ഇത്, ഇലക്ട്രിക് സൈക്കിള്‍ ഉണ്ടാക്കിയ കട്ടപ്പനയിലെ ഒമ്പതാം ക്ലാസ്സുകാരനായ ജ്വല്ലിനെക്കുറിച്ചാണ്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് സമ്മാനം കിട്ടിയ ഒരു ഹെര്‍ക്കുലീസ് സൈക്കിളാണ് ജ്വല്ലിന്റെ ഇലക്ട്രിക് സൈക്കിള്‍.
വീടിനെ അരികെ ഒരു വര്‍ക്ക്ഷോപ്പിലാണ് സൈക്കിള്‍ നിര്‍മ്മിച്ചെടുത്തത്.
അഞ്ച് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്ത് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത വരെ കിട്ടുന്നുണ്ട്.
പരീക്ഷണങ്ങള്‍ തുടരുന്നത് വേഗത 37 ആക്കാനാണ്.
ഓണ്‍ലൈനില്‍ നിന്ന് 800 രൂപക്ക് ലഭിച്ച തുന്നല്‍ മെഷീനിന്റെ മോട്ടറാണ് ഇലക്ട്രിക് സൈക്കിളിന്റെ എഞ്ചിന്‍.
അച്ഛന്റെ കടയിലെ കമ്പ്യൂട്ടറിന്റെ യു.പി. എസില്‍ നിന്ന് മോട്ടറിലേക്കും, പിന്നീട് ചക്രങ്ങളിലേക്കും.
അതാണ് സൈക്കിളിനെ മുന്നോട്ട് നയിക്കുന്നത്.
തന്റെ അവധിക്കാലത്ത് തുടങ്ങിയതാണ് ഇത്.
പക്ഷെ ഇലക്ട്രിക് സൈക്കിള്‍ നിര്‍മ്മാണത്തിന് അത് മതിയാകുമായിരുന്നില്ല.
ഈ ജൂണിലാണ് സൈക്കിളിലെ വെല്‍ഡിംഗ് പണിയെല്ലാം കഴിഞ്ഞത്.
നിലവില്‍ സൈക്കിള്‍ ചവിട്ടി ഓടിക്കാന്‍ കഴിയില്ല.
പിന്നിലെ വീലുകള്‍ അതിന് തടസ്സമാണ്.
പക്ഷെ സൈക്കിള്‍ അസംബിള്‍ ചെയ്ത അതേ വര്‍ക്ക്ഷോപ്പ് തന്നെ രണ്ട് രീതിയിലും ഓടിക്കാവുന്ന തരത്തില്‍ മാറ്റിതരാമെന്ന് പറഞ്ഞിട്ടുണ്ട്.
ഇലക്ട്രിക് കളിപ്പാട്ടങ്ങള്‍ വാങ്ങി ഉള്ള് തുറന്ന് വീണ്ടും അതേ രീതിയിലേക്ക് പുനര്‍നിര്‍മ്മിക്കാന്‍ ജ്വല്ലിന് അതീവ താത്പര്യമായിരുന്നു.
ഇലക്ട്രിക് സൈക്കിള്‍ അതുപോലൊരു സ്വപ്നമായിരുന്നു ജ്വല്ലിനും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand