വൃത്തിയായ മുറ്റത്തെ കുറച്ചുകൂടി ചന്തം കൂട്ടി ഇലകള്‍ വീണുകിടപ്പുണ്ട്.

‪#‎ഒഴിവുദിനം‬
ഒഴിവുദിവസമാണ്.എന്നാലും ഒഴിവില്ല
.കണക്കിന്റെ പ്രതേക ക്ലാസ്സുണ്ട്.ഇതുതന്നെ അഞ്ചാമത്തേതാ.. ... 
എന്നാലും, ക്ലാസ്സ് നന്നായി അവസാനിച്ചു.
വെയിലാണ്. മഴയില്ല
.ഇലകളായാലോ വീണുകിടപ്പുണ്ട്.
വൃത്തിയായ മുറ്റത്തെ കുറച്ചുകൂടി ചന്തം കൂട്ടി ഇലകള്‍ വീണുകിടപ്പുണ്ട്.
പാവം അമ്മക്ക് അതൊക്കെ ബുദ്ധിമുട്ടാ.എന്തുചെയ്യാനാ.....
എന്നാലും മുറ്റത്ത് വെളിച്ചത്തിന്റെ പ്രതിഫലനം കാണുന്നുണ്ട്.
അതൊക്കെ കണ്ടിരിക്കുമ്പോഴായിരുന്നു,വെയിലത്ത് കിടക്കാന്‍,പാണ്ടി വന്നത്(വീട്ടിലെ തള്ളയാട്).
എന്താ ഇങ്ങോട്ടെത്തി എന്ന് ചോദിച്ചപ്പോ,തലതിരിച്ച് നിന്നു.
എന്നിട്ടും എന്തൊക്കെയോ പറയുന്നുണ്ട്.
അപ്പോഴാണ് സന്തോഷത്തോടെ കരഞ്ഞ് വന്നത് സൂസി.(വീട്ടിലെ മുത്തശ്ശി പട്ടി)
ഉറക്കെ നിലവിളിച്ചാണ് അവളുടെ സന്തോഷം
.പിന്നെന്തൊക്കെയോ
എന്റടുത്ത് സൊകാര്യവും പറയുന്നുണ്ട്.
ഒഴിവല്ലേ,കളിക്കാനാരുമില്ല.എന്നാലും ഇവരൊക്കെയുണ്ടല്ലോ....അതുമതി.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand