ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ചെയ്തത് എന്താണ്.
അന്ന് കറുപ്പും,വെള്ളയും മാത്രം നിറഞ്ഞിരുന്ന കാലത്ത് കച്ചവടം നടത്താനായി എത്തിയപ്പോള്‍ നമ്മുടെ സുഖലോലുപന്മാരായ നാട്ടുരാജാക്കന്മാരും, നവാബുമാരും
വളരെ ആവേശത്തിലായിരുന്നു. അവരാ കമ്പനിയെ പണം ലഭിക്കാനുള്ള ഒരു റെഡിമെയ്ഡ് ഉറവിടമായി കരുതി.
തിരികേകൊടുക്കേണ്ടതില്ല,എന്ന് നിനച്ച് കടം വാങ്ങിയ അനാവശ്യത്തിനും,ആവശ്യത്തിനുമുള്ള പണം അവസാനം ബ്രിട്ടീഷുകാര്‍ തിരികെചോദിച്ചപ്പോള്‍ വില്‍ക്കേണ്ടിവന്നത് നമ്മുടെ രാജ്യത്തെ തന്നെയാണ്.
അതാണ് അസ്തമിക്കാത്ത ആ സൂര്യന്‍ എന്ന് അവര്‍ അവകാശപ്പെട്ട ആ വലിയ സമുദ്രത്തിന്റെ,
സാമ്രാജ്യത്വത്തിന്റെ നമുക്കുമേലുള്ള ഭരണത്തിന്റെ തുടക്കം.
കറങ്ങികൊണ്ടിരിക്കുന്ന കാലചക്രത്തില്‍ കരിഞ്ഞത് വീണ്ടും ജനിക്കുകയും, ഉപേക്ഷിച്ചത് വീണ്ടും മുളച്ചുപൊന്തുകയും ചെയ്യുന്നതുപോലെ അന്ന് സമുദ്രങ്ങള്‍ കീഴടക്കിയ ബ്രിട്ടീഷുകാര്‍ ഇന്ന് വീണ്ടും ഇന്ത്യയുടെ ഡിജിറ്റല്‍ സമുദ്രത്തേയും കീഴടക്കുകയും, വീണ്ടുമൊരു കോളോണിസത്തിന് തുടക്കം കുറിക്കുകയും ചെയ്യാന്‍ പോകുന്നു.
ഫെയിസ്ബുക്ക്,ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ ''അഞ്ചുകണ്ണുകളുടെ'' രഹസ്യന്ന്യോഷണ വിഭാഗങ്ങള്‍ക്കായും, ടെലികോം കമ്പനികള്‍ക്കായും, വില്‍ക്കുന്നു.(അഞ്ചു കണ്ണുകള്‍ = യു.എസ്, യു.കെ. ആസ്ത്രേലിയ,കാനഡ, ന്യൂസിലാന്റ് )
അതിലൂടെ വരുംകാലങ്ങളില്‍ നമ്മുടെ അഭിരുചി, ചിന്ത, ഭക്ഷണം, അങ്ങനെ നമ്മളെ തന്നെ, നമ്മുടെ ഭരണത്തേയും നിയന്ത്രിക്കാന്‍ അവര്‍ പ്രാപ്തരാകുന്നു.
അടുത്ത അമ്പത് വര്‍ഷം നമ്മുടെ സ്വകാര്യ വിവരങ്ങള്‍ അവര്‍ക്കനിയോജ്യമായ വിധത്തില്‍ സോര്‍ട്ട്ചെയ്യുകയും, വില്‍ക്കുകയും, ഒപ്പം അവരുടെ ഡാറ്റാ ബാങ്കുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.
ഗൂഗിള്‍ അഞ്ഞൂറ് റെയില്‍വേ സ്റ്റേഷനുകളില്‍ ,സൗജന്യമായി ഇന്റര്‍ നെറ്റ്, വൈ-ഫൈ മുഖേന നല്‍കാമെന്നു പറയുന്നു.
എന്നാല്‍ നാഷ്ണല്‍ ഒപ്പ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കിനായി ഇന്ത്യ 70000 കോടി രൂപ മുതല്‍മുടക്കി കഴിഞ്ഞു.ഇത് ബി.എസ്.എന്‍.എല്‍ അടക്കം ഇതുവരെ ചിലവഴിച്ചിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും പുറമേയാണ്.
മാത്രവുമല്ല, ഇന്ത്യന്‍ റെയില്‍ വേ നിര്‍മ്മിച്ചിട്ടുള്ള ഒപ്പ്റ്റിക്കല്‍ ശൃംഖലയിലുടേയാണ് ഗൂഗിള്‍ തന്റെ സേവനം ലഭ്യമാക്കുന്നത്.ഇത് സൗജന്യമാണോ.
നമ്മുടെ രാജ്യം തന്നെ മുതല്‍മുടക്കിയ ശൃംഖല വഴി ഇന്റര്‍നെറ്റ് മറ്റാരോ എത്തിക്കുന്നതിലൂടെ സൗജന്യം എന്നതല്ലല്ലോ നമ്മുടെ അവകാശം എന്നതല്ലേ.
ഫെയിസ്ബുക്ക് നിര്‍ദ്ദേശിക്കുന്ന മറ്റൊരു നിര്‍ദ്ദേശം എന്നത് ഇ- ഗവേണ്‍ എല്ലാം തന്നെ ഫെയിസ്ബുക്കിലൂടെ ആവണം എന്നതാണ്. എന്നുവച്ചാല്‍ ഫെയിസ്ബുക്കില്‍ റെജിസ്റ്റര്‍ ചെയ്ത്, അവരുടേതായ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയാലേ നമ്മുടെ സര്‍ക്കാരുടെ വെബ്സൈറ്റുകള്‍ പോലും നമുക്ക് തുറക്കാനാവൂ....
ഫെയിസ്ബുക്കിന്റെ ബിസിനസ്സ് മോഡല്‍ എന്നത് വ്യക്തികളുടെ സ്വാകാര്യവിവരങ്ങള്‍ പരസ്യകമ്പനികള്‍ക്ക് നല്‍കുക എന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ പണം.നിലവില്‍ ഒരാളില്‍ നിന്ന് 12.76 ഡോളറാണ് വരുമാനമായി അവര്‍ക്ക് ലഭിക്കുന്നത്.
2017 ആകുമ്പോഴേക്കും 17.50 ഡോളറായി അത് വര്‍ദ്ധിക്കുമത്രേ.....
ഇനി എന്റെ സംശയങ്ങള്‍
ഇങ്ങനെ സ്വാകാര്യവ്യക്തികള്‍ നടത്തുന്ന ഇത്തരം സംവിധാനങ്ങള്‍, നമ്മുടേതന്നെ സ്വാകാര്യ വിവരങ്ങള്‍ വില്‍ക്കുന്നത് തടയാനായി ഡയസ്പോര പോലുള്ള സ്വതന്ത്ര സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ചുകൂടേ...
ലോകത്തെ പത്ത് ഐ.ടി കമ്പനികളില്‍ മികച്ച മൂന്നെണ്ണത്തിന് ഉടമയായ ചൈനയെപോലെ നമുക്കും ഫെയിസ്ബുക്കിനെപോലുള്ള ചൂഷകരെ ബഹിഷ്കരിച്ച്, നമ്മുടേതായ സെര്‍ച്ച് എഞ്ചിനോ, പ്ലാറ്റോഫോമോ ഒക്കെ നിര്‍മ്മിച്ചുകൂടേ...
ചൈനയിലെ മികച്ച സെര്‍ച്ച് എഞ്ചിനികളിലൊന്നായ ബൈദു എങ്ങനെയാണ് ഗൂഗിളിനെ പോലെ എല്ലാവിവരങ്ങളും ശേഖരിക്കുന്നത്,..
നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാകുകയും, ഗൂഗിളും, മൈക്രോസോഫ്റ്റും,ഫെസ്ബുക്കുമെല്ലാം ലോകത്ത് ഇന്റര്‍നെറ്റ് നല്‍കുകയും ചെയ്താല്‍ ഇന്റര്‍നെറ്റ് പ്രൊവൈഡറുകളായ ഇന്നത്തെ സ്വാകാര്യ /ഗവണ്‍മെന്റ് കമ്പനികളെല്ലാം ഇല്ലാതാകില്ലേ.........
ലോകത്ത് നിരവധിപേര്‍ ഫെയിസ്ബുക്കിനെ വിമര്‍ശിക്കുന്നുണ്ടല്ലോ...
അപ്പോള്‍ തങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ഐ.ഡികളെ ഫെയിസ്ബുക്ക് തന്നെ ഇല്ലാതാക്കില്ലേ.....
‪#‎ഇന്നുവായിച്ചുകേട്ടത്‬

Comments

Popular posts from this blog

2016 wikipedia indian conference, chandikhand