ചുക്കിചുളുങ്ങിയ, കൈപ്പത്തിയിലെ വരകളില്‍ വീണ അഴുക്ക് ചേര്‍ന്ന കടലാസ്സിലെ തല കടിച്ചുകീറിയ കുഞ്ഞന്‍ പെന്‍സിലുകള്‍ തീര്‍ത്ത വൃത്തങ്ങളായിരുന്നു ആദ്യത്തെ ചിത്രങ്ങള്‍.
പിന്നീട് ക്രമാവര്‍ത്തനങ്ങളില്ലാതെ, വരകള്‍ യഥാര്‍ത്ഥ കോണളവുകളിലായി.....
വൃത്ത ചാപങ്ങള്‍ വെട്ടിയെടുത്ത കഷ്ണങ്ങള്‍പോലെ വടിവൊത്തതായി.
പക്ഷെ കൃത്യതയായകുന്നില്ല വര , ചിത്രം.
ഒരരുപക്ഷെ, അളവില്ലാത്തത് എന്നു പറയാം.....
ഈ അളവില്ലായ്മകള്‍കൊണ്ട് ലോകം കീഴടക്കിയ ഒരുപാട് കലാകാരന്മാരെ നമുക്കറിയാം.
കോറിവരകള്‍കൊണ്ട് അസാമാന്യത സൃഷ്ടിച്ചവര്‍.
ഇന്ന് എല്ലാം ഡിജിറ്റലാകുകയാണ്.
അതുപോലെ കലയും.
മിഴിവാര്‍ന്ന വരകള്‍, കൃത്യതകള്‍, ഭാവങ്ങള്‍ ഇവയെല്ലാം നമ്മുടെ സ്മാര്‍ട്ട്ഫോണുകളിലും, ടാബ്ലറ്റുകളിലുമൊക്കെ ലഭ്യമാണ്.
വരകള്‍ക്കായുള്ള ആപ്പ്ലിക്കേഷനുകള്‍ (ആപ്പുകള്‍).
അവയില്‍ ചിലതിനെക്കുറിച്ച് താഴെ പറയാം.
പെയിന്റ് ജോയ്(paint joy)
---------------
ഡിജിറ്റല്‍ വരയിലെ തുടക്കാര്‍ക്കുള്ള ഒരു അപ്പ്ലിക്കേഷനാണ് പെയിന്റ് ജോയ്.
ഉള്ളടക്കത്തിലെ ലാളിത്യമാണ് ഇത് തുടക്കക്കാര്‍ക്കുള്ളതായി മാറ്റുന്നത്.
എല്ലാവര്‍ക്കും വഴങ്ങുന്ന രീതിയിലപ്പുറം ഇരുപതോളം വ്യത്യസ്ഥ തരത്തിലുള്ള ബ്രഷുകളടങ്ങുന്ന സംഗ്രഹമായ ഒന്നാണ് പെയിന്റ് ജോയ്.
വരച്ചത് ഒരു സിനിമ പോലെ കാണാന്‍ കഴിയുന്ന ഒപ്ഷന്‍ കൂടി ഇതിലുണ്ട്.
എല്ലാം പ്രായക്കാരും, ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ടൂളാണിത്.
ആന്ഡ്രോയിഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ പെയിന്റ് ജോയ് ലഭ്യമാണ്.
ഇതിന്റെ പ്രോ വേര്‍ഷന് വില ബാധമാണ്.....
ആര്‍ട്ട് ഫ്ലോ(artflow)
-------------------
വരയില്‍ താത്പര്യവും, ആ അഭിരുചിയോട് താത്പര്യവുമുള്ളവര്‍ക്കായി, തയ്യാറാക്കിയ മിഴിവാര്‍ന്ന ചിത്രങ്ങള്‍ വരക്കാനുതകുന്ന ഒരു ആപ്പാണ് ആര്‍ട്ട്ഫ്ലോ.
തുടക്കക്കാര്‍ക്കും, അല്ലാത്തവര്‍ക്കും ഒരുപോലെ തന്നെ ഉപയോഗിക്കാവുന്ന ഒന്ന്.
ആദ്യം തന്നെ തുറന്നുവരുന്ന വെളുത്ത കാന്‍വാസാണ് വീണ്ടും ആഴത്തിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്.
ആര്‍ട്ട് ഫ്ലോ യുടെ സൗജന്യ വേര്‍ഷനില്‍ എല്ലാ സജ്ജീകരണങ്ങളും ലഭ്യമല്ല.
പെയിഡ് വേര്‍ഷനില്‍ 80-ഓളം ബ്രഷുകള്‍ ലഭ്യമാണ്.
കൂടാതെ, സ്മഡ്ജ് ടൂള്‍, ഫില്‍ ടൂള്‍,മാസ്ക്കിംഗ്, സിമെട്രിക് ഡ്രോയിംഗ് മൂഡ്, ആവശ്യാനുരണം മാറ്റാവുന്ന ലെയറുകള്‍ എന്നിവ ലഭ്യമാണ്.
വരച്ച ചിത്രങ്ങള്‍ പി.എസ്.ഡി. , പി.എന്‍.ജി , ജെ.പി.ജി എന്നീ ഫോര്‍മാറ്റുകളിലേക്ക് മാറ്റാവുന്നതാണ്.
ആര്‍ട്ട്ഫ്ലോ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
ആര്‍ട്ട് റേജ് (Artrage)
-------------------
സങ്കീര്‍ണമായതുംം, യാഥാര്‍ത്ഥ്യവും കലര്‍ന്ന ചിത്രങ്ങള്‍ വരക്കാനുതകുന്ന വരയില്‍ കൂടുതല്‍ താത്പര്യമുള്ളവര്‍ക്കായി ഒരുക്കിയിരിക്കുന്നതാണ് ആര്‍ട്ട് റേജ്.
പ്രധാനമായും, ഓയില്‍പെയിന്റ് രീതികളെയാണ് ഇത് പിന്‍തുടരുന്നത്.
കൂടാതെ, വാട്ടര്‍കളര്‍ ബ്രഷുകളും, ഡ്രോയിംഗ് പെന്‍സിലുകളും, ഗ്ലിറ്റെര്‍ ടൂളുകളും ഉള്ള സംഭവബഹുലമായ അപ്പ്ലിക്കേഷനാണിത്.
പെയിഡഡ് വേര്‍ഷനില്‍ എല്ലാ ടൂളുകളും ലഭ്യമാണ്.
ആവശ്യനുസരണം കാന്‍വാസിലെ പേപ്പറിന്റെ രീതിയും, വിന്യാസവും മാറ്റാന്‍ കഴിയും.
ലെയറുകള്‍ ലഭ്യമാണ്.
ഗാലറിയില്‍ നിന്ന് മറ്റൊരു ചിത്രേ പിന്‍ ചെയ്ത് അത് നോക്കി വരക്കാനുള്ള ഫീച്ചര്‍ ലഭ്യമാണ്.
ഒരു പ്രൊഫഷണല്‍ ഡിജിറ്റര്‍ പെയിന്റിംഗ് ആപ്പായി ഇതിനെ കാണാം.
ആര്‍ട്ട് റേജിന്റെ ഡെസ്ക്ടോപ്പ് വേര്‍ഷനും നിലവിലുണ്ട്....
പ്ലേസ്റ്റോറില്‍ നിന്ന് ആര്‍ട്ട് റേജ് ഡൗണ്‍ലോഡ് ചെയ്യാം.
സ്കെച്ച്ബുക്ക് ഡ്രോ (sketchbook-draw)
--------------------------------
ആര്‍ട്ട്റേജ് പോലെ തന്നെ ഒരു പ്രൊഫഷണല്‍ പെയിന്റിംഗ് ആപ്പാണ് സ്കെച്ച്ബുക്ക്.
പക്ഷെ എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാനാകുന്ന ഒന്നുകൂടിയാണിത്.
വളരെ ലളിതവും ,പക്ഷെ ഒരുപാട് രീതികള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പ്രോ വേര്‍ഷനില്‍ നൂറിലധികം പേനകളും, പെന്‍സിലുകളും, പെയിന്റിംഗ് ബ്രഷുകളും ലഭ്യമാണ്.
കൂടാതെ, ഗ്രോഡിയന്റ് ഫില്‍ ടൂള്‍, വലിയ നിലയിലുള്ള ലെയര്‍ എഡിറ്റിംഗ് മോഡ്, സെലക്ഷൻ്‍ ടൂളുകള്‍ എന്നിവ പ്രതേകയാണ്.
ഇഷ്ടമുള്ള വലുപ്പത്തിലേക്ക് കാന്‍വാസ് മാറ്റാന്‍ കഴിയുന്നു.
എന്നാല്‍ ഇതിന്റെ സൗജന്യ വേര്‍ഷനില്‍ എല്ലാ ഫീച്ചുറുകളും ലഭ്യമല്ല.
പരിമിതമാണ്.
അഡോബ് ഇല്ലുസ്റ്റ്രേറ്റര്‍ ഡ്രോ (adobe illustrator draw)
---------------------------
ഉയര്‍ന്ന മികവില്‍ എളുപ്പത്തില്‍ വരക്കാന്‍ കഴിയുന്ന ഒരു അഡോബ് ടൂളാണ് ഇത്.
ഒരു വെക്ടര്‍ പെയിന്റിംഗ് ആപ്പ് എന്ന നിലയില്‍ എത്ര വേണമെങ്കിലും കാന്‍വാസിനെ വലിച്ചു നീട്ടാം.
പരിതികളില്ല.
അതുപോലെതന്നെ അഞ്ച് പെയിന്റിംഗ് ബ്രഷുകളെ നിലവിലുള്ളു എങ്കിലും അവ നല്‍കുന്നത് അസാമാന്യമാ വരയിലെ മികവാണ്.
വൃത്തങ്ങള്‍ ചതുരങ്ങള്‍ പോലുള്ള ആകൃതികള്‍ എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാം.
പരിതിയില്ലാത്ത ലെയറുകളും ലഭ്യമാണ്.
വരക്കാനുതകുന്ന ലെയര്‍ , ഗാല്ലറിയില്‍ നിന്നുള്ള മറ്റു ചിത്രങ്ങള്‍ക്കായുള്ള ലെയര്‍ എന്നിങ്ങനെയാണ് രണ്ട് ലെയര്‍ രീതികള്‍.
അതുപോലെതന്നെ നേരിട്ട് ഡെസ്ക്ടോപ്പിലെ അഡോബ് ഉത്പന്നങ്ങളിലേക്ക് ബന്ധിപ്പിക്കാനുള്ള ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഡിജിറ്റല്‍ ലോകത്തെ വരയ്ക്കുവേണ്ടിയുള്ള ചുരുക്കം ആപ്പുകള്‍ ചുരുക്കം മാത്രമാണ് മുകളില്‍ പറഞ്ഞവ.
ഇനിയും, ഒരുപാട് സാധ്യതകള്‍ ഉള്ള വരയുടെ മേഖലയില്‍ പുതിയ രീതികള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു സങ്കേതം തന്നെയാണ്
ഡിജിറ്റല്‍ വര.
കാഴ്ചപ്പാടുകളും, രീതികളുമനുസരിച്ച് ഉപകരണങ്ങളുടെ തോതും, മിഴിവും, ചലനാത്മകതയുമൊക്കെ മാറ്റങ്ങള്‍ വിധേയമാകുന്നു..
കൂട്ടുകാര്‍ക്ക് ആശംസകള്‍....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand