പഠനസഹായികളായ ഗൈഡുകള്‍ കൂട്ടുകാരേയൊക്കെ ഗൈഡ് ചെയ്തോണ്ടിരിക്കുകയാണ്.
എന്തായാലും അവരുടെ കച്ചോടത്തില്‍ കുറച്ചധികം മണ്ണ് വാരിയിടാന്‍ ഐടി@സ്ക്കൂളും, സ്റ്റേറ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷ്ണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗും (SCERT) കൂടി ഒരു പദ്ധതി തുടങ്ങിയിരിക്കുകയാണ്.
"സമഗ്ര" എന്ന ക്വസ്റ്റ്യന്‍ ബാക്ക് പോര്‍ട്ടല്‍.
എല്ലാവര്‍ക്കും, എളുപ്പത്തില്‍ ചോദ്യോത്തരങ്ങള്‍
ക്ലാസ്സ്, ഭാഷ, വിഷയമനുസരിച്ച് തിരഞ്ഞെടുക്കാം, പഠിക്കാം.
കൂടാതെ,
പൊതുപരീക്ഷകളില്‍ ഈ ചോദ്യ ബാങ്കിന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ വരാന്‍ പോകുന്നത്.
പൊതുപരീക്ഷകള്‍ക്കുവേണ്ടിയുള്ള ചോദ്യങ്ങള്‍ തയ്യാറാക്കനും ഈ ബാങ്ക് സഹായിക്കും.
http://www.qb.itschool.gov.in ആണ് സൈറ്റിന്റെ യു.ആര്‍.എല്‍.
അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ അപ്പ്ലോഡിംഗിന് ശേഷം ഒരു കൂട്ട അവലോകത്തിന് ശേഷമാണ് സൈറ്റില്‍ ലഭ്യമാകുന്നത്.
തയ്യാറാക്കിയ ആളുടെ പേരും അവിടെയുണ്ടാകും.
എന്തായാലും
"സമഗ്ര" അതിന്റെ തുടക്കത്തിലാണ്,
പെട്ടെന്നുതന്നെ എല്ലാ ക്ലാസ്സുകളിലേക്കുമാവശ്യമായ ചോദ്യങ്ങളും, പാഠപുസ്തകങ്ങളും, എല്ലാം ലഭ്യമായി തുടങ്ങും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand