‪#‎യുറീക്ക‬ ‪#‎വര‬
പരീക്ഷ അടുത്തെത്തി,
പുറത്ത് നോക്കിയപ്പോള്‍ യുറീക്കയും അടുത്തെത്തിയിരുന്നു.
പടിയിലാണ് കിടപ്പ്.
ആദ്യം തന്നെ തുറന്നത് അവസാനപേജായിരുന്നു.
നോക്കുമ്പം യുറീക്ക കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.
സ്ഥലമില്ലാത്തതാണത്രേ.....എന്തുചെയ്യാനാ.....
എന്നാലും ഒന്നിനും ഒരു കുറവുമില്ല.
പേജുകള്‍ മറfച്ച പോലെ ആ പടിത്തട്ടുകള്‍ ചവിട്ടി, ചവിട്ടി ''ചുവടുകള്‍'' എത്തി.
രണ്ട് കവിതകള്‍,രണ്ടും കുട്ടികളെന്നപോലെ ഇപ്പഴഉം കുട്ടിതന്നെ....
അപര്‍മയുടെ ''മഴതുള്ളി'' എന്ന കവിതയായിരുന്നു ആയിരുന്നു ആദ്യം.
മഴപെയ്യണ പോലെ കവിത മനസ്സിലും പെയ്തു.
പിന്നെ,
ജീവിതത്തിന്റെ ഒഴുകുന്ന പുഴ അവസാന വരികളില്‍ തിരയടിച്ചുനിന്നിരുന്നു..
''ചാഞ്ഞും, നിവര്‍ന്നും, മഴതുടര്‍ന്നു
കവിഞ്ഞും, പുളഞ്ഞും, പുഴഒഴുകി.''
എന്നപോലെ.
അറിഞ്ഞിട്ടാണോ അറിയാതെയാണോ എന്നെന്നും എനിക്കറിയില്ല.
എന്നാലും അത്, അവിടം മാരിവില്ലിനേക്കാള്‍ തിളങ്ങുന്നുണ്ട്.
കോഴി കൂവുന്നതിനേക്കാള്‍ ഉച്ചത്തില്‍ ആത് കേള്‍ക്കുന്നുമുണ്ട്.
അടുത്തത് ജീവനിയുടെ ''ആശ്വാസം'' എന്ന കവിതയാണ്.
രാത്രി കരണ്ടുപോകും.
അപ്പോഴായിരിക്കും എല്ലാവരുടേയും മനസ്സില്‍ നിന്ന് വായു പുറപ്പെടുക....
ച്ഛെ.....എന്ന വായു.
ആ നേരമൊക്കെയും പ്രകാശപരത്തിയ കവിതയിലെന്നപോലെ മിന്നി മിന്നി വരുന്ന മിന്നാമിനുങ്ങിനെ,
കാണുക അപ്പോഴായിരിക്കും.
അപ്പോള്‍ ആ വെളിച്ചം നമുക്ക് ധാരാളം തന്നെ.....
ആശ്വാസവും തന്നെ......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand