#‎ജീവിതം‬ ‪#‎വര‬
ഇല്ലായ്മകളും,ഉള്ളായ്മകളും നിറഞ്ഞ ശവകുടീരങ്ങള്‍ തെരുവ്.
അവിടെയാണ് ഭ്രാന്തന്മാര്‍ അലഞ്ഞ് തിരിഞ്ഞ് നടക്കാറ്.ഭ്രാന്തില്ലാത്തവരും.
ഇന്ന് ചെറിയ, മനസ്സില്‍ വലിയ ഒരു യാത്രക്കുപോയി.
തെരുവുകാണുക.
കണ്ടത്,ആര്‍ക്കുംവേണ്ടാതെ കിടക്കുന്ന മാലിന്യങ്ങളും,ചാവാലിപട്ടികലും,പിന്നെ മനുഷ്യരും.
അപ്പോഴാണ് അതുവഴിഒരാള്‍ നടന്നുപോന്നത്.
വേഗത്തിലാണ് നടപ്പ്.കണ്ടാല്‍ ഭ്രാന്തനെപ്പോലെ.....എന്നാല്‍ യാചകനും.
അപ്പുറത്ത് നിറയെ വര്‍ണങ്ങളുണ്ടെന്ന് കരുതുന്ന കടകളായിരുന്നു.
നിറമില്ലെന്ന് കരുതിയ പീഡികകളും.
അപ്പോള്‍,.. തെരുവിന്, കണ്ണാടിവേണ്ടായിരുന്നു.
കാഴ്ച മതി.....
അയാള്‍,ആ...ഭ്രാന്തനായ യാചകന്‍, ദൂരേക്ക്, ദൂരേക്ക് നടന്നുനീങ്ങി.....
എന്നിട്ടും,അവിടത്തെ വെന്തടങ്ങുന്ന ജീവിതങ്ങളുടെ ചൂര് മാറുന്നതേയില്ല.
ഇനി മാറുമെന്ന് തോന്നുന്നിമില്ല......
തെരുവ് കണ്ണാടി നോക്കാറില്ലത്തേരേ.......മുഖം മിനുക്കാറുമില്ല.....
അതൊക്കെ തീരുമാനിക്കുന്നത് അവിടത്തെ ചാവാലി നായ്ക്കളാണ്, പട്ടികളാണ്,
പിന്നെ, അവിടം തോണി തുഴഞ്ഞ്,തുഴഞ്ഞ് അങ്ങോളമിങ്ങോളം നടക്കുന്ന ജീവിതത്തില്‍ ഓടികിതക്കുന്ന വെറും തെരുവ് മനുഷ്യരാണ്.
അവരാണ് ആരും കാണാതെ പോയവര്‍.കണ്ടവരെല്ലാവരും കാര്‍ക്കിച്ചുതുപ്പിയത് വെറുപ്പില്ലാതെ ഏറ്റവാങ്ങിയവര്‍.
അപ്പോളവര്‍ക്ക് ഒന്നേ ചിന്തിക്കാനാകു......പ്രവര്‍ത്തിക്കാനാകൂ...........
ജീവിതം വരച്ചെഴുതിയത് കാണാനാകാത്ത, രണ്ട് കൈകള്‍ നീട്ടുക....
വല്ലതും തന്നേക്കും........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand