ഇന്ത്യയുടെ പ്രായംകുറഞ്ഞ എഴുത്തുകാരനാണ് ആസാമിലെ അയന്‍ ഗോഗോയ് ഗോഹെയിന്‍.
തന്റെ മൂന്നാം പിറന്നനാളിനുശേഷവും സംസാരിക്കാന്‍ കഴിയാതിരുന്ന അയന്‍ എന്നാല്‍ തന്റെ നാലാം വയസ്സില്‍ ഒരു എഴുത്തുകാരനാണ്. (എന്റെ ചേച്ചി ഷിനുവും നാല് വയസ്സ്‍വരെ സംസാരിച്ചിട്ടില്ല.)
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അയനിനെ ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരനായി അംഗീകരിച്ചു,
അയന്‍ ഇതുവരെ എഴുതിയിട്ടില്ല, എന്നാല്‍ തന്റെ ദിനചര്യകളെ ശബ്ദരൂപത്തില്‍ ശേഖരിക്കുകയായിരുന്നു. മൂന്നാം വയസ്സ് കഴിയുന്നതുവരെ സംസാരിക്കാന്‍ കഴിയാതിരുന്ന അയന്‍ ഒന്നാം വയസ്സില്‍ തന്നെ ചിത്രം വര ആരംഭിച്ചിരുന്നു, അതിനുശേഷം വളരെപെട്ടെന്നുതന്നെ അയന്‍ വളരെഭംഗിയായി സംസാരിക്കാന്‍ തുടങ്ങി.
വീട്ടില്‍ എല്ലാവരും ആസാമീസ് ആണ് സംസാരിക്കുക, എന്നിരുന്നാലും തന്റെ ജാപ്പനീസ് കാര്‍ട്ടൂണുകളില്‍ നിന്ന് ഇംഗ്ലീഷും അയന്‍ പഠിച്ചെടുത്തു.
എണ്‍പത് പേജടങ്ങുന്ന പുസ്തകത്തില്‍‍ മുപ്പതോളം ചെറുകഥകളും, അയന്‍ വരച്ച ചിത്രങ്ങളുമുണ്ട്.

കുഞ്ഞെഴുത്തുകാരന് ആശംസകള്‍.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand