്ള പൊരുതലുകളാണ്.
രണ്ടാം ഭാഗം മറ്റൊരു മാനത്തിലാണ് കഥ നടക്കുന്നത്.
കാലത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിസ്സഹയനാകുന്ന സാധാരണക്കാരന്‍ ആണ് ഇവിടത്തെ നായകന്‍.
പക്ഷെ ചോരതിളപ്പിക്കുന്ന നീളന്‍ വാക്കുകളും, കണ്ണാടികളുമില്ലാത്തൊരു നായകന്‍.
മാറിമറിയുന്ന കഥ തുടങ്ങുന്നത് ഇവിടെവച്ചാണ്.
മരണവും, ചോരയും.
വിഷവും, പിന്നെ മണ്‍വെട്ടിയും.
സസ്പെന്‍സുകള്‍ ഇടക്കിടയ്ക്ക് മുന്‍പോട്ട് ചാടി വരുന്നു.
കുറ്റങ്ങളുടെ ഇരുണ്ടത.
അതുകൊണ്ടുതന്നെ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളെ, ഹാസ്യവും, ക്രൈമും, ജീവിതവുമായി കൂട്ടിയിണക്കാന്‍ ലിയോ തദേവൂസിന് കഴിഞ്ഞിട്ടുണ്ട്.
പരസ്പര സമിശ്രണത്തിലൂടെ അങ്ങനെ കാഴ്ചക്കാരെ തൃപ്തിപ്പെടുത്തുന്ന ഒന്നായി മാറുന്നു, സിനിമാക്കാരന്‍.
വിധി എന്തിനെയൊക്കെയോ കാത്തിരിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് സിനിമ.
അതിലേറെ എപ്പോഴും, കാത്തിരിപ്പിക്കുന്ന ഒന്നും.............
ഒരു സിനിമാക്കാരന്‍ അങ്ങനെയൊന്നാണ്.............

Comments

Popular posts from this blog

2016 wikipedia indian conference, chandikhand