സ്വപ്നങ്ങള്‍ കാണേണ്ടവരല്ലേ കുട്ടികള്‍.

#‎വരി‬ ‪#‎വര‬
സ്വപ്നങ്ങള്‍ കാണേണ്ടവരല്ലേ കുട്ടികള്‍.
ഇന്നെന്തോ, സുഖമായി ഉറങ്ങിയപോലെ തോന്നി.
എന്നാലും രാത്രി എണീറ്റപ്പോള്‍ ദിക്ക് മറന്നുപോയി.
വീണ്ടും ഉറങ്ങി.അപ്പോഴാണ് അമ്മ വിളിച്ചത്.ഇന്നുസ്ക്കൂളുണ്ട്.
എന്നും പോലെ പത്രം രാവിലെ മതിലിന്റവിടെ ഓടി വന്നിരുന്നു.
മനസ്സിന്റെ ഉള്ളറ തുറന്നു.അതാകാശമായിരുന്നു.
അവിടെ ഒന്ന് തെളിഞ്ഞു.ഗാസയായിരുന്നു അത്.
എന്നെ പോലുള്ള കുട്ടികള്‍.എന്നാല്‍ കരയുന്നവര്‍.
അവര്‍ ഉറങ്ങാറില്ലത്രേ.....ഞാന്‍ എത്രയോ ഉറങ്ങിയിരിക്കുന്നു.
ഗാസയില്‍ കുട്ടികള്‍ സ്റ്റ്രെസ്സ് ഡിസോഡറിന്(post-traumatic stress disorder )അടിമപ്പെട്ടിരിക്കുകയാണ്...
ദിവസവും സ്വപ്നങ്ങളല്ലാത്ത സ്വപ്നങ്ങള്‍.
ഇരുട്ട് ഭയമാകുന്നു.രാത്രികളില്‍ ഞെട്ടിയുണരുന്നു.
സ്വപ്നങ്ങള്‍ കാണേണ്ടവരല്ലേ കുട്ടികള്‍.
എന്നിട്ടും അതൊക്കെ കരിച്ച് വിജയിച്ചെന്ന് കരുതുന്നത് ആര്‍ക്കുവേണ്ടി..
ഗാസയില്‍ നാജിയ എന്നൊരു കുട്ടിയുണ്ട്.
അവള്‍ അഭയാര്‍ഥിക്യാമ്പിലായിരിക്കുമ്പോള്‍ പെട്ടെന്നൊരു ശബ്ദം കേട്ടു.
ഭീകരമായ ശബ്ദം.
അപ്പോള്‍ തന്നെ അമ്മ അവളെ കെട്ടിപ്പിടിച്ചു.അവരോടി.
അപ്പോള്‍ ഒരു മിസൈല്‍ ക്യമ്പിലേക്കും വന്ന് പതിച്ചു.
ആ സമയത്ത് ഏഴ് കുടുംമ്പങ്ങള്‍ ഉറങ്ങുകയായിരുന്നു.
പിന്നെയൊന്നും അവള്‍ക്കോര്‍മയില്ല.
കുറേ നാളുകള്‍ നാജിയ വളരെ വലിയ ഷോക്കിലായിരുന്നു.നിശബ്ദതയിലും.
എവിട്യും സുരക്ഷയല്ല.അകന്നുകൊണ്ടിരിക്കണം.
നാജിയ മാത്രമല്ല ആ രോകത്തിന്റെ മറവിലും,മടിത്തട്ടിലുമെല്ലാം.
അത് എല്ലാ കുട്ടികളും തന്നേയാണ്.
നാലാഴ്ചയായി നീണ്ട, എന്തൊക്കെയോ വിഴുങ്ങിയ യുദ്ധം.അവസാനിച്ചതേയില്ല.
അതന്നും,ഇന്നും യുദ്ധം തന്നെ.കെട്ടിടകളും,വീടുകളും,തകര്‍ക്കുന്നതിലുമപ്പുറം,
തകരുന്നത് ഏതൊക്കെയോ മനസ്സുകള്‍.കടലോളം വലുപ്പമുള്ളവ.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand