ചെറുതിലും വലുതുണ്ടെന്ന കാര്യം,

‪#‎വരി‬ ‪#‎വര‬
''കാറ്റിന്റെയരികില്‍ നിശബ്ദമായി, ഉച്ചത്തില്‍ നിലവിളിച്ചു.
ചെറുതിലും വലുതുണ്ടെന്ന കാര്യം,
ഇല്ലായ്യിലും സ്നേഹമുണ്ടെന്ന കാര്യം,
നിറയുന്നതും വറ്റുമെന്ന കാര്യം''...
ഒരിക്കല്‍ ഒരിടത്ത് വലിയൊരു മനുഷ്യനുണ്ടായിരുന്നു.
മുത്തശ്ശിയുടെ മോണകള്‍ തമ്മില്‍ കൂട്ടിയുരസാന്‍ തുടങ്ങി.എന്റെ മനസ്സും.
അങ്ങനെ ആ വലിയ മനുഷ്യന് പിറന്നാളുമായി.
ഒരോരോ വലിയ ആഭരണങ്ങള്‍ അണിഞ്ഞവരും,വലിയ ഉടുപ്പുമിട്ടവരും,ഇടാത്തവരും അവിടെയുണ്ടയാിരുന്നു,
ഭിക്ഷക്കാരാണെന്ന് വിചാരിച്ചിട്ടായിരിക്കും,ആ വലിയ ആഭരണങ്ങളണിഞ്ഞവര്‍ ഇവരെ തൊടാതെ തള്ളിമാറ്റി.എന്നിട്ട് ഉടുപ്പില്‍ പൊടിയായോ എന്നു കരുതി പൊടി തട്ടല്‍.ചിലരാണെങ്കിലോ യാജകരെ ഉള്ളില്‍ കയറ്റിയ ആ വലിയ മനുഷ്യനെ തലതാഴ്ത്തി മനസ്സില്‍ ഉരുവിട്ട് ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു.
പിറന്നാള്‍ ആശംസകളും പൊതി സമ്മാനങ്ങളും അവിടവിടയായി കുന്നുകൂടി.
ഒരു ദിവസമെടുത്ത് എല്ലാം പൊതിയും അദ്ദേഹം തുറന്നുനോക്കി.
അവയെല്ലാം വിലകൂടിയ,മിന്നുന്ന എന്നാലും ചുക്കിചുളിങ്ങിയവയായിരുന്നു.
അവിടെവന്ന് ആദ്യമായി വയറുനിറച്ച യാജകരും തന്നാലാവുന്ന സഹായം നല്‍കി ഒരു കുഞ്ഞുസമ്മാനവും അവിടെ ഒരു മൂലക്കല്‍ വെച്ചിരുന്നു.
വലിയമനുഷ്യന്റെ പായുന്ന കണ്ണുകള്‍ അതൊന്നും കണ്ടതേയില്ല.
രാത്രിയറിയാതെ രാവിലെയായപ്പോള്‍ കിളികള്‍ ഒച്ച കൂട്ടി ചിലച്ചു.കാറ്റില്‍ നിശബ്ദമായി ഉച്ചത്തില്‍ ഇലകളാടി.കോഴികൂവിയതേയില്ല.
അറിയാതെ വലിയമനുഷ്യന്റെ കണ്ണുകള്‍ ഇരുട്ടിലെ ആ പൊതി കണ്ടു.
മിന്നിതിളങ്ങാത്തതാണ്.എന്നാലും ആരും ഒന്ന് മോഹിക്കാത്തത്.
പൊതിയുടെ കയറില്ലാത്ത വായ തുറക്കുമ്പോള്‍ യാജകരുടെ വേദനയുള്ള സന്തോഷവും ,സന്തോഷമില്ലാത്ത വേദനയും മുറിയുടെ അങ്ങിങ്ങായി
കിടന്നു.അതയാള്‍ പെറിക്കികൂട്ടി.ആ ചിത്രങ്ങളിലെല്ലാം വിശപ്പിന്റെ വേദനകള്‍ കണ്ണിലുരുണ്ടുകൊണ്ടിരിക്കുന്നവയായിരുന്നു.
പൊതി കാറ്റിന്റെയരികില്‍ നിശബ്ദമായി, ഉച്ചത്തില്‍ നിലവിളിച്ചു.
ചെറുതിലും വലുതുണ്ടെന്ന കാര്യം,
ഇല്ലായ്യിലും സ്നേഹമുണ്ടെന്ന കാര്യം,
നിറയുന്നതും വറ്റുമെന്ന കാര്യം...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand